കൊച്ചി: തൊണ്ടി മുതല്‍ കേസില്‍ ആന്‍റണി രാജുവിന് തിരിച്ചടി. ശിക്ഷ റദ്ദാക്കണമെന്ന ആവശ്യം തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതി തള്ളി. നെടുമങ്ങാട് മജിസ്‌ട്രേറ്റ് കോടതിയുടെ ശിക്ഷാവിധി റദ്ദാക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹർജിയിലാണ് ഈ തിരിച്ചടി. കുറ്റക്കാരനാണെന്ന വിധി മരവിപ്പിക്കാൻ കോടതി തയ്യാറാകാത്തതോടെ ആന്റണി രാജുവിന്റെ അയോഗ്യത തുടരും.
അതേസമയം, അപ്പീലില്‍ അന്തിമ തീരുമാനം വരുന്നത് വരെ ആന്റണി രാജുവിന് വിധിച്ച തടവുശിക്ഷയും പിഴയും കോടതി താല്‍ക്കാലികമായി മരവിപ്പിച്ചിട്ടുണ്ട്. കേസില്‍ വിശദമായ വാദം തുടരുമെന്നും അതുവരെ ശിക്ഷ നടപ്പിലാക്കുന്നത് തടഞ്ഞതായും കോടതി വ്യക്തമാക്കി. വിധി മരവിപ്പിക്കാത്തതിനാല്‍ നിയമസഭാംഗത്വത്തിനുള്ള അയോഗ്യത നിലനില്‍ക്കുന്നത് അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രവർത്തനങ്ങള്‍ക്ക് വലിയ വെല്ലുവിളിയായി മാറും.
SUMMARY: Setback for Antony Raju in Thondimulta embezzlement case; Court rejects plea to quash conviction















