LATEST NEWS

എയർടെൽ സേവനങ്ങൾ തടസ്സപ്പെട്ടു

ന്യൂഡൽഹി: രാജ്യത്ത് എയര്‍ടെല്‍ സേവനങ്ങള്‍ വീണ്ടും തടസ്സപ്പെട്ടതായി റിപ്പോര്‍ട്ട്. ആയിരക്കണക്കിന് ഉപഭോക്താക്കളാണ് മൊബൈൽ വോയ്‌സ്, ഡാറ്റ സേവനങ്ങളിൽ തടസ്സങ്ങൾ നേരിടുന്നതായി റിപ്പോർട്ട് ചെയ്യുന്നത്. ചില ഉപയോക്താക്കൾ സിഗ്നൽ തടസ്സങ്ങളെക്കുറിച്ചും പൂർണ്ണമായ ബ്ലാക്ഔട്ടുകളെക്കുറിച്ചും പരാതിപ്പെട്ടിട്ടുണ്ട്.

കേരളം, തമിഴ്നാട്, കർണാടക, തെലങ്കാന, ഡൽഹി, മഹാരാഷ്ട്ര എന്നിവിടങ്ങളിലെ എയർടെൽ ഉപയോക്താക്കള്‍ തങ്ങൾ കോൾ, ഡാറ്റ പ്രശ്നങ്ങൾ നേരിട്ടതായി എക്സിൽ കുറിച്ചിട്ടുണ്ട്. അരമണിക്കൂറിനുള്ളിൽ 6,000-ലധികം പരാതികളാണ് ഡൗൺ ഡിറ്റക്ടറിൽ പ്രത്യക്ഷപ്പെട്ടത്.

അതിനിടെ, പല യൂസർമാരുടെയും പരാതികൾക്ക് ഔദ്യോഗിക അക്കൗണ്ടുകളിൽ നിന്ന് എയർടെൽ അധികൃതർ മറുപടി നൽകി. താൽകാലികമായ കണക്റ്റിവിറ്റി പ്രശ്നമാണിതെന്നും ഉടൻ പരിഹരിക്കുമെന്നുമാണ് എയർടെൽ അധികൃതർ അറിയിച്ചത്. ഉപയോക്താക്കൾക്കുണ്ടായ അസൗകര്യത്തിലും എയർടെൽ ക്ഷമ ചോദിച്ചു. ഒരു മണിക്കൂറിനകം എല്ലാ തകരാറുകളും പരിഹരിക്കുമെന്നും ആ സമയം കഴിഞ്ഞിട്ടും മാറ്റമില്ലെങ്കിൽ ഉപയോക്താക്കൾ മൊബൈൽ ഫോൺ റീസ്റ്റാർട്ട് ചെയ്യണമെന്നും എയർടെൽ അറിയിച്ചു.
SUMMARY: Airtel services disrupted in Kerala, among others

NEWS DESK

Recent Posts

ബെംഗളൂരുവിൽ താമസസ്ഥലത്ത് ആക്രമിച്ച് കവർച്ച; 2 മലയാളി വിദ്യാർഥികൾ ആശുപത്രിയിൽ

ബെംഗളൂരു: ബെംഗളൂരുവിൽ താമസസ്ഥലത്ത് എത്തിയ 6 അംഗ സംഘം 3 മലയാളി വിദ്യാർഥികളെ ആക്രമിച്ചു‌ കവർച്ച നടത്തി. കൊണനകുണ്ടയിൽ വെള്ളിയാഴ്ച…

8 minutes ago

ഹോർമുസിൽ യുഎസ് പ്രതിരോധം മറികടക്കാൻ ശ്രമിച്ച ഇറാനിയൻ കപ്പൽ പിടിച്ചെടുത്തെന്ന് ട്രംപ്

വാഷിങ്ടൺ: ഹോർമുസ് കടലിടുക്കിന് സമീപം യുഎസ് പ്രതിരോധം മറികടക്കാൻ ശ്രമിച്ച ചരക്കുകപ്പൽ പിടിച്ചെടുത്തതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാനിയൻ…

57 minutes ago

നെട്ടയത്ത് ബിജെപി പ്രവര്‍ത്തകരും നാട്ടുകാരും തമ്മില്‍ സംഘര്‍ഷം

തിരുവനന്തപുരം: നെട്ടയം മലമുകളില്‍ ബിജെപി പ്രവര്‍ത്തകരും നാട്ടുകാരും തമ്മില്‍ സംഘര്‍ഷത്തില്‍ പോലീസുകാര്‍ക്ക് മര്‍ദനമേറ്റു. പോലീസ് മര്‍ദ്ദിച്ചതായി ആരോപിച്ച് ബിജെപി പ്രവര്‍ത്തകര്‍…

1 hour ago

അമേരിക്കയിലെ ലൂസിയാനയിലുണ്ടായ വെടിവെപ്പില്‍ എട്ട് കുട്ടികള്‍ കൊല്ലപ്പെട്ടു

ലൂസിയാന: അമേരിക്കയിലെ ലൂസിയാനയില്‍ വെടിവെപ്പ്. ഞായറാഴ്ച പുലര്‍ച്ചെ ആറ് മണിയോടെയാണ് സംഭവം നടന്നത്. വെടിവെപ്പില്‍ എട്ട് കുട്ടികള്‍ കൊല്ലപ്പെട്ടു. ഒന്ന്…

1 hour ago

വിരുദുനഗറില്‍ രക്ഷാപ്രവർത്തനത്തിനിടയിലും സ്ഫോടനം; പോലീസുകാരടക്കം 15 പേർക്ക് പരുക്ക്, മരണം 23 ആയി

ചെന്നൈ: തമിഴ്നാട്ടിലെ വിരുദുനഗറിനടുത്തുള്ള പടക്ക നിര്‍മ്മാണ ശാലയിലുണ്ടായ സ്ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 23 ആയി. സ്ഫോടനമുണ്ടായ വനജ ഫയര്‍ വര്‍ക്‌സില്‍…

9 hours ago

ഐപിഎല്ലിൽ രാജസ്ഥാനെ വീഴ്ത്തി കൊൽക്കത്ത; 4 വിക്കറ്റ് ജയം

കൊല്‍ക്കത്ത: ഐപിഎല്‍ സീസണിലെ ആദ്യ ജയം സ്വന്തമാക്കി മുന്‍ ചാമ്പ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്. രാജസ്ഥാനെതിരെയുള്ള 156 റണ്‍സ് വിജയലക്ഷ്യം…

9 hours ago