പെൻഷൻ മുടങ്ങിയപ്പോൾ ഭിക്ഷയെടുത്ത് സമരം ചെയ്ത അന്നക്കുട്ടി അന്തരിച്ചു

അടിമാലി: ക്ഷേമപെൻഷൻ കുടിശികയ്ക്കുവേണ്ടി പിച്ചച്ചട്ടിയെടുത്ത് സമരംചെയ്ത് വാർത്തകളിൽ ഇടംനേടിയ പൊളിഞ്ഞപാലം താന്നിക്കുഴിയിൽ അന്നം ഔസേപ്പ് (അന്നമ്മ-87) അന്തരിച്ചു. ബുധനാഴ്ച വൈകീട്ട് നാലോടെ അടിമാലിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

ഉദരസംബന്ധമായ രോഗത്തെത്തുടർന്ന് ചികിത്സയിലായിരുന്നു. സംസ്‌കാരം ഇന്നു 2ന് അടിമാലി സെന്റ് ജോർജ് യാക്കോബായ സുറിയാനി കത്തീഡ്രലിൽ. ഭർത്താവ്: പരേതനായ ഔസേപ്പ്. മക്കൾ: പരേതരായ ഗ്രേസി, സൂസൻ, നൈനാൻ

2023 നവംബറിലാണ് ക്ഷേമപെൻഷൻ മുടങ്ങിയതോടെ ഇരുനൂറേക്കർ സ്വദേശി മറിയക്കുട്ടിയും, അന്നക്കുട്ടിയും പ്രതിഷേധ സൂചകമായി അടിമാലി ടൗണിൽ ഭിക്ഷയാചിച്ച് സമരം നടത്തിയത്. വ്യത്യസ്തമായ ഈ സമരത്തിലൂടെ ജനശ്രദ്ധയാകർഷിച്ച ഇവർക്ക് സഹായവുമായി പിന്നീട് നിരവധി പേർ രംഗത്തെത്തിയിരുന്നു.

വിധവ പെൻഷൻ കുടിശ്ശിക തന്നുതീർക്കുക. പാവങ്ങളോട് നീതി കാണിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് 2023 നവംബർ എട്ടിനാണ് അന്നക്കുട്ടിയും സുഹൃത്തും അടിമാലി ഇരുന്നൂറേക്കർ പൊന്നിരുത്തുംപാറയിൽ മറിയക്കുട്ടിയും ചേർന്ന് അടിമാലി ടൗണിൽ പ്ലക്കാടുമായി ഭിക്ഷാടന പ്രതിഷേധം നടത്തിയത്. കറണ്ട് ബില്ല് അടയ്ക്കാൻ നിവൃത്തിയില്ലെന്ന് രേഖപ്പെടുത്തിയ പ്ലക്കാർഡുമായാണ് ഇവർ അടിമാലി ടൗണിൽ പ്രതിഷേധിച്ചത്. ഇത് കേരളത്തിൽ വലിയ സമരാഹ്വാനങ്ങൾക്ക് വഴിവെച്ചിരുന്നു. മറിയക്കുട്ടിക്കെതിരെ സിപിഎം രംഗത്ത് വരികയും കെപിസിസി വീട് വെച്ച് നൽകുകയും ചെയ്തിരുന്നു. മറിയക്കുട്ടി പിന്നീട് ബിജെപിയിൽ ചേർന്നു.
SUMMARY: Annakutty, who protested by begging after her pension was cut, passes away

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ബെംഗളൂരുവില്‍ അന്തരിച്ചു

ബെംഗളൂരു: മലപ്പുറം തിരുനാവായ അയങ്കളം എ.കെ. അച്യുതൻകുട്ടി നായർ (74) ബെംഗളൂരുവില്‍...

ബെംഗളൂരുവില്‍ അന്തരിച്ചു

ബെംഗളൂരു: ആലപ്പുഴ ചെങ്ങന്നൂർ വെണ്മണി തട്ടുപുരക്കൽ വീട്ടില്‍ ദാമോധരൻ ടി.സി.(86) ബെംഗളൂരുവില്‍...

