കാനഡയില്‍ വീണ്ടും വിമാനാപകടം: മലയാളി യുവാവായ പൈലറ്റ് കൊല്ലപ്പെട്ടു

ന്യൂഫൗണ്ട്ലാന്റ്: കാനഡയില്‍ വീണ്ടും വിമാനാപകടം. വാണിജ്യ വിമാനം തകർന്നു വീണു മലയാളി യുവാവായ പൈലറ്റ് കൊല്ലപ്പെട്ടു. ഗൗതം സന്തോഷ് എന്നയാളാണ് മരിച്ചത്. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. ജൂലൈ മാസത്തില്‍ ഇത് രണ്ടാം തവണയാണ് കാനഡയില്‍ തന്നെ വിമാനാപകടത്തില്‍ മലയാളി യുവാവ് കൊല്ലപ്പെടുന്നത്. ഇദ്ദേഹത്തിൻ്റെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

ഗൗതം സന്തോഷിൻ്റെ മരണം ടൊറോണ്ടോയിലെ ഇന്ത്യൻ കോണ്‍സുലേറ്റ് സ്ഥിരീകരിച്ചിട്ടുണ്ട്. സമൂഹമാധ്യമമായ എക്സില്‍ പങ്കുവച്ച കുറിപ്പിലാണ് സംഭവത്തില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തി കോണ്‍സുലേറ്റ് ജനറല്‍ മലയാളി യുവാവിൻ്റെ മരണം സ്ഥിരീകരിച്ചത്. ന്യൂഫൗണ്ട്‌ലാന്റിലെ ഡീര്‍ ലേകിന് സമീപമാണ് എട്ട് പേര്‍ക്ക് മാത്രം സഞ്ചരിക്കാനാവുന്ന ചെറു വാണിജ്യ സര്‍വേ വിമാനം തകര്‍ന്നുവീണത്.

ഇന്ത്യന്‍ കോണ്‍സുലേറ്റ് എക്‌സില്‍ പങ്കുവച്ച കുറിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്റെ എക്‌സ് ഹാന്റിലും ടാഗ് ചെയ്തിട്ടുണ്ട്. അപകട സമയത്ത് രണ്ട് പേരാണ് വിമാനത്തിലുണ്ടായിരുന്നതെന്നും രണ്ട് പേരും മരിച്ചെന്നുമാണ് ലഭിക്കുന്ന വിവരം. ശനിയാഴ്ച വൈകിട്ട് പ്രാദേശിക സമയം 5.35 ഓടെയാണ് അപകടം നടന്നത്. ബ്രിട്ടീഷ് – കൊളംബിയ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കിസിക് ജിയോസ്‌പേഷ്യല്‍ ആന്റ് ഏരിയല്‍ സര്‍വേ കമ്പനിയുടേതായിരുന്നു വിമാനം.

അപകടത്തില്‍ കമ്പനി ഉടമ ആന്‍ഡ്രൂ നയ്സ്മിത് അനുശോചിച്ചു. സാധ്യമായ എല്ലാ രീതിയിലും മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് എല്ലാവിധ സഹായവും നല്‍കുമെന്ന് അദ്ദേഹം അറിയിച്ചു. ജൂലൈ പത്തിനാണ് കാനഡയില്‍ തന്നെ പരിശീലനത്തിനിടെ വിമാനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ശ്രീഹരി സുകേഷ് എന്ന മലയാളി യുവാവ് കൊല്ലപ്പെട്ടത്. ഇതിന് പിന്നാലെയാണ് ശനിയാഴ്ച നടന്ന അപകടം.

SUMMARY: Another plane crash in Canada: Young Malayali pilot killed

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

മാസപ്പടി കേസില്‍ പിണറായി വിജയൻ ഒന്നാം പ്രതി; രണ്ട് കേസുകളില്‍ എഫ്‌ഐആറുകള്‍ രജിസ്റ്റര്‍ ചെയ്തു

തിരുവനന്തപുരം: സിഎംആർഎല്‍-എക്സാലോജിക് ഇടപാടില്‍ കേസെടുത്ത് വിജിലൻസ്. പ്രതിപക്ഷ നേതാവ് പിണറായി വിജയനെ...

കോഴിക്കോട് താഴ്ചയിലേക്ക് സ്കൂട്ടര്‍ മറിഞ്ഞ് അപകടം; യുവതി മരിച്ചു

കോഴിക്കോട്: വീതി കുറഞ്ഞ വഴിയില്‍ നിന്നും താഴ്ചയിലേക്ക് സ്കൂട്ടർ മറിഞ്ഞുണ്ടായ അപകടത്തില്‍...

സ്വർണ വിലയിൽ ഇടിവ്

തിരുവനന്തപുരം: കേരളത്തിൽ സ്വർണ വിലയിൽ ഇടിവ്. ഗ്രാമിന് 40 രൂപയും പവനില്‍...

കോഴിക്കോട് ചേമഞ്ചേരിയില്‍ ട്രെയിൻതട്ടി മരിച്ചത് സ്‌കൂള്‍ വിദ്യാര്‍ഥികള്‍; തിരിച്ചറിഞ്ഞത് മാതാപിതാക്കളെത്തി

കോഴിക്കോട്: കൊയിലാണ്ടിക്കടുത്ത് ചേമഞ്ചേരിയില്‍ ട്രെയിൻ തട്ടി മരിച്ച രണ്ടുപേരും തിരുവങ്ങൂർ ഹയർ...

പെട്രോളിന് ഒറ്റയടിക്ക് അഞ്ച് രൂപയും ഡീസലിനു മൂന്ന് രൂപയും കൂട്ടി ജിയോ

കൊച്ചി: പെട്രോളിനും ഡീസലിനും വില വർധിപ്പിച്ച് സ്വകാര്യ എണ്ണക്കമ്പനിയായ ജിയോ ബിപി....

കേരള-കർണാടക യാത്രാ പ്രശ്നങ്ങള്‍: മന്ത്രി ടി. സിദ്ദിഖ് ഡി.കെ. ശിവകുമാറുമായി ചർച്ച നടത്തി

ബെംഗളൂരു: കേരള-കർണാടക യാത്രാ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങൾ കർണാടക മുഖ്യമന്ത്രി ഡി.കെ....

വിമാനം നഷ്ടപ്പെട്ടെന്നും യാത്ര തുടരാൻ പണമില്ലെന്നും പറഞ്ഞു യാത്രക്കാരിൽനിന്ന് പണം തട്ടി; ഡൽഹി സ്വദേശി ബെംഗളൂരു വിമാനത്താവളത്തിൽ പിടിയിൽ

ബെംഗളൂരു: വിമാനം നഷ്ടപ്പെട്ടെന്നും യാത്ര തുടരാൻ പണമില്ലെന്നും കള്ളം പറഞ്ഞ് വിമാനത്താവളത്തിലെ...

എച്ച്എഎൽ ജൂനിയർ എക്സിക്യൂട്ടീവ് റിക്രൂട്ട്മെന്റ്; 150 തസ്തികകളിലേക്ക് അപേക്ഷിക്കാം 

ബെംഗളൂരു: ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡിന്റെ വിവിധ എൻജിനീയറിങ് വിഭാഗങ്ങളിലായി ജൂനിയർ എക്സിക്യൂട്ടീവ്...

Related Articles

Popular Categories