TOP NEWS

ഐടി മേഖലയില്‍ തൊഴില്‍സമയം ഉയർത്താൻ വീണ്ടും നീക്കം

ബെംഗളൂരു: കർണാടകയിൽ ഐടി മേഖലയിലെ ജീവനക്കാരുടെ ജോലിസമയം ഉയർത്താൻ വീണ്ടും നീക്കം. കുറഞ്ഞ ജോലി സമയം 9 മണിക്കൂറിൽ നിന്ന് 10 മണിക്കൂറായി ഉയർത്താനാണ് നീക്കം. ഇതിന് പുറമെ ഓവർടൈം ഉൾപ്പെടെ 12 മണിക്കൂറുമാക്കി നിയമഭേദഗതി കൊണ്ടുവരാനാണ് ലക്ഷ്യമിടുന്നത്. 1961-ലെ കർണാടക ഷോപ്‌സ് ആൻഡ് കൊമേഴ്‌സ്യൽ എസ്റ്റാബ്ലിഷ്‌മെന്റ് ആക്ട് ഭേദഗതിചെയ്ത് ജോലിസമയം ഉയർത്താനാണ് തീരുമാനം. ബുധനാഴ്ച തൊഴിൽവകുപ്പിന്റെ നേതൃത്വത്തിൽ വിളിച്ചുചേർത്ത വ്യവസായസ്ഥാപനങ്ങളുടെയും ജീവനക്കാരുടെ യൂണിയനുകളുടെയും പ്രതിനിധികളുടെ യോഗത്തിൽ നിയമഭേദഗതിയുടെ കരട് അവതരിപ്പിച്ചു.

സംസ്ഥാനത്തെ ഐടി, ഐടിഇഎസ് കമ്പനികളിലെ തൊഴിൽസമയം ദിവസം 14 മണിക്കൂറാക്കാൻ കഴിഞ്ഞവർഷം തൊഴിൽവകുപ്പ് ശ്രമം നടത്തിയിരുന്നു. കർണാടക ഷോപ്‌സ് ആൻഡ് കൊമേഴ്‌സ്യൽ എസ്റ്റാബ്ലിഷ്‌മെന്റ് ആക്ട് ഭേദഗതിചെയ്യാനാണ് അന്നും നീക്കം നടത്തിയത്. പ്രമുഖ ഐടി കമ്പനി ഉടമകളുടെ സമ്മർദത്തിന് വഴിപ്പെട്ടാണ്‌ ഇതെന്ന് അന്ന് ആരോപണം ഉയർന്നിരുന്നു. ഇതിനെതിരേ കർണാടക സ്റ്റേറ്റ് ഐടി, ഐടിഇഎസ് എംപ്ലോയീസ് യൂണിയൻ ഉൾപ്പെടെയുള്ളവർ സമരത്തിന്‌ ഇറങ്ങിയിരുന്നു. ജീവനക്കാരുടെ ശക്തമായ എതിർപ്പ്‌ ഉയർന്നതോടെ നിയമഭേദഗതിയിൽനിന്ന് സർക്കാർ പിന്നോട്ടുപോ‌യി.

പുതിയ ഭേദഗതി പ്രകാരം നിലവിൽ മൂന്ന് ഷിഫ്റ്റിൽ പ്രവർത്തിക്കുന്ന കമ്പനികൾക്ക് രണ്ട് ഷിഫ്റ്റിലേക്ക് മാറാൻ വഴിയൊരുക്കുമെന്ന് ജീവനക്കാർ പറയുന്നു. ഇതോടെ അത്തരം കമ്പനികളിലെ മൂന്നിലൊന്ന് ജീവനക്കാരെ ഒഴിവാക്കാനും കഴിയും. ഐടി, ഫിനാൻസ്, ആനിമേഷൻ, അക്കൗണ്ടിംഗ് തുടങ്ങിയ വിവിധ മേഖലകളിലെ തൊഴിലാളികളെ ഈ നീക്കം പ്രതികൂലമായി ബാധിക്കും. മൂന്നു മണിക്കൂർ അധിക തൊഴിൽ സമയം ഏർപ്പെടുത്തുന്നതിന് പുറമേ നഗരത്തിലെ ഗതാഗതക്കുരുക്കിൽ കിടന്ന് സമയം നഷ്ടപ്പെടുന്നതിനാൽ ദിവസം 15- 16 മണിക്കൂർ ജോലിക്കായി ചെലവഴിക്കേണ്ട അവസ്ഥവരുമെന്നും സ്ത്രീ ജീവനക്കാരെ ഇതു കൂടുതലായി ബാധിക്കുമെന്നും കെഐടിയു സംസ്ഥാന സെക്രട്ടറി ചിത്ര പറഞ്ഞു.

