ലക്കിടി: താമരശ്ശേരി ചുരത്തിലെ അപകടഭീഷണി വീണ്ടും ഗൗരവമേറിയിരിക്കുകയാണ്. ഒമ്പതാം വളവിലെ വ്യൂ പോയിന്റിന് സമീപം കഴിഞ്ഞ ദിവസം ഇടിഞ്ഞുവീണ പാറക്കൂട്ടങ്ങളും മണ്ണും നീക്കം ചെയ്ത് ഗതാഗതം പുനസ്ഥാപിച്ചിരുന്നെങ്കിലും ഇന്ന് രാവിലെ വീണ്ടും ഇതേ സ്ഥലത്ത് പാറക്കഷണങ്ങളും മണ്ണും റോഡിലേക്ക് പതിച്ചു. ഇരുഭാഗത്തേക്കും വാഹനങ്ങള്‍ കടന്നുപോകുന്നതിനിടെയാണ് ചെറിയ പാറക്കഷണങ്ങള്‍ റോഡിലേക്ക് വീണത്.
ഇതില്‍ ഒരുവാഹനത്തിന്‍റെ തൊട്ടരികില്‍ തന്നെ കല്ല് പതിച്ചത് വലിയ അപകടം ഒഴിവാക്കുകയായിരുന്നു. അപകട സാധ്യത തുടരുന്നതിനെ തുടർന്ന് വാഹനങ്ങള്‍ക്കെല്ലാം വഴിത്തിരിവ് ഏർപ്പെടുത്തി. യാത്രക്കാരുടെ സുരക്ഷയെ മുൻനിർത്തിയാണ് തീരുമാനം. ഇതിനിടെ, ചുരത്തില്‍ വ്യാഴാഴ്ചയും ഗതാഗത നിരോധനം തുടരുമെന്ന് നേരത്തെ കോഴിക്കോട് ജില്ലാ കളക്ടർ ഡി.ആർ. മേഘശ്രീ അറിയിച്ചിരുന്നു.
വ്യാഴാഴ്ച രാവിലെ നടക്കുന്ന പരിശോധനകള്‍ക്ക് ശേഷമേ ഗതാഗത നിയന്ത്രണം പൂർണ്ണമായി നീക്കുകയോ തുടരുകയോ ചെയ്യുമെന്നു കളക്ടർ വ്യക്തമാക്കിയിരുന്നു. പ്രത്യേക സംഘം സ്ഥലത്ത് എത്തി പരിശോധന നടത്തും. പാറ ഇടിഞ്ഞ് വീഴാൻ സാധ്യത നിലനില്‍ക്കുന്നതിനാല്‍ ആളുകള്‍ അനാവശ്യമായി ചുരം പ്രദേശത്ത് എത്താതിരിക്കണമെന്നും ജില്ലാ ഭരണകൂടം നിർദ്ദേശിച്ചു.
ചൊവ്വാഴ്ച രാത്രി ഉണ്ടായ വലിയ മണ്ണിടിച്ചിലാണ് സാഹചര്യം ഗുരുതരമായത്. അന്ന് കൂറ്റൻ പാറക്കെട്ടുകളും മരങ്ങളും മണ്ണും ഒരുമിച്ച് ഇടിഞ്ഞുവീണതോടെ ഗതാഗതം പൂർണ്ണമായി നിലച്ചിരുന്നു. തുടർന്ന് ബുധനാഴ്ച വൈകുന്നേരം രക്ഷാപ്രവർത്തന സംഘം പാറയും മണ്ണും നീക്കം ചെയ്ത് വാഹന ഗതാഗതം ഭാഗികമായി അനുവദിച്ചു. എന്നാല്‍ വീണ്ടും ഉണ്ടായ ഇടിച്ചില്‍ മൂലം ഗതാഗതം വീണ്ടും നിർത്തേണ്ടി വന്നു.
SUMMARY: Another danger at Thamarassery Pass
തിരുവനന്തപുരം: കേരളത്തിൽ സ്വര്‍ണവിലയില്‍ വര്‍ധന. ഇന്ന് പവന് 120 രൂപയാണ് ഉയര്‍ന്നത്. ഇന്നലെ 280 രൂപ കൂടിയിരുന്നു. ഇന്ന് ഒരു…
കോഴിക്കോട്: ജില്ലയില്‍ അമീബിക് മസ്തിഷ്ക ജ്വരം വീണ്ടും സ്ഥിരീകരിച്ചു. പന്തീരങ്കാവ് സ്വദേശിനിക്കാണ് പുതിയതായി രോഗം കണ്ടെത്തിയത്. ഇതോടെ ജില്ലയില്‍ രോഗബാധിതരുടെ…
ജമ്മു: ജമ്മു കശ്മീരിലെ ബന്ദിപ്പോര ജില്ലയിലെ ഗുരേസ് സെക്ടറില്‍ വ്യാഴാഴ്ച രാവിലെ ഇന്ത്യന്‍ സൈന്യം രണ്ട് ഭീകരരെ വധിച്ചു. നിയന്ത്രണ…
കാസറഗോഡ്: കാസറഗോഡ് ഒരു കുടുംബത്തിലെ മൂന്ന് പേർ വിഷം കഴിച്ച് ആത്മഹത്യ ചെയ്തു. ഒരാള്‍ ചികിത്സയില്‍. അമ്പലത്തറ-പോലീസ് സ്റ്റേഷൻ പരിധിയിലെ…
ബെംഗളൂരു: മെെസൂരു കേരളസമാജവും അപ്പോളോ ആശുപത്രിയും സംയുക്തമായി സംഘടിപ്പിച്ച സൗജന്യ മെഡിക്കല്‍ ക്യാമ്പ് കേരള സമാജം കമ്മ്യൂണിറ്റി ഹാളിൽ നടന്നു.…
ബെംഗളൂരു: ദക്ഷിണ കന്നഡ ജില്ലയിൽ കനത്ത മഴ തുടരുന്നു. ബുധനാഴ്ച മുതൽ ശക്തമായ മഴയാണ് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ലഭിച്ചുകൊണ്ടിരിക്കുന്നത്.…