2026ലെ ഫിഫ ഫുട്ബോൾ ലോകകപ്പിലേക്ക് യോഗ്യത ഉറപ്പാക്കി അര്‍ജന്റീന ടീം. യുറൂഗ്വായെ പരാജയപ്പെടുത്തിയാണ് ലോക ചാമ്പ്യന്‍മാരായ അര്‍ജന്റീന യോഗ്യത ഉറപ്പാക്കിയത്. 26ന് ബ്രസീലുമായുള്ള മത്സരം കൂടിയാണ് അര്‍ജന്റീനക്കുള്ളത്. മത്സരത്തിന്റെ 67-ാം മിനിറ്റിലായിരുന്നു അര്‍ജന്റീനയുടെ വിജയഗോള്‍. ജൂലിയന്‍ അല്‍വാരെസിന്റെ അസിസ്റ്റില്‍ ബോക്‌സിന് പുറത്ത് നിന്ന് വലത് മൂലയിലേക്ക് ലക്ഷ്യം വെച്ചുള്ള വലത് കാല്‍ ഷോട്ട് യുറുഗ്വായ് കീപ്പര്‍ സെര്‍ജിയോ റോഷറ്റിനെ കടന്ന് വലയില്‍ പതിച്ചതോടെ അർജന്റീന ലക്ഷ്യം ഉറപ്പാക്കിയത്.
13 മത്സരങ്ങളിൽനിന്ന് 28 പോയിന്റോടെ അർജന്റീന പട്ടികയിൽ ഒന്നാമത് തുടരുകയാണ്. രണ്ടാമതുള്ള എക്വഡോറിനേക്കാൾ ആറ് പോയിന്റ് മുന്നിൽ. ലോകകപ്പ് യോഗ്യതാ മാർക്ക് കടക്കാൻ അർജന്റീനയ്ക്ക് ഇനി ഒരു സമനില മാത്രം മതി. മാർച്ച് 26-ന് ബ്രസീലിനെതിരെയാണ് അടുത്ത മത്സരം. പരുക്കുകാരണം മെസിയും നെയ്മറും ഈ ഏറ്റുമുട്ടലിൽ ഉണ്ടാവില്ല.
TAGS: SPORTS | FOOTBALL
SUMMARY: Argentina qualifies into 2026 world cup
ആധാർ പുതുക്കാനും തിരുത്താനുമുള്ള നിരക്ക് പരിഷ്കരിച്ച് യുണീക് ഐഡന്‍റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയുടെ (യുഐഡിഎഐ) ഉത്തരവിറങ്ങി. ആധാറിലെ പേര്, ജനനത്തീയതി,…
മലപ്പുറം: തിരൂരില്‍ സ്വകാര്യ ബസുകള്‍ക്കിടയിൽപ്പെട്ട് കൈയ്ക്ക് പരുക്കേറ്റ എട്ടാം ക്ലാസ് വിദ്യാർഥിയുടെ വിരല്‍ അറ്റു. പറവണ്ണ മുറിവഴിക്കലിൽ കഴിഞ്ഞ ദിവസമാണ്…
ബെംഗളൂരു: വിമാനത്തിന്റെ ശൗചാലയമെന്ന് കരുതി കോക്പിറ്റില്‍ പ്രവേശിക്കാന്‍ ശ്രമിച്ച യാത്രക്കാരന്‍ അറസ്റ്റില്‍. ഇന്ന് രാവിലെ എട്ടുമണിക്ക് ബെംഗളൂരുവിൽ നിന്ന് പുറപ്പെട്ട്…
ബെംഗളൂരു: പൂജാ അവധി, ശബരിമല തീർഥാടനം എന്നിവയുമായി ബന്ധപ്പെട്ട യാത്രാ തിരക്ക് പരിഗണിച്ച് ഹുബ്ബള്ളിയില്‍ നിന്ന് ബെംഗളൂരു വഴി കൊല്ലത്തേക്ക്…
ബെംഗളൂരു: മൈസൂരു ദസറയ്ക്ക് തുടക്കം. എഴുത്തുകാരിയും ബുക്കർ പുരസ്കാര ജേതാവുമായ ബാനു മുഷ്താഖ് ദസറ ഉദ്ഘാടനം ചെയ്തു. മൈസൂരിലെ ആരാധനാദേവതയായ…
ന്യൂഡൽഹി: ഡല്‍ഹി കലാപ ഗൂഢാലോചന കേസില്‍ വിദ്യാർഥി നേതാവ് ഉമർ ഖാലിദ് അടക്കമുള്ളവരുടെ ജാമ്യ ഹർജിയില്‍ സുപ്രീംകോടതി ഡല്‍ഹി പോലീസിന്…