Categories: NATIONALTOP NEWS

കീര്‍ത്തിചക്ര തൊടാൻ പോലും സാധിച്ചില്ല, മരുമകള്‍ എല്ലാം കൊണ്ടുപോയി; ആരോപണവുമായി അൻഷുമാൻ സിംഗിന്റെ മാതാപിതാക്കള്‍

മരുമകള്‍ക്കെതിരെ ഗുരുതര ആരോപണവുമായി വീരമൃത്യുവരിച്ച ക്യാപ്റ്റൻ അൻഷുമാൻ സിംഗിന്റെ മാതാപിതാക്കള്‍. മരുമകള്‍ സ്‌മൃതി സിംഗ് തങ്ങളുടെ വീട് വിട്ടുപോയെന്ന് അൻഷുമാൻ സിംഗിന്റെ മാതാപിതാക്കളായ രവി പ്രതാപ് സിംഗും മഞ്ജു സിംഗും പറയുന്നു.

മകന് സർക്കാർ നല്‍കിയ കീർത്തിചക്രയുമായിട്ടാണ് മരുമകള്‍ പോയത്. കീർത്തിചക്രയില്‍ ഒന്ന് സ്പർശിക്കാൻ പോലും സാധിച്ചില്ല. അൻഷുമാന്റെ ചിത്രങ്ങളും ആല്‍ബവും വസ്ത്രങ്ങളുമെല്ലാം മരുമകള്‍ കൊണ്ടുപോയി. ചുമരില്‍ തൂക്കിയിരിക്കുന്ന ചിത്രം മാത്രമേ തങ്ങളുടെ കൈവശമുള്ളൂവെന്ന് ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ അവർ വ്യക്തമാക്കി.

സൈനികൻ വീരമൃത്യുവരിച്ചാല്‍ കുടുംബാംഗങ്ങള്‍ക്ക് ധനസഹായം നല്‍കുന്നതിനുള്ള ഇന്ത്യൻ ആർമിയുടെ (എൻഒകെ) മാനദണ്ഡത്തില്‍ മാറ്റം വരുത്തണമെന്നും അവർ ആവശ്യപ്പെടുന്നു. ‘എൻ ഒ കെയുടെ മാനദണ്ഡം ശരിയല്ല. പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗിനോടും ഇതേക്കുറിച്ച്‌ സംസാരിച്ചിട്ടുണ്ടെന്നും അവർ പറഞ്ഞു.

അൻഷുമാന്റെ ഭാര്യ ഇപ്പോള്‍ ഞങ്ങളോടൊപ്പം താമസിക്കുന്നില്ല, വിവാഹം കഴിഞ്ഞ് അഞ്ച് മാസമേ ആയിട്ടുള്ളൂ, കുട്ടിയില്ല. ചുമലില്‍ മാലയിട്ട് തൂക്കിയിരിക്കുന്ന മകന്റെ ഫോട്ടോ മാത്രമേ ഞങ്ങളുടെ കൈവശമുള്ളു. അതുകൊണ്ടാണ് എൻ ഒ കെയുടെ മാനദണ്ഡത്തില്‍ മാറ്റം വരുത്തണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. രക്തസാക്ഷിയുടെ ഭാര്യ കുടുംബത്തില്‍ തുടരുന്നതനുസരിച്ച്‌ വേണം ഇക്കാര്യത്തില്‍ തീരുമാനമെടുക്കാൻ. മറ്റ് മാതാപിതാക്കള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കാൻ സർക്കാർ എൻ ഒ കെയും നിയമങ്ങള്‍ പുനഃപരിശോധിക്കണം,’- മഞ്ജു സിംഗ് പറഞ്ഞു.

