ബെംഗളൂരു: ഷിരൂർ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുൻ ഉൾപ്പെടെയുള്ളവർക്കായുള്ള തിരച്ചിലിന് പ്രാദേശിക സംവിധാനം ഉപയോഗപ്പെടുത്തുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. തിരച്ചിൽ അവസാനിപ്പിച്ച് മടങ്ങിപ്പോകുകയാണെന്ന് നാവിക സേന അറിയിച്ച സാഹചര്യത്തിലാണ് തീരുമാനം. ജില്ലാ ഭരണകൂടം ആവശ്യപ്പെടുന്നതിന് അനുസരിച്ച് തിരച്ചിലിനായി എത്തുമെന്നും നാവിക സേന അധികൃതർ അറിയിച്ചിരുന്നു.
അർജുന് വേണ്ടിയുള്ള തിരച്ചിലിന് ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് നാവികസേന രംഗത്തെത്തിയത്. മൂന്നംഗ സംഘമാണ് ആദ്യം എത്തിയിരുന്നത്. സോണാർ അടക്കമുള്ള പ്രേത്യേക ഉപകരണങ്ങളുടെ സഹായത്തോടെ തിരച്ചിൽ നടത്തേണ്ട നാല് പോയിന്റുകൾ കണ്ടെത്തിയത് നാവികസേനയായിരിന്നു. അർജുനെ കണ്ടെത്താൻ ഏറ്റവും അധികം സാധ്യതയും ഇവിടെയാണെന്ന് അധികൃതർ അറിയിച്ചിരുന്നു. എന്നാൽ കാലാവസ്ഥ പ്രതികൂലമായിരിക്കെ തിരച്ചിൽ വലിയ വെല്ലുവിളിയായിരിക്കുകയാണെന്ന് നാവിക സേന പറഞ്ഞു.
നിലവിൽ നാവികസേനയുടെ കോർഡിനേറ്റുകൾ എല്ലാം ഡ്രഡ്ജിങ് കമ്പനിക്ക് നൽകിയിട്ടുണ്ട്. എന്നാൽ ആവശ്യം വരുമ്പോൾ അറിയിച്ചാൽ സേവനം ലഭ്യമാകുമെന്നും നേവി വ്യക്തമാക്കിയിട്ടുണ്ട്.
TAGS: ARJUN | LANDSLIDE
SUMMARY: Arjun rescue mission to continue with local teams in shirur
ബെംഗളൂരു: മടിക്കേരി തലത്ത്മാർനെ വളവിൽ സ്വകാര്യ ബസ് ബ്രേക്ക് തകരാറിലായതിനെ തുടർന്ന് നിയന്ത്രണം നഷ്ടപ്പെട്ട് ഓമ്‌നി വാഹനത്തിൽ ഇടിച്ച് മറിഞ്ഞു…
കൊച്ചി: മോഹൻലാൽ നായകനായി എത്തിയ ‘ഹൃദയപൂർവ്വം’ നൂറുകോടി ക്ലബ്ബിൽ ഇടം നേടി. ചിത്രത്തിൻ്റെ ആഗോള തിയേറ്റർ കളക്ഷനും മറ്റ് ബിസിനസ്…
കോഴിക്കോട്: സമസ്തയുടെ പോഷക സംഘടനയായ ജംഇയ്യത്തുൽ ഖുതുബാ ഇന്നിൽ നിന്നും രാജിവച്ചതായി നാസർ ഫൈസി കൂടത്തായി. സമസ്ത കേരള ജംഇയ്യത്തുൽ ഖുത്വബാ ഇൻ്റെ…
കൊച്ചി: പാലിയേക്കരയിൽ ടോൾപിരിക്കുന്നത് തടഞ്ഞ ഉത്തരവ് വീണ്ടും നീട്ടി ഹൈക്കോടതി. ടോൾ പുനഃസ്ഥാപിക്കുന്നത് ഈ മാസം 30-ന് പരിഗണിക്കാമെന്ന് കോടതി…
ബെംഗളൂരു: നോർത്ത് ബെംഗളൂരുവിലെ ശോഭ ക്രിസാന്തമം അപാർട്ട്മെൻ്റിലെ മലയാളി കൂട്ടായ്മയായ ക്രിസ് കൈരളി അസോസിയേഷൻ്റെ നേതൃത്വത്തിൽ രണ്ട് ദിവസം നീണ്ട…
വയനാട്: വയനാട് ഡിസിസി അധ്യക്ഷൻ എൻ.ഡി അപ്പച്ചൻ രാജിവെച്ചു. രാജി കെപിസിസി നേതൃത്വം അംഗീകരിച്ചു. വയനാട് പാർട്ടിയിലെ വിഷയങ്ങൾ കൈകാര്യം…