ബുലന്ദ്‌ഷഹർ: മുഖത്ത് കേക്ക് തേച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തെത്തുടർന്ന് ഉത്തർപ്രദേശിൽ മൂന്ന് യുവാക്കളെ വെടിവെച്ചുകൊന്നു. ബുലന്ദ്ഷഹറിലെ ആർജെഎസ് ഫിറ്റ്നസ് ജിമ്മിൽ ശനിയാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം. അമർദീപ് സൈനി, മനീഷ് സൈനി, ആകാശ് സൈനി എന്നിവരാണ് കൊല്ലപ്പെട്ടത്.
സംഭവത്തിൽ മുഖ്യപ്രതി ജീതു സൈനിയും കൂട്ടാളികളും ഒളിവിലാണ്. ജീതു സൈനിയുടെ ജൻമദിനാഘോഷത്തിനിടെ ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. ആഘോഷത്തിനിടെ ജീതുവിന്റെ മുഖത്ത് സുഹൃത്തുക്കൾ കേക്ക് തേച്ചു. ഇതിൽ പ്രകോപിതനായ ജീതുവും അമർദീപും തമ്മിൽ വാക്കേറ്റമുണ്ടായി. തർക്കം രൂക്ഷമായതോടെ അമർദീപിന്റെ സഹോദരൻ മനീഷിനെതിരെ ജീതു അധിക്ഷേപകരമായ ഭാഷയിൽ സംസാരിച്ചു. പ്രകോപനം മുതിർന്നതോടെ വെടിയുതിർക്കുകയായിരുന്നു. കൊലപാതകത്തിന് ശേഷം മുഖ്യപ്രതിയായ ജീതു സൈനിയും കൂട്ടാളികളും ഒളിവിൽ പോയി. ഇവർക്കായി പോലീസ് ഊർജിതമായ തിരച്ചിൽ ആരംഭിച്ചു. പ്രതികളെ പിടികൂടാൻ ആറ് പ്രത്യേക പോലീസ് സംഘങ്ങളെ നിയോഗിച്ചതായി യുപി പോലീസ് അറിയിച്ചു.
SUMMARY: Argument over cake decorating during birthday party ends in shooting; three youths killed
നെടുങ്കണ്ടം: ഇടുക്കി നെടുങ്കണ്ടം പച്ചടിയില്‍ കുഴിച്ചിട്ട നിലയില്‍ ശരീരഭാഗങ്ങള്‍ കണ്ടെത്തി. പച്ചടി സ്വദേശി മേരിക്കുട്ടിയുടെ വീട്ടുവളപ്പിലാണ് ശരീരഭാഗങ്ങള്‍ കണ്ടെത്തിയത്. പോലീസ്…
ബെംഗളൂരു: വെറുപ്പും വിദ്വേഷവും അസ്വസ്ഥതകളും പടരുന്നത് കൊണ്ടാകാം, കുഞ്ചൻ നമ്പ്യാരിൽ നിന്നും ആരംഭിച്ച നർമ്മവും സംസ്കാരിക വിമർശനവും മലയാള സാഹിത്യത്തിൽ…
തിരുവനന്തപുരം: സംസ്ഥാനത്തു ചൂട് കൂടുന്ന സാഹചര്യത്തിൽ അൾട്രാവയലറ്റ് രശ്മികളെയും സൂക്ഷിക്കണമെന്ന മുന്നറിയിപ്പുമായി ദുരന്തനിവാരണ അതോറിറ്റി. അതോറിറ്റി സ്ഥാപിച്ച 14 സ്റ്റേഷനുകളിലെ തത്സമയ…
തൃശൂര്‍: മുണ്ടത്തിക്കോട് വെടിക്കെട്ടുപ്പുര അപകടത്തില്‍ ചികില്‍സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു. തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലുണ്ടായിരുന്ന തൃശൂര്‍ കുണ്ടന്നൂർ സ്വദേശി…
ടോക്കിയോ: ജപ്പാനിലെ വടക്കൻ ദ്വീപായ ഹൊക്കൈഡോയിൽ തിങ്കളാഴ്ച പുലർച്ചെ ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. റിക്ടർ സ്‌കെയിലിൽ 6.2 തീവ്രത രേഖപ്പെടുത്തിയ…
ബെംഗളൂരു: ബെംഗളൂരു മംഗളൂരു വന്ദേഭാരത് സര്‍വീസ് ഉടൻ ആരംഭിക്കുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. ബെംഗളൂരുവിൽ മാധ്യമങ്ങളോട് സംസാരിക്കുന്നു…