ബെംഗളൂരു: ബെംഗളൂരുവിലെ ഗതാഗത പ്രശ്നങ്ങൾക്ക് പരിഹാരമാകുന്ന സർക്കുലർ റെയിൽവേ പദ്ധതിയുടെ റൂട്ട് സർവേക്ക് റെയിൽവേ ബോർഡിന്റെ അനുമതി. നഗരത്തെ സമീപത്തെ അഞ്ച് ജില്ലകളുമായി ബന്ധിപ്പിക്കുന്നതാണ് സർക്കുലർ റെയിൽവേ പദ്ധതി. 287 കിലോമീറ്റർ ദൈർഘ്യമുള്ള സർക്കുലർ റെയിൽവേ പദ്ധതി ബെംഗളൂരുവിൻറെ റെയിൽ ശേഷി വർധിപ്പിക്കാനും ട്രെയിൻ ഗതാഗതം കുറയ്ക്കാനും ലക്ഷ്യമിടുന്നുണ്ട്.
നേരത്തെ, 23,000 കോടി രൂപയുടെ സർക്കുലർ റെയിൽവേ ശൃംഖലയുടെ ഒരു ഇടനാഴിക്കായി ബെംഗളൂരു ഡിവിഷൻ സമർപ്പിച്ച വിശദമായ പ്രോജക്ട് റിപ്പോർട്ട് പരിഗണിച്ച റെയിൽവേ ഡിവിഷൻ ഏഴ് ഇടനാഴികളുടെയും അന്തിമ ലൊക്കേഷൻ സർവേ ( ഫൈനൽ ലൊക്കേഷൻ സർവേ- എഫ്എൽഎസ്) പൂർത്തിയാക്കാൻ നിർദേശിച്ചിരുന്നു.
കൂടാതെ, കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ് സർക്കുലർ റെയിൽവേ ഇടനാഴിയുടെ സാധ്യതാപഠനത്തിനായി 7 കോടി രൂപ അനുവദിക്കുമെന്ന് അറിയിച്ചിരുന്നു. ദേവനഹള്ളി-ഒദാരഹള്ളി (28.5കിലോമീറ്റർ), നിദവന്ദ -ഒദാരഹള്ളി (40.3 കിലോമീറ്റർ), ദേവനഹള്ളി-മാലൂർ (46.5 കിലോമീറ്റർ), മാലൂർ-ഹീലാലിഗെ (52 കിലോമീറ്റർ), ഹീലാലിഗെ-ഹെജ്ജാല (42 കിലോമീറ്റർ), ഹെജ്ജാല-സോലൂർ (43.5 കിലോമീറ്റർ), സോലൂർ-നിദവന്ദ (34.2 കിലോമീറ്റർ) എന്നിവയാണ് പാതയിലെ പ്രധാന ഇടനാഴികൾ.
TAGS: BENGALURU RAIL NETWORK
SUMMARY: Approval for route survey for blr circular rail network
കണ്ണപുരം: പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷ ജനാധിപത്യം മുന്നണി സ്ഥാനാർഥി ഒരു സീറ്റില്‍ കൂടി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. പത്താം വാർഡ് തൃക്കോത്താണ്…
ആലപ്പുഴ: ആലപ്പുഴ ജില്ലാ പഞ്ചായത്ത് വയലാർ ഡിവിഷനിലേക്ക് യുഡിഎഫ് സ്ഥാനാർഥിയായി മത്സരിക്കുന്ന ട്രാൻസ്‌വുമണ്‍ അരുണിമ എം. കുറുപ്പിന്റെ സ്ഥാനാർഥിത്വം അംഗീകരിച്ചു.…
മുംബൈ: മയക്കുമരുന്ന് ഇടപാടുമായ ബന്ധപ്പെട്ട കേസില്‍ ബോളിവുഡ് നടനും സംവിധായകനുമായ സിദ്ധാന്ത് കപൂറിന് മുംബൈ പോലീസ് നോട്ടിസ് അയച്ചു. അധോലോക…
ചെന്നൈ: സംഗീത സംവിധായകന്‍ ഇളയരാജയുടെ ചിത്രങ്ങളോ പേരോ ദൃശ്യങ്ങളോ സാമ്പത്തിക ലാഭത്തിനായി അനുമതിയില്ലാതെ മറ്റുളളവര്‍ ഉപയോഗിക്കുന്നത് താത്കാലികമായി തടഞ്ഞുകൊണ്ടു മദ്രാസ്…
കാസറഗോഡ്: കാസറഗോഡ് ജില്ലയല്‍ ശുചിത്വ മിഷൻ്റെ തിരഞ്ഞെടുപ്പ് ഹരിത ചട്ട ബോധവത്കരണ പരിപാടി തടഞ്ഞ സംഭവത്തില്‍ കണ്ടാലറിയുന്ന അമ്പത് പേർക്കെതിരെ…
കൊച്ചി: കാക്കനാട് ശിശു സംരക്ഷണ കേന്ദ്രത്തില്‍ മാനസിക വെല്ലുവിളി നേരിടുന്ന പെണ്‍കുട്ടിയുള്‍പ്പെടെ നാല് അന്തേവാസികള്‍ക്ക് നേരെ ലൈംഗികാതിക്രമം നടന്ന ഞെട്ടിക്കുന്ന…