കേരള സർക്കാർ സ്ഥാപനമായ ഐ.എച്ച്.ആർ.ഡിയുടെ കീഴില്‍ പ്രവർത്തിക്കുന്ന മോഡല്‍ എൻജിനീയറിംഗ് കോളേജ്, എറണാകുളം, കോളേജ് ഓഫ് എൻജിനീയറിംഗ്, കല്ലൂപ്പാറ എന്നീ രണ്ട് എൻജിനീയറിംഗ് കോളേജുകളില്‍ എം.ടെക് കോഴ്‌സുകളിലെ (2024-25) സ്‌പോണ്‍സേർഡ് സീറ്റിലെ പ്രവേശനത്തിനുള്ള അപേക്ഷ ക്ഷണിച്ചു.
അപേക്ഷ www.mtech.ihrd.ac.in എന്ന വെബ്‌സൈറ്റ് അല്ലെങ്കില്‍ മേല്‍ പറഞ്ഞ കോളേജുകളുടെ വെബ്‌സൈറ്റ് വഴി (പ്രോസ്‌പെക്ടസ് പ്രകാരമുള്ള) ഓണ്‍ലൈനായി ജൂലൈ 31 വൈകിട്ട് 4 മണിവരെ അപേക്ഷകള്‍ സമർപ്പിക്കാം. ഓരോ കോളേജിലേയും പ്രവേശനത്തിന് പ്രത്യേകം അപേക്ഷകള്‍ സമർപ്പിക്കേണ്ടതാണ്.
ഓണ്‍ലൈനായി സമർപ്പിച്ച അപേക്ഷയുടെ പ്രിന്റ് ഔട്ട്, നിർദ്ദിഷ്ട അനുബന്ധങ്ങള്‍, 600 (എസ്.സി/എസ്.ടിക്ക് 300/-രൂപ) രൂപയുടെ രജിസ്‌ട്രേഷൻ ഫീസ് എന്നിവ ആഗസ്റ്റ് മൂന്നിന് വൈകുന്നേരം 4 മണിക്ക് മുമ്ബ്, പ്രവേശനം ആഗ്രഹിക്കുന്ന കോളേജില്‍ ലഭിക്കേണ്ടതാണ്. വിശദവിവരങ്ങള്‍ ഐ.എച്ച്.ആർ.ഡി വെബ്‌സൈറ്റായ www.ihrd.ac.in, കോളേജ് വെബ്‌സൈറ്റിലും 8547005000 എന്ന ഫോണ്‍ നമ്ബരിലും ലഭ്യമാണ്.
TAGS : EDUCATION | KERALA
SUMMARY : Applications invited for M.Tech sponsored seat admission
ആധാർ പുതുക്കാനും തിരുത്താനുമുള്ള നിരക്ക് പരിഷ്കരിച്ച് യുണീക് ഐഡന്‍റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയുടെ (യുഐഡിഎഐ) ഉത്തരവിറങ്ങി. ആധാറിലെ പേര്, ജനനത്തീയതി,…
മലപ്പുറം: തിരൂരില്‍ സ്വകാര്യ ബസുകള്‍ക്കിടയിൽപ്പെട്ട് കൈയ്ക്ക് പരുക്കേറ്റ എട്ടാം ക്ലാസ് വിദ്യാർഥിയുടെ വിരല്‍ അറ്റു. പറവണ്ണ മുറിവഴിക്കലിൽ കഴിഞ്ഞ ദിവസമാണ്…
ബെംഗളൂരു: വിമാനത്തിന്റെ ശൗചാലയമെന്ന് കരുതി കോക്പിറ്റില്‍ പ്രവേശിക്കാന്‍ ശ്രമിച്ച യാത്രക്കാരന്‍ അറസ്റ്റില്‍. ഇന്ന് രാവിലെ എട്ടുമണിക്ക് ബെംഗളൂരുവിൽ നിന്ന് പുറപ്പെട്ട്…
ബെംഗളൂരു: പൂജാ അവധി, ശബരിമല തീർഥാടനം എന്നിവയുമായി ബന്ധപ്പെട്ട യാത്രാ തിരക്ക് പരിഗണിച്ച് ഹുബ്ബള്ളിയില്‍ നിന്ന് ബെംഗളൂരു വഴി കൊല്ലത്തേക്ക്…
ബെംഗളൂരു: മൈസൂരു ദസറയ്ക്ക് തുടക്കം. എഴുത്തുകാരിയും ബുക്കർ പുരസ്കാര ജേതാവുമായ ബാനു മുഷ്താഖ് ദസറ ഉദ്ഘാടനം ചെയ്തു. മൈസൂരിലെ ആരാധനാദേവതയായ…
ന്യൂഡൽഹി: ഡല്‍ഹി കലാപ ഗൂഢാലോചന കേസില്‍ വിദ്യാർഥി നേതാവ് ഉമർ ഖാലിദ് അടക്കമുള്ളവരുടെ ജാമ്യ ഹർജിയില്‍ സുപ്രീംകോടതി ഡല്‍ഹി പോലീസിന്…