LATEST NEWS

ഇന്ത്യയിൽ അഞ്ചാമത്തെ റീട്ടെയിൽ സ്റ്റോർ ആരംഭിക്കാൻ ആപ്പിൾ

ന്യൂഡൽഹി: ഇന്ത്യയിൽ അഞ്ചാമത്തെ റീട്ടെയിൽ സ്റ്റോർ ആരംഭിക്കാനൊരുങ്ങി ആപ്പിൾ. ഇന്ത്യയിൽ ഇതിനകം ആപ്പിൾ നേരിട്ട് നടത്തുന്ന നാല് റീട്ടെയിൽ സ്റ്റോറുകളാണുള്ളത്. ഇതിൽ പുണെ, ബെംഗളൂരു എന്നിവിടങ്ങളിലുള്ള ആപ്പിൾ സ്റ്റോറുകൾ അടുത്തിടെയാണ് പ്രവർത്തനം ആരംഭിച്ചത്. മുംബൈയിലും ഡൽഹിയിലുമാണ് മറ്റുള്ളവ. ഉത്തർപ്രദേശിലെ നോയിഡയിലുള്ള സാകേത് ഡിഎൽഎഫ് മാൾ ഓഫ് ഇന്ത്യയിലാണ് അഞ്ചാമത്തെ ആപ്പിൾ റീട്ടെയിൽ സ്റ്റോർ ആരംഭിക്കുന്നത്. 2025 ഡിസംബർ 11 ഉച്ചയ്ക്ക് 11 ന് സ്റ്റോർ പ്രവർത്തനം ആരംഭിക്കും.

“രാജ്യത്ത് ആപ്പിളിന്റെ നിലവിലുള്ള റീട്ടെയിൽ വികസനത്തിലെ മറ്റൊരു നാഴികക്കല്ലാണ് ഈ ഉദ്ഘാടനം. ഈ ആപ്പിൾ സ്റ്റോർ വഴി കമ്പനിയുടെ സേവനങ്ങൾ ഉപഭോക്താക്കൾക്ക് നേരിട്ട് ലഭ്യമാകും. ഐഫോണുകൾ, മാക് കമ്പ്യൂട്ടറുകൾ ഉൾപ്പെടെ ആപ്പിളിന്റെ എല്ലാ ഉൽപ്പന്നങ്ങളും സേവനങ്ങളും ഇവിടെ ലഭിക്കും. ഇത് ഉപഭോക്താക്കൾക്ക് ആപ്പിൾ ഉൽപ്പന്നങ്ങൾ വാങ്ങാനും ആപ്പിളിന്റെ സേവനം നേരിട്ട് അനുഭവിക്കാനും ഇത് സഹായിക്കുന്നു, ആപ്പിളിന്റെ സ്വന്തം സാങ്കേതിക വിദഗ്ധരും ഇവിടെയുണ്ടാവും. ” കമ്പനി പ്രസ്താവനയിൽ പറഞ്ഞു.

ഇന്ത്യയിൽ ആപ്പിളിന്റെ വിൽപ്പന വർദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് ആപ്പിളിന്റെ അഞ്ചാമത്തെ സ്റ്റോർ വരുന്നത്. രാജ്യത്തുടനീളം കൂടുതൽ സ്റ്റോറുകൾ ആരംഭിക്കാനാണ് ആപ്പിളിന്റെ പദ്ധതിയെന്ന് ഇതിൽനിന്ന് വ്യക്തമാണ്. കൊൽക്കത്ത, അഹമ്മദാബാദ്, ചെന്നൈ, കൊച്ചി പോലുള്ള പ്രധാന നഗരങ്ങളിൽ വൈകാതെ തന്നെ ആപ്പിൾ സ്റ്റോർ വന്നേക്കാം. ഈ കലണ്ടർ വർഷം രാജ്യത്ത് 15.5 ദശലക്ഷം ഐഫോണുകൾ വിൽക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. രാജ്യത്തെ നാലാമത്തെ ഏറ്റവും ഉയർന്ന സ്മാർട്ട്‌ഫോൺ വിൽപ്പനക്കാരായി സെപ്റ്റംബർ പാദത്തിൽ മാത്രം വിൽപ്പനയിൽ 25% വാർഷിക വർധനവോടെ ഏകദേശം 5 ദശലക്ഷം യൂണിറ്റുകളായി.
SUMMARY: Apple to open fifth retail store in India

