ന്യൂഡൽഹി: പ്രക്ഷോഭത്തെത്തുടർന്ന് രാജി വച്ച് ബംഗ്ലാദേശ് വിട്ട ഷെയ്ഖ് ഹസീനയ്ക്ക് വീണ്ടും തിരിച്ചടി. ഹസീനയുടെ വിസ യുഎസ് റദ്ദാക്കി. അമേരിക്കയടക്കം വിവിധ രാഷ്ട്രങ്ങളാണ് രാജി വയ്ക്കാൻ കാരണമെന്ന് ആരോപണം ഉയർന്ന സാഹചര്യത്തിലാണ് യുഎസ് നടപടി. ബംഗ്ലാദേശ് പ്രതിപക്ഷത്ത ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ബ്രിട്ടനിൽ രാഷ്‌ട്രീയ അഭയം തേടാനുള്ള ശ്രമത്തിൽ കടമ്പകൾ ഉയർന്നതോടെ ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ഇന്ത്യയിൽ തുടരുകയാണ്. നിലവില്‍ ഗാസിയാബാദിലെ ഹിന്‍ഡണ്‍ വ്യോമതാവളത്തിലാണ് ഹസീന ഉള്ളത്. ഇവിടെന്ന് എതെങ്കിലും യൂറോപ്യന്‍ രാജ്യത്തേക്ക് പോകാനായിരുന്നു ഹസീനയുടെ പദ്ധതി. എന്നാല്‍, അവര്‍ക്ക് അഭയം നല്‍കാന്‍ യു.കെ. തയ്യാറല്ലെന്നാണ് സൂചന. ഇതോടെ അവരുടെ രാഷ്ട്രീയ അഭയകേന്ദ്രത്തിന്റെ കാര്യത്തില്‍ അനിശ്ചിതത്വം തുടരുകയാണ്.ഏതാനും ദിവസം കൂടി അവർ ഇവിടെയുണ്ടാകുമെന്നാണു റിപ്പോർട്ട്. ഫിൻലൻഡിലെ ബന്ധുക്കളെ ആശ്രയിക്കുന്നതാണ് ഇപ്പോൾ പരിഗണിക്കുന്നത്.
തിങ്കളാഴ്ച രാത്രി ഹിൻഡൻ വ്യോമതാവളത്തിലിറങ്ങിയ ഹസീനയെയും സഹോദരി ഷെയ്ഖ് രഹാനയെയും അതീവ സുരക്ഷയിൽ അജ്ഞാത കേന്ദ്രത്തിൽ പാർപ്പിച്ചിരിക്കുകയാണ് കേന്ദ്ര സർക്കാർ. രഹാനയുടെ മകളും ബ്രിട്ടിഷ് പാർലമെന്‍റ് അംഗവുമായ ടുലിപ് സിദ്ദിഖിന്‍റെ വസതിയിലേക്കു പോകാനായിരുന്നു ഇവരുടെ തീരുമാനം.
എന്നാൽ, രാഷ്‌ട്രീയ അഭയം നൽകുന്നതിനു തടസമുണ്ടെന്ന് ബ്രിട്ടിഷ് വിദേശകാര്യ സെക്രട്ടറി ഡേവിഡ് ലാമി പറഞ്ഞു. അന്താരാഷ്‌ട്ര സംരക്ഷണം വേണ്ടവർ ആദ്യമെത്തുന്ന സുരക്ഷിത രാജ്യത്ത് അഭയം തേടണമെന്നാണ് ചട്ടമെന്നു ബ്രിട്ടിഷ് വൃത്തങ്ങൾ. ഇതുപ്രകാരം ഹസീന നിലവിൽ ഇന്ത്യയിൽ സുരക്ഷിതയാണ്.
