LATEST NEWS

ജീവനക്കാരന്റെ ആത്മഹത്യ; ‘ഓല’ സിഇഒ അടക്കം രണ്ടുപേര്‍ക്കെതിരെ കേസ്

ബെംഗളൂരു: ജീവനക്കാരന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ‘ഓല’ സ്ഥാപകനും സിഇഒയുമായ ഭവിഷ് അഗര്‍വാളിനും സീനിയര്‍ എക്‌സിക്യൂട്ടീവ് സുബ്രത് കുമാര്‍ ദാസിനുമെതിരെ ബെംഗളൂരു പോലീസ് ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി കേസെടുത്തു. സ്ഥാപനത്തിലെ ജീവനക്കാരനായ കെ. അരവിന്ദ് (38) ആണ് വിഷം കഴിച്ച് ജീവനൊടുക്കിയത്. ജോലിസ്ഥലത്തുള്ള നിരന്തരമായ പീഡനം മൂലമാണ് ആത്മഹത്യ ചെയ്യുന്നതെന്ന് 28 പേജുള്ള ആത്മഹത്യ കുറിപ്പില്‍ അരവിന്ദ് വിവരിച്ചു.

അരവിന്ദിന്റെ സഹോദരന്‍ അശ്വിന്‍ കണ്ണന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. അരവിന്ദിന്റെ മരണശേഷം 17.46 ലക്ഷം രൂപയുടെ സാമ്പത്തിക ക്രമക്കേടുകളും പരാതിക്കാരന്‍ ആരോപിച്ചിട്ടുണ്ട്. അരവിന്ദിന്റെ ശമ്പളവും ഇന്റന്‍സീവ് ജോലിയും കമ്പനി തടഞ്ഞുവെച്ചുവെന്നാണ്
അശ്വിന്‍ കണ്ണന്റെ പരാതിയില്‍ പറയുന്നത്.

എന്നാല്‍, അരവിന്ദ് തന്റെ ജോലിയെക്കുറിച്ചോ ഏതെങ്കിലും തരത്തിലുള്ള പീഡനത്തെക്കുറിച്ചോ ഒരു പരാതിയോ പരാതിയും ഇതുവരെ ഉന്നയിച്ചിട്ടില്ലെന്ന്’ ഓല’ വക്താവ് മാധ്യമങ്ങളോട് പ്രതികരിച്ചു.
SUMMARY: Employee commits suicide; Case filed against two people including Ola CEO

WEB DESK

Recent Posts

ബിജെപി പ്രവർത്തകന്റെ കൊലപാതകം; കർണാടകയിൽ കോൺഗ്രസ് എംഎൽഎക്ക് ജീവപര്യന്തം

ബെംഗളൂരു: ബിജെപി പ്രവർത്തകനെ കൊലപ്പെടുത്തിയ കേസിൽ കോൺഗ്രസ് എംഎൽഎക്ക് ജീവപര്യന്തം. ധാർവാഡ് എംഎൽഎയും മുന്‍ മന്ത്രിയുമായ വിനയ് കുൽക്കർണിക്കാണ് ജീവപര്യന്തം…

5 hours ago

ആശ്വാസ വാര്‍ത്ത; ഹോര്‍മുസ് പൂര്‍ണമായി തുറന്ന് ഇറാൻ, നന്ദി പറഞ്ഞ് ട്രംപ്

തെഹ്‌റാന്‍: ഹോര്‍മുസില്‍ നിന്ന് ആശ്വാസ വാര്‍ത്ത. ഹോര്‍മുസ് കടലിടുക്ക് തുറന്നതായി ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി അറിയിച്ചു. ലബനാനിലെ…

5 hours ago

കർണാടകയിലെ യാദ്ഗിറില്‍ കാറും ബസും കൂട്ടിയിടിച്ച് തീപിടിച്ചു; ഒരു കുടുംബത്തിലെ ഒമ്പതുപേർ മരിച്ചു

ബെംഗളൂരു: കർണാടകയിലെ യാദ്ഗിർ ജില്ലയിലെ സുർപൂർ താലൂക്കിലെ ശാന്തപുര ക്രോസിന് സമീപം  കാറും സ്വകാര്യ ബസും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ…

6 hours ago

കേന്ദ്രത്തിന് തിരിച്ചടി: വനിതാ സംവരണ ഭേദഗതി ബിൽ പരാജയപ്പെട്ടു

ന്യൂഡല്‍ഹി: വനിതാ സംവരണ ബിൽ ഭേദഗതി ബിൽ ലോക്സഭയിൽ പരാജയപ്പെട്ടു. ലോക്സഭയിൽ നടന്ന വോട്ടെടുപ്പിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം ലഭിക്കാത്തതിനെത്തുടർന്നാണ്…

7 hours ago

ബെംഗളൂരുവിൽ അന്തരിച്ചു

ബെംഗളൂരു: കോട്ടയം കഞ്ഞിക്കുഴി ആലംമൂട്ടില്‍ റീന മാത്യു (53) ബെംഗളൂരുവില്‍ അന്തരിച്ചു. സുബ്ബണ്ണപാളയ സുബ്രഹ്മണ്യ ക്ഷേത്രത്തിന് സമീപം പട്ടേല്‍ ആര്‍ക്കേഡിലായിരുന്നു…

7 hours ago

വാല്‍പ്പാറയില്‍ ടെമ്പോ ട്രാവലര്‍ കൊക്കയിലേക്ക് മറിഞ്ഞു; ഒമ്പത് മലയാളികൾക്ക് ദാരുണാന്ത്യം

കോയമ്പത്തൂര്‍: തമിഴ്നാട്ടില്‍ വാല്‍പ്പാറയിലുണ്ടായ വന്‍ വാഹനാപകടത്തില്‍ മലയാളികളായ 9 അധ്യാപകര്‍ മരിച്ചു. അഞ്ച് പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. 13 പേരാണ്…

8 hours ago