ന്യൂഫൗണ്ട്ലാന്റ്: കാനഡയില്‍ വീണ്ടും വിമാനാപകടം. വാണിജ്യ വിമാനം തകർന്നു വീണു മലയാളി യുവാവായ പൈലറ്റ് കൊല്ലപ്പെട്ടു. ഗൗതം സന്തോഷ് എന്നയാളാണ് മരിച്ചത്. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. ജൂലൈ മാസത്തില്‍ ഇത് രണ്ടാം തവണയാണ് കാനഡയില്‍ തന്നെ വിമാനാപകടത്തില്‍ മലയാളി യുവാവ് കൊല്ലപ്പെടുന്നത്. ഇദ്ദേഹത്തിൻ്റെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
ഗൗതം സന്തോഷിൻ്റെ മരണം ടൊറോണ്ടോയിലെ ഇന്ത്യൻ കോണ്‍സുലേറ്റ് സ്ഥിരീകരിച്ചിട്ടുണ്ട്. സമൂഹമാധ്യമമായ എക്സില്‍ പങ്കുവച്ച കുറിപ്പിലാണ് സംഭവത്തില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തി കോണ്‍സുലേറ്റ് ജനറല്‍ മലയാളി യുവാവിൻ്റെ മരണം സ്ഥിരീകരിച്ചത്. ന്യൂഫൗണ്ട്‌ലാന്റിലെ ഡീര്‍ ലേകിന് സമീപമാണ് എട്ട് പേര്‍ക്ക് മാത്രം സഞ്ചരിക്കാനാവുന്ന ചെറു വാണിജ്യ സര്‍വേ വിമാനം തകര്‍ന്നുവീണത്.
ഇന്ത്യന്‍ കോണ്‍സുലേറ്റ് എക്‌സില്‍ പങ്കുവച്ച കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയന്റെ എക്‌സ് ഹാന്റിലും ടാഗ് ചെയ്തിട്ടുണ്ട്. അപകട സമയത്ത് രണ്ട് പേരാണ് വിമാനത്തിലുണ്ടായിരുന്നതെന്നും രണ്ട് പേരും മരിച്ചെന്നുമാണ് ലഭിക്കുന്ന വിവരം. ശനിയാഴ്ച വൈകിട്ട് പ്രാദേശിക സമയം 5.35 ഓടെയാണ് അപകടം നടന്നത്. ബ്രിട്ടീഷ് – കൊളംബിയ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കിസിക് ജിയോസ്‌പേഷ്യല്‍ ആന്റ് ഏരിയല്‍ സര്‍വേ കമ്പനിയുടേതായിരുന്നു വിമാനം.
അപകടത്തില്‍ കമ്പനി ഉടമ ആന്‍ഡ്രൂ നയ്സ്മിത് അനുശോചിച്ചു. സാധ്യമായ എല്ലാ രീതിയിലും മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് എല്ലാവിധ സഹായവും നല്‍കുമെന്ന് അദ്ദേഹം അറിയിച്ചു. ജൂലൈ പത്തിനാണ് കാനഡയില്‍ തന്നെ പരിശീലനത്തിനിടെ വിമാനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ശ്രീഹരി സുകേഷ് എന്ന മലയാളി യുവാവ് കൊല്ലപ്പെട്ടത്. ഇതിന് പിന്നാലെയാണ് ശനിയാഴ്ച നടന്ന അപകടം.
SUMMARY: Another plane crash in Canada: Young Malayali pilot killed
ബെംഗളൂരു: സുവർണ കർണാടക കേരള സമാജത്തിൻ്റെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങ് കസ്റ്റംസ് ജുഡീഷ്യൽ മെമ്പർ പി എ അഗസ്റ്റിൻ…
കൊല്ലം: ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് മൂന്ന് മരണം. കൊട്ടാരക്കര നീലേശ്വരം ഗുരുമന്ദിരത്തിന് സമീപം ഇന്ന് ഉച്ചയ്ക്ക് രണ്ടു മണിയോടെയായിരുന്നു അപകടം…
തിരുവനന്തപുരം: തിരുവനന്തപുരം പേരൂർക്കടയിലെ വ്യാജ മാല മോഷണക്കേസില്‍ പോലീസ് അന്യായമായി തടവില്‍ വെച്ച ബിന്ദു ഒരു കോടി രൂപ നഷ്ടപരിഹാരം…
തിരുവനന്തപുരം: മില്‍മ പാലിന് വില കൂട്ടില്ല. ജിഎസ്ടി കുറക്കുന്ന ഘട്ടത്തില്‍ പാലിന് വില കൂട്ടുന്നത് ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുമെന്ന് ചെയർമാൻ കെ.എസ്…
കൊച്ചി: ഇടപ്പള്ളി - മണ്ണുത്തി ദേശീയപാതയിലെ ഗതാഗതക്കുരുക്കിനെ തുടർന്ന് പാലിയേക്കരയിലെ ടോള്‍ പിരിവ് മരവിപ്പിച്ച നടപടി നാളെവരെ നീട്ടി ഹൈക്കോടതി.…
തിരുവനന്തപുരം: തിരുവനന്തപുരം-കൊല്ലം അതിര്‍ത്തിയിലെ നിലമേല്‍ വേക്കലില്‍ സ്‌കൂള്‍ ബസ് മറിഞ്ഞ് അപകടം. ഡ്രൈവര്‍ അടക്കം 24 പേര്‍ക്ക് പരുക്കേറ്റു. കിളിമാനൂര്‍…