ബെംഗളൂരു: ക്രിക്കറ്റ് ടൂർണമെന്റിനുശേഷം മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തെ തുടർന്ന് യുവാവ് കൊല്ലപ്പെട്ടു. വീരസാന്ദ്ര സ്വദേശിയായ ബോഡിബിൽഡർ പ്രശാന്ത് എം (33) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ കെ. ആര്‍. പുരം സ്വദേശിയും സോഫ്റ്റ്‌വെയര്‍ ജീവനക്കാരനുമായ റോഷന്‍ ഹെഗ്‌ഡെ (37) അറസ്റ്റിലായി.
കഴിഞ്ഞ ദിവസമാണ് സംഭവം. ഇലക്ട്രോണിക് സിറ്റിയിലെ എം ഫൈവ് ഇ-സിറ്റി മാളിന് പിന്നിലെ മൈതാനത്തെ ക്രിക്കറ്റ് ടൂർണമെന്റിനുശേഷം ഇരുവരും ബിയർ കുടിക്കുകയായിരുന്നു എന്ന് പോലീസ് പറഞ്ഞു. സിഗരറ്റ് ലൈറ്ററിനെ ചൊല്ലിയുള്ള തർക്കം ഉണ്ടാവുകയും തുടർന്ന് തർക്കം പെട്ടെന്ന് അക്രമാസക്തമാവുകയും ചെയ്തു. ബിയർ കുപ്പികൾ ഉപയോഗിച്ച് ഇരുവരും പരസ്പരം ഏറ്റുമുട്ടി. വഴക്കിനിടെ, ഹെഗ്‌ഡെയ്ക്ക് മുറിവേറ്റു. ഹെഗ്‌ഡെ തന്റെ കാറിൽ രക്ഷപ്പെടുന്നതിനിടെ, പ്രശാന്ത് വാഹനത്തെ പിന്തുടർന്ന് തടയാന്‍ ശ്രമിക്കുകയും കാറിന്റെ വേഗത കൂട്ടിയാതിനാല്‍ മരത്തിലിടിച്ചതിനെ തുടര്‍ന്നു പ്രശാന്തിന് ഗുരുതരമായി പരുക്കേല്‍ക്കുകയുമായിരുന്നു. ഗുരുതര പരുക്കേറ്റ പ്രശാന്ത് സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു.
റോഡപകടം എന്ന നിലയില്‍ പോലീസിന് ആദ്യം വിവരം ലഭിച്ചുവെങ്കിലും പ്രാഥമിക അന്വേഷണത്തിൽ അപകടം മനഃപൂർവമാണെന്നും കൊലപാതകമാണെന്നും കണ്ടെത്തുകയായിരുന്നു. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് ഹെബ്ബഗോഡി പോലീസ് ഹെഗ്‌ഡെയെ കസ്റ്റഡിയിലെടുത്തത്. കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും പോലീസ് പറഞ്ഞു.
SUMMARY: Argument over drinking after cricket tournament; Youth killed, techie arrested
മുംബൈ: പിന്നണി ഗാനരംഗത്തുനിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ബോളിവുഡിലെ യുവഗായകരിൽ ഏറ്റവും ശ്രദ്ധേയനായ അരിജിത് സിങ്. പുതിയ പാട്ടുകൾ പാടില്ലെന്ന് ഇൻസ്റ്റാഗ്രാം…
ബെംഗളൂരു: സംസ്ഥാനത്ത് വീണ്ടും ജ്വല്ലറി കവർച്ച. വിജയപുര ഹലസങ്കി ഭീമാതിരയിലുള്ള മഹാദ്രുദ്ര കാഞ്ചഗർ എന്ന വ്യക്തിയുടെ ഉടമസ്ഥതയിലുള്ള ഭൂമിക ജ്വല്ലറിയിൽ…
ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പിൽ എംപിമാർ മത്സരിക്കേണ്ടന്ന് കോണ്‍ഗ്രസില്‍ തീരുമാനം. നയരൂപീകരണ സമിതിയുടേതാണ് തീരുമാനം. എന്നാൽ ഹൈക്കമാൻഡാകും ഇതിൽ അന്തിമ തീരുമാനം…
പനാജി: പതിനാറു വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് സോഷ്യല്‍ മീഡിയ നിരോധനം ഏര്‍പ്പെടുത്താന്‍ ഒരുങ്ങി ഗോവ. ആസ്‌ട്രേലിയ ഈ ആശയം നടപ്പിലാക്കിയതാണെന്നും സംസ്ഥാനത്തും…
ബെംഗളൂരു: നമ്മ മെട്രോ യാത്രക്കാർക്ക് സന്തോഷ വാർത്ത. ബെംഗളൂരുവിലെ ഒമ്പത് മെട്രോ സ്റ്റേഷനുകളിൽ സൗജന്യ സൈക്കിൾ പാർക്കിങ് സൗകര്യം ഏര്‍പ്പെടുത്തി.…
ബെംഗളൂരു: കർണാടക നായർ സർവീസ് സൊസൈറ്റിയുടെ എംഎംഇടി ഇംഗ്ലീഷ് പ്രൈമറി ആന്‍റ് ഹൈസ്കൂൾ പൂർവ വിദ്യാർഥി സംഘടനയുടെ ആദ്യ യോഗം…