അടിമാലി: ക്ഷേമപെൻഷൻ കുടിശികയ്ക്കുവേണ്ടി പിച്ചച്ചട്ടിയെടുത്ത് സമരംചെയ്ത് വാർത്തകളിൽ ഇടംനേടിയ പൊളിഞ്ഞപാലം താന്നിക്കുഴിയിൽ അന്നം ഔസേപ്പ് (അന്നമ്മ-87) അന്തരിച്ചു. ബുധനാഴ്ച വൈകീട്ട് നാലോടെ അടിമാലിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
ഉദരസംബന്ധമായ രോഗത്തെത്തുടർന്ന് ചികിത്സയിലായിരുന്നു. സംസ്‌കാരം ഇന്നു 2ന് അടിമാലി സെന്റ് ജോർജ് യാക്കോബായ സുറിയാനി കത്തീഡ്രലിൽ. ഭർത്താവ്: പരേതനായ ഔസേപ്പ്. മക്കൾ: പരേതരായ ഗ്രേസി, സൂസൻ, നൈനാൻ
2023 നവംബറിലാണ് ക്ഷേമപെൻഷൻ മുടങ്ങിയതോടെ ഇരുനൂറേക്കർ സ്വദേശി മറിയക്കുട്ടിയും, അന്നക്കുട്ടിയും പ്രതിഷേധ സൂചകമായി അടിമാലി ടൗണിൽ ഭിക്ഷയാചിച്ച് സമരം നടത്തിയത്. വ്യത്യസ്തമായ ഈ സമരത്തിലൂടെ ജനശ്രദ്ധയാകർഷിച്ച ഇവർക്ക് സഹായവുമായി പിന്നീട് നിരവധി പേർ രംഗത്തെത്തിയിരുന്നു.
വിധവ പെൻഷൻ കുടിശ്ശിക തന്നുതീർക്കുക. പാവങ്ങളോട് നീതി കാണിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് 2023 നവംബർ എട്ടിനാണ് അന്നക്കുട്ടിയും സുഹൃത്തും അടിമാലി ഇരുന്നൂറേക്കർ പൊന്നിരുത്തുംപാറയിൽ മറിയക്കുട്ടിയും ചേർന്ന് അടിമാലി ടൗണിൽ പ്ലക്കാടുമായി ഭിക്ഷാടന പ്രതിഷേധം നടത്തിയത്. കറണ്ട് ബില്ല് അടയ്ക്കാൻ നിവൃത്തിയില്ലെന്ന് രേഖപ്പെടുത്തിയ പ്ലക്കാർഡുമായാണ് ഇവർ അടിമാലി ടൗണിൽ പ്രതിഷേധിച്ചത്. ഇത് കേരളത്തിൽ വലിയ സമരാഹ്വാനങ്ങൾക്ക് വഴിവെച്ചിരുന്നു. മറിയക്കുട്ടിക്കെതിരെ സിപിഎം രംഗത്ത് വരികയും കെപിസിസി വീട് വെച്ച് നൽകുകയും ചെയ്തിരുന്നു. മറിയക്കുട്ടി പിന്നീട് ബിജെപിയിൽ ചേർന്നു.
SUMMARY: Annakutty, who protested by begging after her pension was cut, passes away
ബെംഗളൂരു: നഗരത്തിൽ വൈദ്യുതി വിതരണവുമായി ബന്ധപ്പെട്ട അറ്റകുറ്റപ്പണികള്‍ പണികള്‍ നടക്കുന്നതിനാല്‍ വിവിധയിടങ്ങളിൽ ഇന്ന് വൈദ്യുതി മുടങ്ങും. രാവിലെ 10 മുതൽ…
കോട്ടയം: സീരിയല്‍ നടന്‍ സിദ്ധാര്‍ത്ഥ് പ്രഭു ഓടിച്ച വാഹനമിടിച്ച് പരുക്കേറ്റയാള്‍ മരിച്ചു. നാട്ടകം സ്വദേശി തങ്കരാജ് (53) ആണ് മരിച്ചത്.…
ബെംഗളുരു: നഗരത്തിലെ വൈദ്യുതി വിതരണം കാര്യക്ഷമമാക്കാൻ പുതിയ മൊബൈൽ ആപ്പ് പുറത്തിറക്കി വൈദ്യുതി വിതരണ കമ്പനിയായ ബെസ്കോം. ഡിസ്ട്രിബ്യൂഷൻ ട്രാൻസ്ഫോമർ…
ബെംഗളൂരു: ഹെബ്ബാൾ മേൽപ്പാലത്തിൽ നിർമിച്ച രണ്ടാമത്തെ ലൂപ് റോഡ് താഗതത്തിന് തുറന്നുകൊടുത്തു. ലൂപ് റോഡിന്റെ ഉദ്ഘാടനം ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ…
ന്യൂഡല്‍ഹി: ജസ്റ്റിസ് സൗമെന്‍ സെന്‍ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആകും. കൊളീജിയം ശുപാര്‍ശ അംഗീകരിച്ച് കേന്ദ്രസര്‍ക്കാര്‍ ഉത്തരവിറിക്കി. മേഘാലയ…
തിരുവനന്തപുരം: പുതുവത്സരത്തിൽ മലയാളികൾക്ക് സമ്മാനവുമായി ഇന്ത്യൻ റെയിൽവേ. മലയാളികൾ കൂടുതലായി ആശ്രയിക്കുന്ന കൊല്ലം-ചെന്നെെ എക്‌സ്‌പ്രസിന്റെ യാത്ര സമയം ഒരു മണിക്കൂർ…