അതേസയം പരമാവധി തൊഴിൽ സമയത്തിൽ മാറ്റം വരുത്താൻ കേന്ദ്രസർക്കാർ നിർദ്ദേശം നൽകിയിട്ടുണ്ടെന്നാണ് തൊഴിൽ വകുപ്പിന്റെ വാദം. ഗുജറാത്ത്, മഹാരാഷ്ട്ര, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിൽ തൊഴിൽ സമയം വർധിപ്പിച്ചിട്ടുണ്ടെന്ന് തൊഴിൽ വകുപ്പ് പറയുന്നു.

SUMMARY: Another move to increase working hours in the IT sector; Employees protest

NEWS DESK

Recent Posts

സുവർണ കർണാടക കേരള സമാജം ഭാരവാഹികൾ

ബെംഗളൂരു: സുവർണ കർണാടക കേരള സമാജത്തിന്റെ സംസ്ഥാന ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് നടന്നു. സംസ്ഥാന പ്രസിഡണ്ടായി എ ആർ രാജേന്ദ്രൻ ജനറൽ…

8 minutes ago

സ്വര്‍ണക്കള്ളക്കടത്തിന് സഹായം ചെയ്തു; കസ്റ്റംസ് ഉദ്യോഗസ്ഥനെ പിരിച്ചുവിട്ടു

കൊച്ചി: സ്വര്‍ണ്ണക്കള്ളക്കടത്തിന് ഒത്താശ ചെയ്തതിന് കസ്റ്റംസ് ഉദ്യോഗസ്ഥനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. കസ്റ്റംസ് ഇൻസ്പെക്ടർ കെഎ അനീഷിനെതിരെയാണ് കൊച്ചി കസ്റ്റംസ്…

8 hours ago

കൊലപ്പെടുത്തി ഉപേക്ഷിച്ച നിലയിൽ അഞ്ചിടങ്ങളിൽ നിന്ന് മനുഷ്യ ശരീര ഭാഗങ്ങൾ കണ്ടെത്തി

ബെംഗളൂരു: കൊലപ്പെടുത്തിയ നിലയിൽ അഞ്ചിടങ്ങളിൽ നിന്ന് മനുഷ്യ ശരീര ഭാഗങ്ങൾ കണ്ടെത്തി. തുമകുരു ചിമ്പഗനഹള്ളി കൊറട്ടഗെരെയ്ക്കും കോലാലയ്ക്കും ഇടയിൽ നിന്നാണ്…

9 hours ago

ട്രെയിനിൽ അബോധാവസ്ഥയിൽ കണ്ട 10 വയസുകാരി മരിച്ചു

കാസറഗോഡ്: ദാതർ തിരുനൽവേലി എക്‌സ്പ്രസ് ട്രെയിനിൽ അബോധാവസ്ഥയിൽ കണ്ട 10 വയസുകാരി മരിച്ചു. തിരുനൽവേലി സ്വദേശി സ്റ്റെല്ലയുടെ മകൾ സാറയാണ്…

9 hours ago

എസ്‌സി‌ഒ ഉച്ചകോടി: പ്രധാനമന്ത്രിയെ സ്വാഗതം ചെയ്ത് ചൈന

ബെയ്ജിങ്: എസ്‌സി‌ഒ (Shanghai Cooperation Organisation) ഉച്ചകോടിയിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്വാഗതം ചെയ്ത് ചൈന. ഓഗസ്റ്റ് 31, സെപ്റ്റംബർ…

10 hours ago

ഷവർമ കടകളിൽ പരിശോധന: 45 സ്ഥാപനങ്ങൾ പൂട്ടിച്ചു, പിടിച്ചെടുത്തതിൽ 60 കിലോഗ്രാം പഴകിയ മാംസവും

തിരുവനന്തപുരം: സംസ്ഥാനത്ത് ഷവർമ വിൽപന നടത്തുന്ന സ്ഥാപനങ്ങളിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് പ്രത്യേക പരിശോധന നടത്തി. അഞ്ച്, ആറ് തീയതികളിലായി 59 സ്‌ക്വാഡുകൾ…

11 hours ago