റായ്പൂർ: ഏറ്റുമുട്ടലില്‍ വനിത മാവോസ്റ്റിനെ വധിച്ച് സുരക്ഷ സേന. തലയ്‌ക്ക് 25 ലക്ഷം രൂപ വിലയിട്ട മാവോസ്റ്റിനെയാണ് സുരക്ഷാ ഉദ്യോഗസ്ഥർ വധിച്ചത്. ദന്തേവാഡയിലായിരുന്നു ഏറ്റുമുട്ടല്‍. സ്ഥലത്ത് നിന്ന് വൻ ആയുധശേഖരവും കണ്ടെത്തിയിട്ടുണ്ട്. റൈഫിള്‍, വെടിയുണ്ടകള്‍, മറ്റ് അവശ്യവസ്തുക്കള്‍ എന്നിവയും കണ്ടെടുത്തു.
ദന്തേവാഡ ജില്ലയിലെ ഗീദം പോലീസ് സ്റ്റേഷന് സമീപത്തെ അതിർത്തി പ്രദേശങ്ങളായ നെല്‍ഗോഡ, അകേലി, ബെല്‍നാർ എന്നിവിടങ്ങളിലാണ് പരിശോധന നടന്നത്. വാറങ്കലില്‍ താമസിച്ച് മാവോയിസ്റ്റ് പ്രവർത്തനങ്ങള്‍ നടത്തിവന്നിരുന്ന രേണുക എന്ന ബാനുവാണ് കൊല്ലപ്പെട്ടത്. രാവിലെയാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
TAGS : CHHATTISGARH
SUMMARY : Another encounter in Chhattisgarh; Security forces kill female Maoist
കൊച്ചി: ഓപ്പറേഷൻ നുംഖോറിന്റെ ഭാഗമായി നടൻ ദുല്‍ഖർ സല്‍മാന്റെ വാഹനം പിടിച്ചെടുത്തു. ഡിഫൻഡര്‍ വാഹനമാണ് സംഘം പിടിച്ചെടുത്തത്. നികുതി വെട്ടിച്ച്…
തിരുവനന്തപുരം: അമീബിക് മസ്തിഷ്ക ജ്വരത്തെ പ്രതിരോധിക്കാൻ നിർദേശങ്ങളുമായി ആരോഗ്യവകുപ്പിന്റെ ഉത്തരവ്. മലിനമായ കുളങ്ങള്‍, തടാകങ്ങള്‍, ഒഴുക്ക് കുറഞ്ഞ തോടുകള്‍ തുടങ്ങിയ…
റിയാദ്: സൗദി ഗ്രാൻഡ് മുഫ്തി ശൈഖ് അബ്ദുല്‍ അസീസ് ആലു ശൈഖ്(81) അന്തരിച്ചു. സൗദി റോയല്‍ കോടതിയാണ് വാർത്ത സ്ഥിരീകരിച്ചത്.…
കണ്ണൂർ: ഓടിക്കൊണ്ടിരുന്ന തീവണ്ടിയുടെ ലോക്കോ പൈലറ്റിന് തലകറക്കം അനുഭവപ്പെട്ടതിനെത്തുടർന്ന് വണ്ടി സുരക്ഷിതമായി നിർത്തി. ചെന്നൈ-മംഗളൂരു എഗ്മോർ എക്സ്പ്രസിലെ കെ.പി. പ്രജേഷിനാണ്…
തിരുവനന്തപുരം: പോത്തന്‍കോട് കെഎസ്‌ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ വിദ്യാര്‍ഥികള്‍ തമ്മില്‍ ഏറ്റുമുട്ടി. ഒരാള്‍ക്ക് കുത്തേറ്റു. വിവരമറിഞ്ഞ് പോലിസ് സ്ഥലത്തെത്തിയപ്പോഴേക്കും കുത്തേറ്റ വിദ്യാര്‍ഥിയെ…
ബെംഗളൂരു: മംഗളൂരു നഗരത്തിലെ മയക്കുമരുന്ന് കടത്ത് റാക്കറ്റിനെ ലക്ഷ്യമിട്ട് മംഗളൂരു സെൻട്രൽ ക്രൈം ബ്രാഞ്ച് നടത്തിയ ഓപ്പറേഷനിൽ മലയാളിയടക്കം ആറ്…