ബംഗ്ലാദേശിന്റെ രാഷ്ട്രപിതാവ് ശൈഖ് മുജീബുർ റഹ്‌മാന്റെ മകളാണ് 76-കാരിയായ ഹസീന. 2009 മുതൽ അധികാരത്തിലിരിക്കുന്ന ഹസീന ഇക്കൊല്ലം ജനുവരിയില്‍ തുടർച്ചയായി നാലാമത് തവണ അധികാരത്തിലെത്തിയിരുന്നു. പക്ഷെ നാലാം വരവ് അത്ര സുഖകരമായില്ല. രാജ്യത്ത് ഏറെ വിവാദമായ ക്വാട്ട സംവിധാനത്തിനെതിരെ വിദ്യാർഥികള്‍ വളരെ സമാധാനപരമായി തുടങ്ങിയ പ്രക്ഷോഭങ്ങൾ അക്രമാസക്തമായി. സുപ്രീംകോടതി ക്വാട്ട സംവിധാനം റദ്ദ് ചെയ്‌തെങ്കിലും ഷെയ്ഖ് ഹസീന രാജി വെയ്ക്കണമെന്ന ആവശ്യം ഉയർന്നു. ഹസീനയുടെ വർധിച്ചുവരുന്ന സ്വേച്ഛാധിപത്യ ഭരണത്തിലും അനിയന്ത്രിതമായ അഴിമതി, സ്വജനപക്ഷപാതം തുടങ്ങിയവയിലുമുള്ള അസംതൃപ്തി കൂടി ആയതോടെ രാജ്യവ്യാപക സംഘർഷങ്ങൾക്ക് വഴി വെയ്ക്കുകയായിരുന്നു. ഇതേ തുടർന്നാണ് 15 വർഷം നീണ്ട ഭരണത്തിനൊടുവിൽ ഷെയ്ഖ് ഹസീന തിങ്കളാഴ്ച രാജി പ്രഖ്യാപിച്ചത്.
<br>
TAGS : BANGLADESH | SHEIKH HASINA
SUMMARY : Another blow to Sheikh Hasina; US visa cancelled
ബെംഗളുരു: ശിവമൊഗ്ഗ, ഉഡുപ്പി ജില്ലകളെ ബന്ധിപ്പിക്കുന്ന തീർഥഹള്ളി- കുന്ദാപുര സംസ്ഥാന പാതയിലെ (എസ്എ ച്ച്-52) ബലെബാരെചുരത്തിൽ ഭാരവാഹനങ്ങൾക്കു നിയന്ത്രണം ഏർപ്പെടുത്തി.…
ബെംഗളൂരു: കാട്ടാന ആക്രമണത്തിൽ വയോധികന് ഗുരുതരമായി പരുക്കേറ്റു. ചിക്കമഗളൂരു മുഡിഗെരെ മുട്ടിഗെപുര ഗ്രാമത്തിലെ ഫിലിപ്പ് കാസ്റ്റലിനോയ്ക്കാണ് (63) പരുക്കേറ്റത്. ബുധനാഴ്ച…
ബെംഗളൂരു: ലോക്സഭാ തിരഞ്ഞെടുപ്പിൽ ബെംഗളൂരു സെൻട്രൽ മണ്ഡലത്തിലെ മഹാദേവപുരയിൽ ക്രമക്കേട് നടന്നെന്ന തെളിവുകൾ പുറത്തുവിട്ടതിനു പിന്നാലെ ലോക്സഭയിലെ പ്രതിപക്ഷനേതാവ് രാഹുൽഗാന്ധി…
ഭുവനേശ്വർ: ചത്തീസ്ഗഡിനു പുറമെ ഒഡിഷയിലും മതപരിവർത്തനം ആരോപിച്ച് മലയാളി വൈദികർക്കു നേരെ ആക്രമണം. ഒഡിഷയിലെ ജലേശ്വറിൽ 2 മലയാളി വൈദികരെയും…
ജയ്പുർ: ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസ് ടീം വിടാൻ സഞ്ജു സാംസൺ തയാറെടുക്കുന്നതായി റിപ്പോർട്ട്. ടീമിൽ തുടരാൻ ആഗ്രഹിക്കുന്നില്ലെന്ന് മാനേജ്മെന്റിനെ സഞ്ജു…
മൈസൂരു: ചാമുണ്ഡിഹിൽസ് വ്യു പോയിന്റിൽ കർണാടക ആർടിസി ബസ് മറിഞ്ഞ് അപകടം. യാത്രക്കാരുമായി ചാമുണ്ഡി ഹിൽസിലേക്കു പോകുകയായിരുന്ന ബസ് ഇന്നാണ്…