ബെംഗളൂരു: ഉത്തര കന്നഡയിലെ അങ്കോള – ഷിരൂർ പാതയിലുണ്ടായ മണ്ണിടിച്ചിലിൽ രക്ഷാദൗത്യം പ്രതിസന്ധിയിലായതോടെ ജില്ലാ കളക്ടറെ സമീപിക്കാനൊരുങ്ങി അർജുന്റെ കുടുംബം. ഉത്തര കന്നഡയിലെത്തി കളക്‌ടർ ലക്ഷ്മി പ്രിയ ഐഎഎസിനെ നേരിട്ട് കണ്ട് ആശങ്ക അറിയിക്കാനാണ് കുടുംബത്തിന്റെ നീക്കം. ഗംഗാവലി പുഴയിലെ അടിയൊഴുക്ക് കുറഞ്ഞിട്ടും അർജുനായുള്ള തിരച്ചിൽ നടക്കുന്നില്ലെന്ന് കുടുംബം ആരോപിച്ചു.
പുഴയിൽ ഒഴുക്ക് കുറഞ്ഞ സാഹചര്യത്തിൽ തിരച്ചിൽ തുടങ്ങിയില്ലെങ്കിൽ കുടുബാംഗങ്ങൾ ഒന്നിച്ച് ഷിരൂരിൽ എത്തി പ്രതിഷേധിക്കുമെന്നും അർജുൻ്റെ കുടുംബം വ്യക്തമാക്കി. അര്‍ജുനായുള്ള രക്ഷാദൗത്യം തുടരുന്നതില്‍ പ്രതിസന്ധിയെന്ന് കര്‍ണാടക ഉപമുഖ്യമന്ത്രി ഡി. കെ. ശിവകുമാര്‍ അറിയിച്ചിരുന്നു. ഗംഗാവലി പുഴയിലെ അടിയൊഴുക്കാണ് വെല്ലുവിളിയാകുന്നത്. ദൗത്യം അവസാനിപ്പിക്കില്ലെന്നും തിരച്ചില്‍ തുടരുമെന്നും ഡി.കെ. ശിവകുമാര്‍ വ്യക്തമാക്കി. അര്‍ജുനെ കണ്ടെത്താന്‍ എല്ലാ ശ്രമങ്ങളും നടത്തിയെന്നും ശിവകുമാര്‍ അറിയിച്ചു.
TAGS: ARJUN | LANDSLIDE
SUMMARY: Arjuns family to visit uttara kannada collector for seeking restarting of rescue mission
തിരുവനന്തപുരം: സംസ്ഥാനത്തെ ത്രിതല പഞ്ചായത്തുകളിലേക്കുള്ള പ്രസിഡൻ്റ്, വൈസ് പ്രസിഡൻ്റ് സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ് ഇന്ന് നടക്കും. ഗ്രാമ,ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിലേക്ക് അധ്യക്ഷന്മാരെ…
തൃശൂര്‍: മേയര്‍ സ്ഥാനം നല്‍കാന്‍ ഡി സി സി പ്രസിഡന്റ് പണം ആവശ്യപ്പെട്ട കാര്യം പരസ്യമായി വെളിപ്പെടുത്തിയ ലാലി ജെയിംസിനെ…
ബെംഗളൂരു: ചിക്കബല്ലാപുരയിൽ ബൈക്കും ടിപ്പർ ലോറിയും കൂട്ടിയിടിച്ചു ഉണ്ടായ അപകടത്തിൽ നാല് യുവാക്കൾ മരിച്ചു. അജ്ജാവര സ്വദേശികളായ മനോജ്, നരസിംഹമൂർത്തി,…
ബെംഗളൂരു: ബന്ദിപ്പൂർ വനമേഖലയ്ക്ക് സമീപം ഗുണ്ടൽപേട്ടിലെ ഡപ്പാപുരയിൽ കടുവ കെണിയിൽ കുടുങ്ങി. 5 വയസ്സുള്ള പെൺ കടുവയാണ് വനംവകുപ്പ് സ്ഥാപിച്ച…
തൃശ്ശൂർ: നടിയെ ആക്രമിച്ച കേസിലെ അതിജീവിതക്കെതിരായ അപവാദ പ്രചരണത്തിൽ സാമൂഹ്യമാധ്യമങ്ങളിൽ വീഡിയോ പ്രചരിപ്പിച്ച മറ്റൊരാൾ കൂടി അറസ്റ്റിൽ. സോഷ്യൽ മീഡിയ…
ഡമാസ്‌കസ്: സിറിയയിലെ ഹോംസ് നഗരത്തിലെ പള്ളിയിലുണ്ടായ ബോംബ് സ്ഫോടനത്തിൽ എട്ടു പേർ കൊല്ലപ്പെട്ടു. 18 പേർക്ക് പരുക്കേറ്റു. ഹോംസിലെ വാദി അൽ…