ഹൊസൂർ സെന്റ്‌ തോമസ് ഇടവക തിരുനാൾ കൊടിയേറ്റം ഞായറാഴ്ച

ബെംഗളൂരു: ഹൊസൂർ സെന്റ്‌ തോമസ് സിറോ മലബാർ ഇടവകയിൽ ഇടവക...

സ്വർണവിലയില്‍ ഇന്നും വർധനവ്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയില്‍ ഇന്നും വർധനവ്. ഗ്രാമിന് 35 രൂപയും പവന്...

മരത്തിലിടിച്ച് പെട്രോൾ ടാങ്കർ ലോറിക്ക് തീപിടിച്ചു: ഡ്രൈവർ അദ്ഭുതകരമായി രക്ഷപ്പെട്ടു

ബെംഗളൂരു: ദൊഡ്ഡബെല്ലാപുരയിൽ പെട്രോൾ ടാങ്കർ ലോറി നിയന്ത്രണം വിട്ടു റോഡരികിലെ മരത്തിലിടിച്ച്...

ബെംഗളൂരുവില്‍ അന്തരിച്ചു

ബെംഗളൂരു: മലപ്പുറം തിരുനാവായ അയങ്കളം എ.കെ. അച്യുതൻകുട്ടി നായർ (74) ബെംഗളൂരുവില്‍...

ബെംഗളൂരുവില്‍ അന്തരിച്ചു

ബെംഗളൂരു: ആലപ്പുഴ ചെങ്ങന്നൂർ വെണ്മണി തട്ടുപുരക്കൽ വീട്ടില്‍ ദാമോധരൻ ടി.സി.(86) ബെംഗളൂരുവില്‍...

ഹൊസൂർ സെന്റ്‌ തോമസ് ഇടവക തിരുനാൾ കൊടിയേറ്റം ഞായറാഴ്ച

ബെംഗളൂരു: ഹൊസൂർ സെന്റ്‌ തോമസ് സിറോ മലബാർ ഇടവകയിൽ ഇടവക...

സ്വർണവിലയില്‍ ഇന്നും വർധനവ്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയില്‍ ഇന്നും വർധനവ്. ഗ്രാമിന് 35 രൂപയും പവന്...

മരത്തിലിടിച്ച് പെട്രോൾ ടാങ്കർ ലോറിക്ക് തീപിടിച്ചു: ഡ്രൈവർ അദ്ഭുതകരമായി രക്ഷപ്പെട്ടു

ബെംഗളൂരു: ദൊഡ്ഡബെല്ലാപുരയിൽ പെട്രോൾ ടാങ്കർ ലോറി നിയന്ത്രണം വിട്ടു റോഡരികിലെ മരത്തിലിടിച്ച്...

വയനാട് കള്ളാടി മണ്ണിടിച്ചില്‍; ഒരു മൃതദേഹംകൂടി കണ്ടെടുത്തു, ഒരാള്‍ക്കായി തെരച്ചില്‍ പുരോഗമിക്കുന്നു

കല്‍പ്പറ്റ: വയനാട് കള്ളാടിയിലുണ്ടായ മണ്ണിടിച്ചിലില്‍ കാണാതായ ഒരാളുടെ മൃതദേഹം കൂടി കണ്ടെടുത്തു....

തിരുവല്ലം അപകടത്തില്‍ നിര്‍ണ്ണായക വഴിത്തിരിവ്; യുവാവും യുവതിയും മരിച്ചത് ബൈക്കിന് പിന്നില്‍ കാറിടിച്ച്‌

തിരുവനന്തപുരം: തിരുവല്ലത്ത് യുവാവും യുവതിയും വാഹനാപകടത്തില്‍ മരിച്ച സംഭവത്തില്‍ വഴിത്തിരിവ്. അപകടകാരണം ബൈക്ക്...

ചൈനയില്‍ ഷൂ ഫാക്‌ടറിയില്‍ വൻ തീപിടിത്തം; 28 പേര്‍ മരിച്ചു

ബീജിങ്: ഷൂ ഫാക്ടറിയിലുണ്ടായ തീപിടിത്തത്തില്‍ 28 പേർ മരിച്ചു. ഫുജിയാൻ പ്രവിശ്യയിലെ...

Related Articles

Popular Categories