ബെംഗളൂരു: ഡെക്കാണ്‍ കള്‍ച്ചറല്‍ സൊസൈറ്റി സംഘടിപ്പിക്കുന്ന ‘ഓണോല്‍സവം 2024’ ഒക്ടോബര്‍ 19, 20 തിയതികളില്‍ നടക്കും. 19ന് വൈകീട്ട് 4 മണിക്ക് മൈസൂര്‍ റോഡ് ബ്യാറ്റരായണപുരയിലെ സൊസൈറ്റി സില്‍വര്‍ ജൂബിലി ഹാളില്‍ നടക്കുന്ന സാഹിത്യ സായാഹ്നത്തില്‍ നോവലിസ്റ്റും കഥാകൃത്തുമായ അംബികാസുതന്‍ മാങ്ങാട് സാഹിത്യം – അനുഭവം ആഖ്യാനം എന്ന വിഷയത്തില്‍ മുഖ്യപ്രഭാഷണം നടത്തും. ബെംഗളൂരുവിലെ എഴുത്തുകാരും സാംസ്‌കാരിക പ്രവര്‍ത്തകരും ചര്‍ച്ചയില്‍ പങ്കെടുക്കും.
20നു വൈകീട്ട് 4 മണിക്ക് വിജയ നഗര്‍ ആര്‍. പി. സി ലേ ഔട്ടിലെ സിറ്റി സെന്‍ട്രല്‍ ലൈബ്രറി ഹാളില്‍ വെച്ച് നടക്കുന്ന ഓണോല്‍സവ സമാപന സമ്മേളനത്തില്‍ അംബികാസുതന്‍ മാങ്ങാട് മുഖ്യാതിഥിയാകും. കലാ കായിക മല്‍സരങ്ങളില്‍ വിജയികളായവര്‍ക്കുള്ള സമ്മാനദാനം, എസ്. എസ്. എല്‍. സി, പി.യു.സി പരീക്ഷകളില്‍ ഉന്നതവിജയം നേടിയവര്‍ക്കുള്ള ക്യാഷ് അവാര്‍ഡ് വിതരണം, സമാജം അംഗങ്ങള്‍ അവതരിപ്പിക്കുന്ന കലാവിരുന്ന് എന്നിവയും അരങ്ങേറും.
<BR>
TAGS : ONAM-2024
തിരുവനന്തപുരം: വോട്ടർ പട്ടികയിൽ നിന്ന് പേര് നീക്കിയ നടപടിയിൽ ഹൈക്കോടതിയെ സമീപിച്ച് കോൺഗ്രസ് സ്ഥാനാർഥി. തിരുവനന്തപുരം കോർപ്പറേഷൻ മുട്ടട വാർഡ്…
ബെംഗളൂരു: ആലപ്പുഴ മാവേലിക്കര ഓലകെട്ടിയമ്പലം ഭഗവതിപ്പാടി പനമ്പിള്ളി വീട്ടില്‍ നാരായണന്‍ രാജന്‍ പിള്ള (എന്‍ആര്‍ പിള്ള- 84) ബെംഗളൂരുവില്‍ അന്തരിച്ചു.…
ബെംഗളൂരു: ബെംഗളൂരുവിലെ മലയാളി വായനക്കാര്‍ക്ക് പുതു അനുഭവം സമ്മാനിച്ച് 'സർഗ്ഗസംഗമം'. ഈസ്റ്റ് കൾച്ചറൽ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച നഗരത്തിലെ മലയാളി…
ന്യൂഡൽഹി: ചെങ്കോട്ട സ്ഫോടനത്തിൽ ഒരാളെ കൂടി അറസ്റ്റ് ചെയ്തു. ഉമർ നബിയുടെ സഹായി അമീർ റഷീദ് അലി എന്നയാളാണ് അറസ്റ്റിലായത്.…
കണ്ണൂർ: പയ്യന്നൂർ ഏറ്റുകുടുക്കയിൽ ബൂത്ത് ലെവൽ ഓഫീസർ (ബിഎൽഒ) ജീവനൊടുക്കിയ സംഭവത്തിൽ പ്രതിഷേധം. നാളെ ജോലിയിൽനിന്ന് വിട്ടുനിന്ന് പ്രതിഷേധിക്കാൻ ബി.എൽ.ഒമാർ…
ബെംഗളൂരു: വോട്ടർ പട്ടിക തീവ്ര പരിഷ്കരണത്തിൻ്റെ(എസ്ഐആർ) ഭാഗമായുള്ള എന്യൂമറേഷൻ ഫോറം പൂരിപ്പിക്കുന്നതിനും അനുബന്ധ കാര്യങ്ങൾക്കും പൊതുജനങ്ങളെ സഹായിക്കുന്നതിന് മലബാർ മുസ്ലിം…