രണ്ട് സര്‍വകലാശാലയിലെ നിയമനങ്ങള്‍ക്കായി സാധാരണഗതിയില്‍ രണ്ട് വിജ്ഞാപനങ്ങളാണ് പുറത്തിറക്കേണ്ടത്. ഡിജിറ്റല്‍, സാങ്കേതിക സര്‍വകലാശാലകളിലേക്കായി ഒരു ചെയര്‍പേഴ്‌സണ്‍ എന്ന സുപ്രീം കോടതി തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ ഒരു വിജ്ഞാപനം ഇറക്കുകയും അതില്‍ വിസി നിയമനവുമായി ബന്ധപ്പെട്ട അപേക്ഷകള്‍ ക്ഷണിക്കുന്നുവെന്ന് വ്യക്തമാക്കുകയുമായിരുന്നു. സെപ്റ്റംബര്‍ 19വരെ അപേക്ഷകള്‍ സമര്‍പ്പിക്കാവുന്നതാണ്. 61 വയസില്‍ കൂടുതലാകരുത്. 10 വര്‍ഷം സര്‍വകലാശാലകളിലോ കോളേജുകളിലോ പ്രൊഫസര്‍ പദവിയിലിരുന്ന ആളുകള്‍ക്ക് അപേക്ഷ സമര്‍പ്പിക്കാം. റിസര്‍ച്ച് ഓര്‍ഗനൈസേഷനുകളിലും പ്രൊഫസര്‍ പദവിയ്ക്ക് തുല്യമായ പദവിയിലിരുന്നവര്‍ക്കും അപേക്ഷ സമര്‍പ്പിക്കാം.
SUMMARY: Appointment of permanent VCs in universities; Government issues notification as per Supreme Court’s directive