തിരുവനന്തപുരം: മുൻ മന്ത്രിയും എംഎൽഎയുമായ ആന്റണി രാജു പ്രതിയായ തൊണ്ടിമുതൽ തിരിമറിക്കേസിൽ നെടുമങ്ങാട് ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഇന്ന് വിധി പറയും. ലഹരിക്കേസിൽ പിടിയിലായ വിദേശിയെ രക്ഷിക്കാനായി തൊണ്ടിമുതലിൽ തിരിമറി നടത്തിയെന്ന കേസിൽ മൂന്ന് പതിറ്റാണ്ട് നീണ്ട വാദ പ്രതിവാദങ്ങൾക്കൊടുവിലാണ് കോടതി ഇന്ന് വിധി പറയുക. ആന്റണി രാജുവും കോടതി ക്ലർക്കായിരുന്ന കെ എസ് ജോസുമാണ് കേസിലെ പ്രതികൾ. ജോസ് ഒന്നാം പ്രതിയും ആന്റണി രാജു രണ്ടാം പ്രതിയുമാണ്.
1990 ലാണ് സംഭവം. ലഹരി മരുന്നുമായി തിരുവനന്തപുരം വിമാനത്താവളത്തിൽ പിടിയിലായ വിദേശിയെ കേസിൽ നിന്ന് രക്ഷപ്പെടുത്താൻ ആന്റണി രാജു തൊണ്ടി മുതലിൽ കൃത്രിമം നടത്തിയെന്നാണ് കേസ്.
തുടർന്ന് പ്രതി കേസിൽ നിന്ന് ഒഴിവാക്കപ്പെട്ടു. പിന്നാലെ മറ്റൊരു കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിലായ ഇയാൾ സഹതടവുകാരനോട് ഇക്കാര്യം തുറന്ന് പറയുകയായിരുന്നു. സഹതടവുകാരന്റെ വെളിപ്പെടുത്തലിനെ തുടർന്ന് 1994 ൽ പോലീസ് കേസെടുത്തു.
പതിമൂന്ന് വർഷം കഴിഞ്ഞാണ് കേസില്‍ കുറ്റപത്രം സമർപ്പിച്ചത്. ആന്റണി രാജു വിചാരണ നേരിടണമെന്നും ഒരു വർഷത്തിനകം നടപടികൾ പൂർത്തിയാക്കണമെന്നും സുപ്രീംകോടതി 2024 നവംബറിൽ നിർദേശിച്ചിരുന്നു. കേസിൽ പുനരന്വേഷണത്തിന് ഉത്തരവിട്ട ഹൈക്കോടതി വിധിക്കെതിരെ ആന്റണി രാജു നൽകിയ അപ്പീലിലായിരുന്നു ഈ വിധി.
കേസിൽ 29 സാക്ഷികളുണ്ടായിരുന്നെങ്കിലും19 പേരെയാണ് വിസ്തരിച്ചത്. മരണവും രോഗവും മൂലം എട്ടുപേരെയും, രണ്ടുപേരെ പ്രോസിക്യൂഷനും ഒഴിവാക്കിയിരുന്നു.
SUMMARY: Antony Raju case Verdict today
തിരുവനന്തപുരം: തൊണ്ടിമുതൽ കേസിൽ മുൻ മന്ത്രിയും എംഎൽഎയുമായ ആന്റണി രാജുവിനും ഒന്നാം പ്രതി കെ.എസ്. ജോസിനും മൂന്ന് വര്‍ഷം വരെ…
കോട്ടയം: കഞ്ചാവുമായി ശബരിമല തീര്‍ത്ഥാടകന്‍ പിടിയില്‍. ശബരിമല കാനനപാതയില്‍ വെച്ച് നടത്തിയ പരിശോധനയില്‍ തീര്‍ത്ഥാടകന്റെ കയ്യില്‍ നിന്നും കഞ്ചാവ് പൊതി…
ബെംഗളൂരു: ബെംഗളൂരുവിലെ വിനോദ സഞ്ചാരം പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള സ്കൈഡെക്ക് പദ്ധതിക്കായി ചല്ലഘട്ട കെംപെഗൗഡ ലേഔട്ടിൽ 46 ഏക്കർ സ്ഥലം ബാംഗ്ലൂർ…
പാലക്കാട്: കുഴല്‍മന്ദം നൊച്ചുള്ളിയില്‍ വീടിന് മുന്നില്‍ നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷ സാമൂഹിക വിരുദ്ധർ കത്തിച്ചതായി പരാതി. നൊച്ചുള്ളി സ്വദേശി മഹേഷിന്റെ ഉടമസ്ഥതയിലുള്ള…
ബെംഗളൂരു: കർണാടക നായർ സർവിസ് സൊസൈറ്റി എം.എസ് നഗര്‍ കരയോഗം കുടുംബസംഗമം ഞായറാഴ്ച ലിംഗരാജപുരം കാച്ചരക്കനഹള്ളിയിലെ ഇസ്കോൺ കോംപ്ലക്സിലുള്ള ശ്രീ…
ബെംഗളൂരു: ബെംഗളൂരു മലയാളി ഫോറം സീനിയർ വിംഗിന്റെ ക്രിസ്മസ്-പുതുവത്സരാഘോഷം നാളെ വൈകുന്നേരം അഞ്ചുമണി മുതല്‍ എസ്. ജി.പാളയ മരിയ ഭവനിൽ…