LATEST NEWS

ജ്വല്ലറിയില്‍ മുഖംമൂടി ധരിച്ചെത്തിയ രണ്ടംഗ സംഘം തോക്കുചൂണ്ടി സ്വർണവും വെള്ളിയും കവർന്നു, ജീവനക്കാരന് വെടിയേറ്റു

ബെംഗളൂരു: സംസ്ഥാനത്ത് വീണ്ടും ജ്വല്ലറി കവർച്ച. വിജയപുര ഹലസങ്കി ഭീമാതിരയിലുള്ള മഹാദ്രുദ്ര കാഞ്ചഗർ എന്ന വ്യക്തിയുടെ ഉടമസ്ഥതയിലുള്ള ഭൂമിക ജ്വല്ലറിയിൽ ഇന്നലെ വൈകിട്ടാണ് തോക്കുചൂണ്ടി കവർച്ച നടന്നത്. ഹെൽമറ്റും മുഖംമൂടിയും ധരിച്ചെത്തിയ രണ്ടംഗ സംഘം 205 ഗ്രാം സ്വർണവും ഒരു കിലോ വെള്ളിയും കവർന്നു. കവർച്ച തടയാൻ ശ്രമിച്ച ജീവനക്കാരന് വെടിയേറ്റു.

ബൈക്കിലെത്തിയ സംഘം ജ്വല്ലറി ഉടമയുടെ അച്ഛനെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയാണ് ആഭരണങ്ങൾ കൈക്കലാക്കിയത്. ഈ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്താൻ ശ്രമിച്ച അനിൽ എന്ന ജീവനക്കാരന് നേരെ മോഷ്ടാക്കൾ വെടിയുതിർത്തു. വെടിയുണ്ട ലക്ഷ്യം തെറ്റി അടുത്തുണ്ടായിരുന്ന ആത്മലിംഗ എന്ന ജീവനക്കാരന്റെ കാലിൽ കൊള്ളുകയായിരുന്നു. പരുക്കേറ്റ ഇയാളെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കറുത്ത ജാക്കറ്റും ഹെൽമറ്റും ധരിച്ചാണ് പ്രതികള്‍ കടയില്‍ എത്തിയത്.

കടയിലെ ഒരാൾ കട കൊള്ളയടിക്കുന്നതും അയാളുടെ കൂട്ടാളി കടയിലെ ജീവനക്കാരന് നേരെ തോക്ക് ചൂണ്ടുന്നതും സിസിടിവി ദൃശ്യങ്ങളിൽ കാണാം. സംഭവം കണ്ട കടയ്ക്ക് പുറത്തുണ്ടായിരുന്ന ഒരു സ്ത്രീയെയും തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി. ജീവനക്കാർ ആഭരണങ്ങൾ പുറത്തെടുത്ത് കൊള്ളക്കാർക്ക് കൈമാറുന്നടും ദൃശ്യങ്ങളിൽ കാണാം. കവർച്ച നടത്തിയ ശേഷം പ്രതി മോട്ടോർ സൈക്കിളിൽ ഓടി രക്ഷപ്പെടുകയായിരുന്നു. വിജയപുര പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്ത് പ്രതികൾക്കായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്.

മൈസൂരുവിനടുത്ത് ഹുൻസൂരിൽ  മലയാളിയുടെ ജ്വല്ലറിയിൽ നിന്ന് എട്ട് കോടി രൂപയുടെ സ്വർണം കവർന്ന സംഭവത്തിന് തൊട്ടുപിന്നാലെയാണ് കർണാടകയിൽ വീണ്ടും ജ്വല്ലറി കവർച്ച നടക്കുന്നത്.
SUMMARY: Masked gang enters jewelry store, steals gold and silver at gunpoint, employee shot

NEWS DESK

Recent Posts

കന്യാകുമാരിയില്‍ കാണാതായ മലയാളി സഹോദരിമാര്‍ കടലില്‍ മരിച്ചനിലയില്‍

കന്യാകുമാരി: കന്യാകുമാരിയില്‍ വിനോദയാത്രയ്ക്കെത്തിയ മലയാളി സഹോദരിമാരെ കടലില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കോട്ടയം കിടങ്ങൂർ കുരിക്കാട്ടില്‍ ആൻ ഫിലിപ്പ് (35), മീര…

11 seconds ago

തൃശൂരില്‍ യുവതിയെ ക‍ഴുത്തുഞെരിച്ചു കൊലപ്പെടുത്തി; ഭര്‍ത്താവ് കസ്റ്റഡിയില്‍

തൃശൂർ: ഭർത്താവ് ഭാര്യയെ കഴുത്ത് ഞെരിച്ച്‌ കൊലപ്പെടുത്തി. ആനക്കല്ല് തൃത്താമരശ്ശേരി ക്ഷേത്രത്തിനടുത്തായി കുന്നത്ത് വളപ്പില്‍ വീട്ടില്‍ ശിവപ്രസാദിന്റെ ഭാര്യ ഉണ്ണിമായ…

43 minutes ago

സംവിധായകൻ മോശമായി പെരുമാറി; കുംഭമേള വൈറൽ താരത്തിന്റെ പരാതിയിൽ കേസെടുത്തു

കൊച്ചി: കുംഭമേള വൈറല്‍ താരത്തിന്‍റെ പരാതിയില്‍ മണിപ്പൂരി സംവിധായകനെതിരെ കേസെടുത്ത് എറണാകുളം സെന്‍ട്രല്‍ പോലീസ്. പോക്‌സോ വകുപ്പ് അടക്കം ചുമത്തിയാണ് കേസ്.…

1 hour ago

ബേപ്പൂരില്‍ തോറ്റാല്‍ മൊട്ടയടിച്ച്‌ കാതില്‍ കമ്മലിടും; വെല്ലുവിളിയുമായി പി വി അന്‍വര്‍

മലപ്പുറം: എക്സിറ്റ് പോള്‍ പ്രവചനങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ മന്ത്രി മുഹമ്മദ് റിയാസിനെതിരെ രൂക്ഷമായ വെല്ലുവിളിയുമായി പി.വി. അൻവർ. ബേപ്പൂർ മണ്ഡലത്തില്‍…

2 hours ago

തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷന്‍ പ്രതിമാസ സെമിനാർ

ബെംഗളൂരു: തിപ്പസാന്ദ്ര ഫ്രണ്ട്‌സ് അസോസിയേഷന്‍ പ്രതിമാസ സെമിനാര്‍ തിപ്പസാന്ദ്ര ഹോളി ക്രോസ് സ്‌കൂളില്‍ നടന്നു. യുദ്ധവും ശാസ്ത്രവും എന്ന വിഷയത്തില്‍…

3 hours ago

കാസറഗോഡ് പാമ്പു കടിയേറ്റ് ചികിത്സയിലായിരുന്ന നാലര വയസുകാരി മരിച്ചു

കാസറഗോഡ്: കാസറഗോഡ് പാമ്പു കടിയേറ്റ് ചികിത്സയിലായിരുന്ന നാലര വയസുകാരി മരിച്ചു. എളേരിത്തട്ടിലെ നാലര വയസുകാരി ഋതു ചന്ദ്രയാണ് പാമ്പുകടിയേറ്റ് മരിച്ചത്.…

3 hours ago