ഉത്തര്‍പ്രദേശിലെ പ്രയാഗ്രാജില്‍ കുഭമേള നഗരിയില്‍ വീണ്ടും തീപിടിത്തം. പ്രയാഗ്രാജിലെ ശങ്കരാചാര്യ മാര്‍ഗിലെ സെക്ടര്‍ 18ലാണ് ഇന്ന് രാവിലെ തീപിടിത്തമുണ്ടായത്. തീപിടിത്തത്തില്‍ നിരവധി ടെന്റുകള്‍ കത്തി നശിച്ചു. സംഭവത്തില്‍ ആളപായമില്ലെന്നാണ് വിവരം. മേഖലയില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.
ഓള്‍ഡ് ജിടി റോഡിലെ തുള്‍സി ചൌരയിലെ ക്യാമ്പിലാണ് അഗ്‌നിബാധയുണ്ടായതെന്ന് ഖാക് ചൌക് പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ യോഗേഷ് ചതുര്‍വേദി പറഞ്ഞു. സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമായതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തീ പൂര്‍ണമായി നിയന്ത്രണവിധേയമാക്കിയ ശേഷം നാശനഷ്ടം വിലയിരുത്തുമെന്ന് അധികൃതര്‍ അറിയിച്ചു.
കുംഭമേള നടക്കുന്ന സ്ഥലത്തെ രണ്ടാമത്തെ തീപിടിത്തമാണിത്. ജനുവരി 13നാണ് കുംഭമേള ആരംഭിച്ചത്. ജനുവരി 29ന് കുംഭമേള സ്ഥലത്തുണ്ടായ തിക്കിലും തിരക്കിലുംപെട്ട് 30 പേര്‍ മരിച്ചിരുന്നു.
TAGS : KUMBH MELA
SUMMARY : Another fire at Kumbhamela; The tents were burnt
ഡൽഹി: ദുബായ് എയർ ഷോയില്‍ തേജസ് വിമാനം തകർന്ന് വീരമൃത്യു വരിച്ച വിംഗ് കമാൻഡർ നമൻഷ് സ്യാലിന്‍റെ മൃതദേഹം സുലൂരിലെത്തിച്ചു.…
ബെംഗളുരു: കർമലാരാം-ബെലന്തൂർ ഇരട്ടപാതയില്‍ പരിശോധന നടക്കുന്നതിനാല്‍ ഈ മാസം 25ന് എസ്എംവിടി ബെംഗളൂരു-എറണാകുളം ഇന്റർസിറ്റി എക്സ‌്പ്രസ് (12677) കെആർ പുരം,…
ബെംഗളൂരു: നഗരത്തിലെ തെരുവുകളിൽ അന്തിയുറങ്ങുന്ന നിരാലംബരായവർക് ആര്‍ഐബികെ (RIBK) ബെംഗളൂരുവിന്റെ നേതൃത്വത്തില്‍ പുതപ്പുകൾ വിതരണം ചെയ്തു. സാമൂഹിക സാംസ്കാരിക ആതുര…
കെയ്‌റോ: ഇസ്രയേൽ നടത്തിയ വ്യോമാക്രമണങ്ങളിൽ 24 പേരെങ്കിലും കൊല്ലപ്പെടുകയും 80-ൽ അധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി അല്‍ ജസീറ റിപ്പോര്‍ട്ട്…
ബെംഗളൂരു: ബന്ദിപ്പൂർ വനപാതയിൽ കോഴിക്കോട് സ്വദേശിയുടെ കാർ തടഞ്ഞുനിർത്തി സ്വർണം കവർന്നതായി പരാതി. സ്വർണ വ്യാപാരി വിനുവിന്റെ 1.2 കിലോ…
ബെംഗളൂരു: ജനതാദൾ സെക്കുലര്‍ (ജെഡിഎസ്) ദേശീയ അധ്യക്ഷനായി വീണ്ടും എച്ച്.ഡി. ദേവഗൗഡ. പാർട്ടിയുടെ കർണാടക സംസ്ഥാന അധ്യക്ഷനായി കേന്ദ്രമന്ത്രി എച്ച്.ഡി.…