LATEST NEWS

ഡൽഹി സ്‌ഫോടനക്കേസിൽ ഒരു ഡോക്ടർ കൂടി അറസ്റ്റിൽ

ന്യൂഡല്‍ഹി: ഡൽഹി സ്‌ഫോടനവുമായി ബന്ധപ്പെട്ട് ഒരു ഡോക്ടര്‍ കൂടി അറസ്റ്റില്‍. കേസുമായി ഇയാള്‍ക്കുള്ള ബന്ധം എന്താണെന്ന് ഏജന്‍സികള്‍ വ്യക്തമാക്കിയിട്ടില്ല. ഡോ. ഷഹീനുമായി ബന്ധമുള്ള ഡോ.ഫറൂഖിനെനാണ് ഹാപ്പൂരില്‍ നിന്ന് പിടികൂടിയത്. തുര്‍ക്കിയില്‍ പോയ മറ്റൊരു ഡോക്ടറെ കൂടി കണ്ടെത്താനുണ്ടെന്നാണ് ഏജന്‍സികള്‍ പറയുന്നത്.

കേസില്‍ അറസ്റ്റിലായ ഡോ.ആദിലിന്റെ സഹോദരന്‍ മുസാഫിറിന്റെ നേതൃത്വത്തിലാണ് ഇവര്‍ 2021ല്‍ തുര്‍ക്കിക്ക് പോയത്. ഭീകരര്‍ സ്‌ഫോടകവസ്തു വാങ്ങിയ ഹരിയാനയിലെ നുഹുവിലും പരിശോധന നടന്നു. ചില വ്യാപാരികളെ കസ്റ്റഡിയിലെടുത്തു. അല്‍ ഫലാഹ് സര്‍വകലാശാലയില്‍ നിന്ന് നാല് പേരെ കൂടി ചോദ്യം ചെയ്യാനായി ഏജന്‍സികള്‍ കൊണ്ടുപോയി.

കേസുമായി ബന്ധപ്പെട്ട് ഭീകരർ നടത്തിയ വിദേശയാത്രകളെക്കുറിച്ചും അന്വേഷണം നടക്കുന്നുണ്ട്. ഭീകരർക്കൊപ്പം തുർക്കിയിൽ പോയ മറ്റൊരു ഡോക്ടറെക്കൂടി കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. കേസിൽ നേരത്തെ അറസ്റ്റിലായ ഡോക്ടർ ആദിലിൻ്റെ സഹോദരൻ മുസാഫിറിൻ്റെ നേതൃത്വത്തിലാണ് ഇവർ 2021-ൽ തുർക്കിയിലേക്ക് പോയത്. ഭീകരരുമായി മുസാഫിറിനുള്ള ജെയ്‌ഷെ ബന്ധം നേരത്തെ പുറത്തുവന്നിരുന്നു. സ്ഫോടനത്തിന് ഉപയോഗിച്ച സ്ഫോടകവസ്തുക്കൾ വാങ്ങിയ സ്ഥലങ്ങളിലും സുരക്ഷാ ഏജൻസികൾ പരിശോധന ശക്തമാക്കി.
SUMMARY: Another doctor arrested in Delhi blast case

NEWS DESK

Recent Posts

മതപരിവർത്തന ആരോപണം; മലയാളി വൈദികനും ഭാര്യയും ഉൾപ്പെടെ 12പേർ മഹാരാഷ്‌ട്രയിൽ അറസ്റ്റിൽ

മുംബൈ: മഹാരാഷ്‌ട്രയിൽ മതപരിവർത്തനം ആരോപിച്ച്‌ മലയാളി വൈദികനെയും ഭാര്യയെയും അറസ്റ്റു ചെയ്‌തു. ക്രിസ്‌മസ് പ്രാർഥന യോഗത്തിനിടെ നാഗ്പുർ ഷിംഗോഡിയിലാണ് സിഎസ്ഐ…

10 minutes ago

ജയസൂര്യക്ക് ഇഡി കുരുക്ക്: വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ്

കൊച്ചി: സേവ് ബോക്‌സ് ആപ്പ് നിക്ഷേപ തട്ടിപ്പ് കേസില്‍ നടൻ ജയസൂര്യക്ക് വീണ്ടും ഇഡി നോട്ടീസ്. ജനുവരി ഏഴിന് വീണ്ടും…

13 minutes ago

ഗാലറിയില്‍നിന്നു വീണ് പരുക്കേറ്റ സംഭവം; രണ്ടു കോടി നഷ്‌ടപരിഹാരം ആവശ്യപ്പെട്ട് ഉമാ തോമസിന്‍റെ വക്കീല്‍ നോട്ടീസ്

കൊച്ചി: കഴിഞ്ഞ വർഷം ഡിസംബർ 29ന് കലൂർ ജവഹർലാല്‍ നെഹ്റു സ്റ്റേഡിയത്തിലെ സ്റ്റേജില്‍ നിന്ന് വീണ് പരുക്കേറ്റ സംഭവത്തില്‍ രണ്ട്…

1 hour ago

ഹുൻസൂരിൽ മലയാളിയുടെ ഉടമസ്ഥതയിലുള്ള ജൂവലറിയിൽ തോക്കുചൂണ്ടി കവർച്ച; അന്വേഷണത്തിന് പ്രത്യേകസംഘം

ബെംഗളൂരു: മൈസൂരുവിനടുത്തുള്ള ഹുൻസൂരിൽ മലയാളിയുടെ ഉടമസ്ഥതയിലുള്ള ജൂവലറിയിൽ നടന്ന കവർച്ചക്കേസ് അന്വേഷിക്കാൻ പ്രത്യേകസംഘത്തെ രൂപവത്കരിച്ചു. ഡിവൈഎസ്‌പി രവിയുടെ നേതൃത്വത്തിലുള്ള അഞ്ച്…

2 hours ago

പോലീസുകാരനെ സ്റ്റേഷനിൽ മരിച്ച നിലയിൽ കണ്ടെത്തി

ആലപ്പുഴ: മുഹമ്മ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. സിപിഒ സന്തോഷ് കുമാർ (45) ആണ് മരിച്ചത്.…

2 hours ago

സ്വന്തം തോ​ക്കി​ൽ നി​ന്ന് അ​ബ​ദ്ധ​ത്തി​ൽ വെ​ടി​യേ​റ്റു; യു​വാ​വി​ന് ദാ​രു​ണാന്ത്യം

ഛത്തീസ്‌ഗഡ്‌: സ്വ​ന്തം തോ​ക്കി​ൽ നി​ന്ന് അ​ബ​ദ്ധ​ത്തി​ൽ വെ​ടി​യേ​റ്റ​തി​നെ​ത്തു​ട​ർ​ന്ന് പ​ഞ്ചാ​ബി​ലെ ഫി​റോ​സ്‌​പു​രി​ൽ യു​വാ​വി​ന് ദാ​രു​ണ അ​ന്ത്യം. ധ​നി സു​ച്ച സ്വ​ദേ​ശി​യാ​യ ഹ​ർ​പി​ന്ദ​ർ…

3 hours ago