NEWS DESK

Recent Posts

കേന്ദ്രത്തിന് തിരിച്ചടി: വനിതാ സംവരണ ഭേദഗതി ബിൽ പരാജയപ്പെട്ടു

ന്യൂഡല്‍ഹി: വനിതാ സംവരണ ബിൽ ഭേദഗതി ബിൽ ലോക്സഭയിൽ പരാജയപ്പെട്ടു. ലോക്സഭയിൽ നടന്ന വോട്ടെടുപ്പിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം ലഭിക്കാത്തതിനെത്തുടർന്നാണ്…

44 minutes ago

ബെംഗളൂരുവിൽ അന്തരിച്ചു

ബെംഗളൂരു: കോട്ടയം കഞ്ഞിക്കുഴി ആലംമൂട്ടില്‍ റീന മാത്യു (53) ബെംഗളൂരുവില്‍ അന്തരിച്ചു. സുബ്ബണ്ണപാളയ സുബ്രഹ്മണ്യ ക്ഷേത്രത്തിന് സമീപം പട്ടേല്‍ ആര്‍ക്കേഡിലായിരുന്നു…

57 minutes ago

വാല്‍പ്പാറയില്‍ ടെമ്പോ ട്രാവലര്‍ കൊക്കയിലേക്ക് മറിഞ്ഞു; ഒമ്പത് മലയാളികൾക്ക് ദാരുണാന്ത്യം

കോയമ്പത്തൂര്‍: തമിഴ്നാട്ടില്‍ വാല്‍പ്പാറയിലുണ്ടായ വന്‍ വാഹനാപകടത്തില്‍ മലയാളികളായ 9 അധ്യാപകര്‍ മരിച്ചു. അഞ്ച് പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. 13 പേരാണ്…

2 hours ago

പാലക്കാട്ട് രണ്ടുപേര്‍ മുങ്ങിമരിച്ചു

പാലക്കാട്‌: അട്ടപ്പാടിയില്‍ പുഴയില്‍ കുളിക്കാന്‍ ഇറങ്ങിയ രണ്ടുപേര്‍ മുങ്ങിമരിച്ചു. കോയമ്പത്തൂര്‍ സ്വദേശികളായ സത്യം, നിധീഷ് എന്നിവരാണ് മരിച്ചത്. അട്ടപ്പാടി ചാവടിയൂര്‍…

2 hours ago

ഇരട്ട പൗരത്വം; രാഹുല്‍ ഗാന്ധിക്കെതിരെ കേസെടുക്കാമെന്ന് അലഹബാദ് ഹൈക്കോടതി

ഡല്‍ഹി: കോണ്‍ഗ്രസ് നേതാവും ലോക്‌സഭ പ്രതിപക്ഷ നേതാവുമായ രാഹുല്‍ ഗാന്ധിയുടെ ഇരട്ട പൗരത്വം സംബന്ധിച്ച ഹർജിയില്‍ കേസെടുക്കാൻ നിർദേശം. കർണാടകയില്‍…

3 hours ago

കടുത്ത ചൂടില്‍ ഓട്ടോറിക്ഷയുടെ ഗ്ലാസ് പൊട്ടി

തിരുവനന്തപുരം: പാലക്കാട് കടുത്ത ചൂടില്‍ ഓട്ടോറിക്ഷയുടെ ഗ്ലാസ് പൊട്ടി. പാലക്കാട് മണ്ണാർക്കാട് കോടതിപ്പടയില്‍ നിർത്തിയിട്ട ഓട്ടോറിക്ഷയുടെ ചില്ല് തകർന്നു. കടുത്ത…

3 hours ago