ബെംഗളൂരു: സംസ്ഥാനത്തെ എല്ലാ അണക്കെട്ടുകളുടെയും സ്ഥിതിഗതികൾ വിലയിരുത്താൻ വിദഗ്ധ സമിതി രൂപീകരിക്കുമെന്ന് ഉപമുഖ്യമന്ത്രി ഡി. കെ. ശിവകുമാർ പറഞ്ഞു. തുംഗഭദ്ര അണക്കെട്ടിലെ ഗേറ്റ് തകർന്നതിന്റെ പശ്ചാത്തലത്തിലാണ് നടപടി.
എല്ലാ ഡാമുകളുടെയും സുരക്ഷയ്ക്കായി പ്രത്യേക കമ്മിറ്റി രൂപീകരിച്ച് വിവിധ ജില്ലകളിലേക്ക് അയക്കും. പരിശോധന നടത്തിയ ശേഷം സമിതി അംഗങ്ങൾ സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കും. അടുത്ത രണ്ട് ദിവസത്തിനുള്ളിൽ വിദഗ്ധ സമിതി രൂപീകരിക്കുമെന്ന് ശിവകുമാർ പറഞ്ഞു.
അതേസമയം തുംഗഭദ്ര അണക്കെട്ടിൻ്റെ ഘടനയ്ക്ക് കേടുപാടുകൾ സംഭവിക്കാൻ സാധ്യതയുള്ളതിനാൽ എല്ലാ ഗേറ്റുകളും തുറന്ന് 38,000 ക്യുസെക്‌സ് വെള്ളം അയൽ സംസ്ഥാനങ്ങളായ ആന്ധ്രാപ്രദേശിലേക്കും തെലങ്കാനയിലേക്കും മറ്റ് പരിസര പ്രദേശങ്ങളിലേക്കും തുറന്നുവിടുന്നുണ്ടെന്നും, ഇൻഫ്ലോ നിലനിൽക്കുമെന്നും അണക്കെട്ട് സന്ദർശിച്ച ശേഷം ശിവകുമാർ പറഞ്ഞു.
TAGS: KARNATAKA | DK SHIVAKUMAR
SUMMARY: Karnataka govt. to form expert panel to assess condition of all dams in State
ബെംഗളൂരു: വേനലവധിക്കാല തിരക്കിന് മുന്നോടിയായി മുങ്ങിമരണങ്ങളും സുരക്ഷാ ലംഘനങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനെ തുടര്‍ന്നു ശ്രീരംഗപട്ടണയിലെ കാവേരി നദിക്കരയിലുള്ള ബാലമുരി, എഡമുരി…
കരിപ്പൂർ: രണ്ട് കിലോ എംഡിഎംഎയുമായി വിദേശത്തുനിന്ന് കരിപ്പൂർ വിമാനത്താവളത്തിലെത്തിയ യാത്രക്കാരൻ പിടിയിലായി. മലപ്പുറം പെരിന്തൽമണ്ണ സ്വദേശി ഹാരിസ് (40)ആണ് ഡിആർഐ…
ന്യൂഡല്‍ഹി: വനിത സംവരണ ബില്‍ പാര്‍ലമെന്റില്‍ പരാജയപ്പെട്ടതില്‍ രാജ്യത്തെ സ്ത്രീകളോട് മാപ്പുചോദിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. കോണ്‍ഗ്രസ്, ഡി.എം.കെ, ടി.എം.സി…
കോഴിക്കോട്: ഹെയർപിൻ വളവുകളിൽ പ്രത്യേക ജാഗ്രത വേണമെന്ന് പോലീസിന്റെ മുന്നറിയിപ്പ്. ഏറെ അപകടസാധ്യതയുള്ള ഈ ഭാഗങ്ങളിൽ ഡ്രൈവർമാർ ചില കാര്യങ്ങൾ…
ദുബൈ: മലയാളി യുവാവ് ദുബൈയിൽ കുത്തേറ്റ് മരിച്ചു. കോഴിക്കോട് ചെറുവണ്ണൂർ മധുരബസാർ സ്വദേശി നജാത്ത് മൻസിലിൽ ജസീൽ (32) ആണ്…
ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കുമുള്ള ക്ഷാമബത്ത (ഡിഎ) രണ്ട് ശതമാനം വര്‍ദ്ധിപ്പിക്കുന്നതില്‍ കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം .പ്രധാനമന്ത്രി നരേന്ദ്ര…