താമരശ്ശേരി ചുരത്തിൽ വീണ്ടും ഗതാഗത നിയന്ത്രണം; വാഹനങ്ങള്‍ കടന്നുപോകുന്നതിനിടെ പാറക്ഷണങ്ങള്‍ റോഡിലേക്ക് ഇടിഞ്ഞുവീഴുന്നു

ലക്കിടി: താമരശ്ശേരി ചുരത്തിലെ അപകടഭീഷണി വീണ്ടും ഗൗരവമേറിയിരിക്കുകയാണ്. ഒമ്പതാം വളവിലെ വ്യൂ പോയിന്റിന് സമീപം കഴിഞ്ഞ ദിവസം ഇടിഞ്ഞുവീണ പാറക്കൂട്ടങ്ങളും മണ്ണും നീക്കം ചെയ്ത് ഗതാഗതം പുനസ്ഥാപിച്ചിരുന്നെങ്കിലും ഇന്ന് രാവിലെ വീണ്ടും ഇതേ സ്ഥലത്ത് പാറക്കഷണങ്ങളും മണ്ണും റോഡിലേക്ക് പതിച്ചു. ഇരുഭാഗത്തേക്കും വാഹനങ്ങള്‍ കടന്നുപോകുന്നതിനിടെയാണ് ചെറിയ പാറക്കഷണങ്ങള്‍ റോഡിലേക്ക് വീണത്.

ഇതില്‍ ഒരുവാഹനത്തിന്‍റെ തൊട്ടരികില്‍ തന്നെ കല്ല് പതിച്ചത് വലിയ അപകടം ഒഴിവാക്കുകയായിരുന്നു. അപകട സാധ്യത തുടരുന്നതിനെ തുടർന്ന് വാഹനങ്ങള്‍ക്കെല്ലാം വഴിത്തിരിവ് ഏർപ്പെടുത്തി. യാത്രക്കാരുടെ സുരക്ഷയെ മുൻനിർത്തിയാണ് തീരുമാനം. ഇതിനിടെ, ചുരത്തില്‍ വ്യാഴാഴ്ചയും ഗതാഗത നിരോധനം തുടരുമെന്ന് നേരത്തെ കോഴിക്കോട് ജില്ലാ കളക്ടർ ഡി.ആർ. മേഘശ്രീ അറിയിച്ചിരുന്നു.

വ്യാഴാഴ്ച രാവിലെ നടക്കുന്ന പരിശോധനകള്‍ക്ക് ശേഷമേ ഗതാഗത നിയന്ത്രണം പൂർണ്ണമായി നീക്കുകയോ തുടരുകയോ ചെയ്യുമെന്നു കളക്ടർ വ്യക്തമാക്കിയിരുന്നു. പ്രത്യേക സംഘം സ്ഥലത്ത് എത്തി പരിശോധന നടത്തും. പാറ ഇടിഞ്ഞ് വീഴാൻ സാധ്യത നിലനില്‍ക്കുന്നതിനാല്‍ ആളുകള്‍ അനാവശ്യമായി ചുരം പ്രദേശത്ത് എത്താതിരിക്കണമെന്നും ജില്ലാ ഭരണകൂടം നിർദ്ദേശിച്ചു.

ചൊവ്വാഴ്ച രാത്രി ഉണ്ടായ വലിയ മണ്ണിടിച്ചിലാണ് സാഹചര്യം ഗുരുതരമായത്. അന്ന് കൂറ്റൻ പാറക്കെട്ടുകളും മരങ്ങളും മണ്ണും ഒരുമിച്ച്‌ ഇടിഞ്ഞുവീണതോടെ ഗതാഗതം പൂർണ്ണമായി നിലച്ചിരുന്നു. തുടർന്ന് ബുധനാഴ്ച വൈകുന്നേരം രക്ഷാപ്രവർത്തന സംഘം പാറയും മണ്ണും നീക്കം ചെയ്ത് വാഹന ഗതാഗതം ഭാഗികമായി അനുവദിച്ചു. എന്നാല്‍ വീണ്ടും ഉണ്ടായ ഇടിച്ചില്‍ മൂലം ഗതാഗതം വീണ്ടും നിർത്തേണ്ടി വന്നു.

SUMMARY: Another danger at Thamarassery Pass

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ബെംഗളൂരുവിൽ അനധികൃത പോസ്റ്ററുകൾക്കെതിരെ കേസ്

ബെംഗളൂരു: നഗരത്തിലെ വിവിധ ഭാഗങ്ങളിൽ അനുമതിയില്ലാതെ പോസ്റ്ററുകൾ പതിപ്പിച്ചതിനെതിരെ പൊലീസ് കേസെടുത്തു....

തൃശൂരില്‍ ഓടിക്കൊണ്ടിരുന്ന ലോറിയില്‍ നിന്നും ഇരുമ്പ് കമ്പികള്‍ തെറിച്ചുവീണ് ബൈക്ക് യാത്രികന്‍ മരിച്ചു

തൃശൂര്‍: തൃശൂരിൽ മിനി ലോറിയില്‍നിന്നും ഇരുമ്പ് കമ്പികള്‍ തെറിച്ച് മുകളിൽവീണ് ബൈക്ക്...

കേരളസമാജം കർണാടകയുടെ ഓണച്ചന്തയ്ക്ക് നാളെ തുടക്കം; സൗജന്യ മെഡിക്കൽ ക്യാമ്പും നാളെ നടക്കും

ബെംഗളൂരു: കേരളസമാജം കർണാടക ഈസ്റ്റ് ഡിവിഷൻ്റെ നേതൃത്വത്തിൽ ഓണാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന...

മംഗളൂരു റെയിൽവേ ശൃംഖല ഒക്ടോബർ 1 മുതൽ സൗത്ത് വെസ്റ്റേൺ റെയിൽവേയിലേക്ക് കീഴിലുള്ള മൈസൂരു ഡിവിഷനിലേക്ക് മാറും

ന്യൂഡല്‍ഹി: ദക്ഷിണ റെയില്‍വേയുടെ പാലക്കാട് ഡിവിഷന്റെ കീഴിലുണ്ടായിരുന്ന മംഗളൂരു പ്രദേശം സൗത്ത്...

കെഎൻഎസ്എസ് കരയോഗങ്ങളിൽ ഓണച്ചന്ത

ബെംഗളൂരു: കെഎന്‍എസ്എസ് എംഎസ് നഗര്‍ കരയോഗം ഓണച്ചന്ത ശനിയാഴ്ച വൈകുന്നേരം 4...

കൊച്ചി മെട്രോയുടെ പേരുമാറ്റല്‍ സര്‍ക്കാര്‍ പരിഗണനയിലില്ല: വി.ഡി.സതീശൻ

കൊച്ചി: കൊച്ചി മെട്രോയുടെ പേര് മാറ്റുന്ന കാര്യം സര്‍ക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി...

പ്രശസ്ത ചലച്ചിത്ര നടി സൗകാര്‍ ജാനകി അന്തരിച്ചു

ചെന്നൈ: മുതിർന്ന തമിഴ് നടി സൗകാർ ജാനകി (94) അന്തരിച്ചു. അസുഖത്തെ...

നെഹ്‌റു ട്രോഫി വള്ളംകളി; ആലപ്പുഴ ജില്ലയിൽ നാളെ പ്രാദേശിക അവധി

ആലപ്പുഴ: ആലപ്പുഴ ജില്ലയിലെ പ്രശസ്തമായ നെഹ്‌റു ട്രോഫി വള്ളംകളി നടക്കുന്ന നാളെ...

Related Articles

Popular Categories