കഴിഞ്ഞ വർഷം സിയാച്ചിനിലുണ്ടായ തീപിടിത്തത്തില്‍ ആളുകളെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് ക്യാപ്റ്റൻ അൻഷുമാൻ സിംഗ് വീരമൃത്യു വരിച്ചത്. മരണാനന്തര ബഹുമതിയായി പ്രഖ്യാപിച്ച കീർത്തി ചക്ര കഴിഞ്ഞ അഞ്ചിന് രാഷ്ട്രപതി ദ്രൗപദി മുർമുവില്‍ നിന്ന് മാതാവും ഭാര്യയും ചേർന്നാണ് ഏറ്റുവാങ്ങിയത്.

TAGS : ANSHUMAN SINGH | ARMY
SUMMARY : Kirtichakra could not even be touched, the daughter-in-law took everything; Anshuman Singh’s parents with allegations

Savre Digital

Recent Posts

ചേര്‍ത്തല തിരോധാനക്കേസ്; സെബാസ്റ്റ്യന്റെ കാറില്‍ നിന്ന് നിര്‍ണായക തെളിവുകള്‍

ആലപ്പുഴ: ചേര്‍ത്തലയിലെ നാലു സ്ത്രീകളുടെ തിരോധാനക്കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പള്ളിപ്പുറം സ്വദേശിയും കുറ്റാരോപിതനുമായ സെബാസ്റ്റ്യന്റെ കാറില്‍ നിന്ന് കത്തിയും…

33 minutes ago

ചിക്കമഗളൂരുവിൽ കടുവയെ ചത്ത നിലയിൽ കണ്ടെത്തി

ബെംഗളൂരു: ചിക്കമഗളൂരുവിലെ ഭദ്ര കടുവ സംരക്ഷണ കേന്ദ്രത്തിൽ കടുവയെ ചത്ത നിലയിൽ കണ്ടെത്തി. ലാക്കവള്ളി വനമേഖലയിലാണ് സംഭവം. പതിവു പട്രോളിങ്ങിനിടെയാണ്…

1 hour ago

ഒറ്റപ്പെട്ട മഴ തുടരും; ആറ് ജില്ലകൾക്ക് ഇന്ന് യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇടുക്കി, തൃശൂർ മലപ്പുറം, വയനാട്,…

1 hour ago

ബിബിഎംപി വിഭജനം: ഗ്രേറ്റർ ബെംഗളൂരു ഭേദഗതി ബില്ലിനു മന്ത്രിസഭയുടെ അനുമതി

ബെംഗളൂരു: ബിബിഎംപിയെ 5 കോർപറേഷനുകളാക്കി വിഭജിക്കാനുള്ള ഗ്രേറ്റർ ബെംഗളൂരു ഭേദഗതി ബില്ലിനു കർണാടക മന്ത്രിസഭയുടെ അംഗീകാരം. ഓഗസ്റ്റ് 11ന് ആരംഭിക്കുന്ന…

2 hours ago

ബുക്ക് ബ്രഹ്മ സാഹിത്യോത്സവത്തിന് ഇന്ന് തുടക്കം; മലയാള സാഹിത്യവുമായി ബന്ധപെട്ട് വിവിധ സെഷനുകള്‍

ബെംഗളൂരു: ദക്ഷിണേന്ത്യൻ സാഹിത്യത്തെ ആദരിക്കാനും ആഘോഷിക്കാനുമായി ബുക്ക് ബ്രഹ്മ സംഘടിപ്പിക്കുന്ന  സാഹിത്യോത്സവത്തിന് കോറമംഗലയിലുള്ള സെന്റ് ജോൺസ് ഓഡിറ്റോറിയത്തിൽ ഇന്ന് തിരിതെളിയും.…

2 hours ago

കാട്ടാന ആക്രമണത്തിൽ കർഷകന് ദാരുണാന്ത്യം

ബെംഗളൂരു: കുടക് ജില്ലയിലെ മടിക്കേരി താലൂക്കിൽ കാട്ടാന ആക്രമണത്തിൽ കർഷകൻ മരിച്ചു. കൊപ്പ സ്വദേശി ശിവപ്പ(72) ആണ് മരിച്ചത്. ചെമ്പ്…

2 hours ago