ബെംഗളൂരു: ദീപ്തി വെല്‍ഫെയര്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ മഹിമപ്പ സ്കൂള്‍, ജാലഹള്ളിയില്‍ സംഘടിപ്പിച്ച നോര്‍ക്ക ക്ഷേമോത്സവം പരിപാടിയുടെ ഭാഗമായി സമാഹരിച്ച കേരള സര്‍ക്കാരിന്റെ പ്രവാസി മലയാളികള്‍ക്കായുള്ള നോര്‍ക്ക ഇന്‍ഷുറന്‍സ്/ തിരിച്ചറിയല്‍ കാര്‍ഡിനുള്ള പുതിയതും പുതുക്കുന്നതിനുമായുള്ള 194 അഞ്ചാം ഘട്ട അപേക്ഷകള്‍ ദീപ്തി വെല്‍ഫെയര്‍ അസോസിയേഷന് ചെയര്മാന് കൃഷ്ണകുമാര്‍ പി, പ്രസിഡന്റ് കെ സന്തോഷ് കുമാര്‍ എന്നിവര്‍ ചേര്‍ന്ന് നോര്‍ക്ക ഓഫീസില്‍ സമര്‍പ്പിച്ചു.
നോർക്കയുടെ അംഗീകാരമുള്ള, കഴിഞ്ഞ 30 വര്‍ഷമായി ജീവകാരുണ്യ, കലാ,സംസ്കാരിക, സാഹിത്യ രംഗത്ത് പ്രവര്‍ത്തിച്ചു വരുന്ന സംഘടനയില്‍ 1300 ഓളം അംഗങ്ങളുണ്ട്. നോര്‍ക്ക ക്ഷേമ പദ്ധതികള്‍ കൂടുതല്‍ മലയാളികളിലേക്ക് എത്തിക്കുന്നതിനുള്ള ശ്രമം തുടരുമെന്ന് അസോസിയേഷന് ഭാരവാഹികള്‍ അറിയിച്ചു.
18 മുതല്‍ 70 വയസ്സു വരെയുള്ള പ്രവാസി മലയാളികള്‍ക്ക് 408 രൂപയുടെ ഒറ്റത്തവണ പ്രീമിയത്തിലൂടെ മൂന്നു വര്‍ഷത്തേക്ക് അഞ്ചു ലക്ഷം രൂപ വരെ അപകട ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കുന്നതാണ്. അപകടത്തെ തുടര്‍ന്ന് മരണം സംഭവിക്കുകയോ പൂര്‍ണ്ണമായോ ഭാഗികമായോ സ്ഥിരമായാ അംഗവൈകല്യം സംഭവിക്കുകയോ ചെയ്യുന്നവര്‍ക്കാണ് പരിരക്ഷ ലഭിക്കുക. പ്രവാസി മലയാളികള്‍ക്കു നേരിട്ടോ, www. norkaroots.kerala.gov.in എന്ന വെബ്സൈറ്റില്‍ ഓണ്‍ലൈനിലൂടെയോ, മലയാളി സംഘടനകള്‍, മുഖാന്തരമോ ക്ഷേമ പദ്ധതികളില്‍ ചേരാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 080- 25585090 എന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.
<BR>
TAGS : NORKA ROOTS | DEEPTHI WELFARE ASSOCIATION
അങ്കാറ: ജോർജിയയിൽ അസർബൈജാൻ അതിർത്തിക്ക് സമീപം തുർക്കിയുടെ സൈനിക ചരക്ക് വിമാനം തകർന്നുവീണ് അപകടം. വിമാനത്തിൽ ജീവനക്കാരടക്കം 20 സൈനികർ…
ബെംഗളൂരു: ബെംഗളൂരു പരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ തടവുകാർ മൊബൈൽ ഫോണും ടിവിയും മദ്യവും ഉപയോഗിക്കുന്നതിന്റെ വീഡിയോ പ്രചരിച്ചതിന് പിന്നാലെ…
ബെംഗളൂരു: ഡല്‍ഹി സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ ബെംഗളൂരു വിമാനത്താവളത്തിലെ സുരക്ഷ പരിശോധനയുടെ ഭാഗമായി യാത്രക്കാര്‍ നേരത്തേ എത്തിച്ചേരണമെന്ന് നിര്‍ദേശം. വിമാന സംബന്ധമായ…
പാറ്റ്ന: ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിലെ എക്സിറ്റ് പോൾ ഫലങ്ങളിൽ എൻഡിഎയ്ക്ക് മുന്നേറ്റം. പീപ്പിൾസ് പൾസിന്റെ എക്സിറ്റ് പോളിൽ 133 -159…
ബെംഗളൂരു: മണ്ഡലകാലത്ത് ബെംഗളൂരുവില്‍ നിന്ന് പമ്പയിലേക്ക് (നിലയ്ക്കല്‍) നേരിട്ടുള്ള സ്പെഷ്യല്‍ ബസ് സര്‍വീസ് ആരംഭിച്ച് കര്‍ണാടക ആര്‍ടിസി. ഐരാവത് എസി…
ബെംഗളൂരു: ഓൺസ്റ്റേജ് ജാലഹള്ളി വയലാർ അനുസ്മരണം സംഘടിപ്പിച്ചു. രമേശ് വണ്ടാനം സ്വാഗതം പറഞ്ഞു. കവിരാജ് അധ്യക്ഷത വഹിച്ചു. വയലാർ കുടുംബാംഗവും…