റിയാദ്: സൗദി അറേബ്യയിലെ നജ്റാൻ (Najran) പ്രദേശത്തെ ജനവാസ മേഖലയിൽ ഹൂതികൾ നടത്തിയ പ്രൊജക്ടൈൽ (projectile) ആക്രമണത്തിൽ ആറ് സൗദി പൗരന്മാർക്ക് പരുക്കേറ്റു. സൗദി സിവിൽ ഡിഫൻസ് ജനറണൽ ഡയറക്ടറേറ്റാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഇതിന് പുറമേ മൂന്ന് വീടുകള്‍ക്കും മൂന്ന് വാഹനങ്ങള്‍ക്കും നാശനഷ്ടം സംഭവിച്ചിട്ടുണ്ടെന്ന് ഡിഫന്‍സ് ജനറല്‍ ഡയറക്ടറേറ്റ് അറിയിച്ചു.
കഴിഞ്ഞദിവസവും റിയാദിലേക്കും മുഷായത്തിലേക്കും ഹൂതികള്‍ നടത്തിയ മിസൈല്‍ ആക്രമണം പ്രതിരോധിച്ചെന്ന് സൗദി അറേബ്യ അറിയിച്ചിരുന്നു. പിന്നാലെ ഹൂതി ശക്തി കേന്ദ്രമായ തായ്സില്‍ സൗദി ആക്രമണം ശക്തമാക്കിയിരുന്നു. നഗരത്തിന് തെക്ക് ഭാഗത്തുള്ള തന്ത്രപ്രധാനമായ അല്‍-ഷഖാബ് മുന്നണിയില്‍ ഹൂതികളുടെ ആക്രമണങ്ങളെ യെമന്‍ സര്‍ക്കാര്‍ സൈന്യം ചെറുത്തതായി റിപ്പോര്‍ട്ട് ചെയ്തു. സനായിലെ സിവിലിയന്‍ പ്രദേശങ്ങളിലും തായ്സ്, ഇബ്ബ്, ലാഹിജ്, സാദ, അമ്രാന്‍ ഗവര്‍ണറേറ്റുകളിലും സഖ്യസേന നടത്തിയ 53 ആക്രമണങ്ങള്‍ നടത്തിയതായി ഹൂതികള്‍ പറയുന്നു.
SUMMARY: Another Houthi attack in Saudi Arabia: Six people injured
















