ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ഇടക്കാല ജാമ്യാപേക്ഷ ഡല്‍ഹി റൗസ് അവന്യൂ കോടതി തള്ളി. ആരോഗ്യ പ്രശനങ്ങള്‍ ചൂണ്ടിക്കാട്ടി സമർപ്പിച്ച ഇടക്കാല ജാമ്യാപേക്ഷയിലാണ് കോടതി വിധി. കെജ്രിവാളിനെ ജൂണ്‍ 19 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടുകൊണ്ട് സ്പെഷ്യല്‍ ജഡ്ജി കാവേരി ബവേജ ഉത്തരവിറക്കി.
ഡല്‍ഹി റോസ് അവന്യു കോടതിയാണ് ജാമ്യാപേക്ഷ പരിഗണിച്ചത്. നിലവില്‍ തിഹാർ ജയിലിലാണ് അരവിന്ദ് കെജ്രിവാൾ. സുപ്രീം കോടതി കെജ്രിവാളിന് ജൂണ്‍ രണ്ടുവരെ ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. ഇത് അവസാനിച്ചതോടെ കഴിഞ്ഞ ശനിയാഴ്ച കെജ്രിവാൾ ജയിലേക്ക് മടങ്ങിയിരുന്നു. ഇതിനെത്തുടർന്നാണ് ഇടക്കാല ജാമ്യം 7 ദിവസത്തേക്ക് കൂടി നീട്ടണമെന്ന അപേക്ഷ സമർപ്പിച്ചത്.
ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ജാമ്യാപേക്ഷ. ഹർജി തള്ളിയ കോടതി ബന്ധപ്പെട്ട അധികാരികളോട് കെജ്രിവാളിന് ആവശ്യമായ മെഡിക്കല്‍ പരിശോധനകള്‍ നടത്താനും നിർദേശം നല്‍കി. മദ്യനയ അഴിമതിക്കേസില്‍ മാർച്ചിലാണ് കെജ്രിവാൾ അറസ്റ്റിലായത്.
TAGS: ARAVIND KEJARIVAL, NATIONAL
KEYWORDS: Court rejects Arvind Kejriwal’s interim bail plea
തിരുവനന്തപുരം: വിഴിഞ്ഞം മുക്കോലയില്‍ ബാങ്കില്‍ ബോംബ് ഭീഷണി. എസ്ഐബി ബാങ്കിലെ ഇമെയിലിലേക്കാണ് ഉച്ചയ്ക്ക് 12 മണിയോടുകൂടി ഭീഷണി സന്ദേശം എത്തിയത്.…
കൊച്ചി: തിരുവനന്തപുരം കോര്‍പ്പറേഷനിലെ മുട്ടടയിലെ യു ഡി എഫ് സ്ഥാനാര്‍ഥി വൈഷ്ണ എസ് എലിനെ വോട്ടര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കിയ…
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിനുള്ള എല്‍ഡിഎഫ് പ്രകടന പത്രിക പുറത്തിറക്കി. എല്ലാവര്ക്കും വീടും ഭക്ഷണവും ചികിത്സയും ഉറപ്പു വരുത്തുമെന്ന് പ്രകടന പത്രികയില്‍…
കൊച്ചി: വിവാഹബന്ധം വേര്‍പ്പെടുത്തിയെന്ന് സ്ഥിരീകരിച്ച് നടി മീര വാസുദേവ്. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച പോസ്റ്റിലൂടെയാണ് നടി ഇക്കാര്യം അറിയിച്ചിരിക്കുന്നത്. കാമറമാനായ വിപിന്‍…
ബംഗ്ലാദേശ്: ബംഗ്ലാദേശ് കലാപത്തില്‍ മുൻ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് വധശിക്ഷ. അന്താരാഷ്ട്ര കുറ്റകൃത്യ ട്രൈബ്യൂണല്‍ ആണ് ശിക്ഷ വിധിച്ചിരിക്കുന്നത്.…
ജിദ്ദ: സൗദി അറേബ്യയിലെ മദീനയ്ക്ക് സമീപം ഞായറാഴ്ച അർദ്ധരാത്രി ഉണ്ടായ റോഡപകടത്തിന്റെ പശ്ചാത്തലത്തില്‍ ജിദ്ദയിലെ ഇന്ത്യൻ കോണ്‍സുലേറ്റില്‍ 24x7 കണ്ട്രോള്…