അർജുനായുള്ള തിരച്ചിൽ; പ്രാദേശിക സംവിധാനങ്ങൾ ഉപയോഗപ്പെടുത്താനൊരുങ്ങി ജില്ലാ ഭരണകൂടം

ബെംഗളൂരു: ഷിരൂർ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുൻ ഉൾപ്പെടെയുള്ളവർക്കായുള്ള തിരച്ചിലിന് പ്രാദേശിക സംവിധാനം ഉപയോഗപ്പെടുത്തുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. തിരച്ചിൽ അവസാനിപ്പിച്ച് മടങ്ങിപ്പോകുകയാണെന്ന് നാവിക സേന അറിയിച്ച സാഹചര്യത്തിലാണ് തീരുമാനം. ജില്ലാ ഭരണകൂടം ആവശ്യപ്പെടുന്നതിന് അനുസരിച്ച് തിരച്ചിലിനായി എത്തുമെന്നും നാവിക സേന അധികൃതർ അറിയിച്ചിരുന്നു.

അർജുന് വേണ്ടിയുള്ള തിരച്ചിലിന് ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് നാവികസേന രം​ഗത്തെത്തിയത്. മൂന്നംഗ സംഘമാണ് ആദ്യം എത്തിയിരുന്നത്. സോണാർ അടക്കമുള്ള പ്രേത്യേക ഉപകരണങ്ങളുടെ സഹായത്തോടെ തിരച്ചിൽ നടത്തേണ്ട നാല് പോയിന്റുകൾ കണ്ടെത്തിയത് നാവികസേനയായിരിന്നു. അർജുനെ കണ്ടെത്താൻ ഏറ്റവും അധികം സാധ്യതയും ഇവിടെയാണെന്ന് അധികൃതർ അറിയിച്ചിരുന്നു. എന്നാൽ കാലാവസ്ഥ പ്രതികൂലമായിരിക്കെ തിരച്ചിൽ വലിയ വെല്ലുവിളിയായിരിക്കുകയാണെന്ന് നാവിക സേന പറഞ്ഞു.

നിലവിൽ നാവികസേനയുടെ കോർഡിനേറ്റുകൾ എല്ലാം ഡ്രഡ്ജിങ് കമ്പനിക്ക് നൽകിയിട്ടുണ്ട്. എന്നാൽ ആവശ്യം വരുമ്പോൾ അറിയിച്ചാൽ സേവനം ലഭ്യമാകുമെന്നും നേവി വ്യക്തമാക്കിയിട്ടുണ്ട്.

TAGS: ARJUN | LANDSLIDE
SUMMARY: Arjun rescue mission to continue with local teams in shirur

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ഇൻഡിഗോ വിമാനം ഹൈജാക്ക് ചെയ്യുമെന്ന് ഭീഷണിക്കത്ത്; ബെംഗളൂരുവിൽ പരിശോധന

ബെംഗളൂരു: ബെംഗളൂരുവിലെ കെംപെഗൗഡ രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് ലക്നൗവിലേക്ക് പുറപ്പെടാനിരുന്ന...

‘മുന്നിൽ വരുന്ന ടിഷ്യു പേപ്പറുകളിൽ ഒപ്പിടാറില്ല’; പി​ണ​റാ​യി​ക്ക് മ​റു​പ​ടി​യു​മാ​യി വി.​ഡി.​ സ​തീ​ശ​ൻ

തിരുവനന്തപുരം: വൈദ്യുതി വാങ്ങൽ കരാറുമായി ബന്ധപ്പെട്ട പ്രതിപക്ഷ നേതാവ് പിണറായി വിജയൻ്റെ...

ബെംഗളൂരുവിൽ അന്തരിച്ചു 

ബെംഗളൂരു: ആലപ്പുഴ ഹരിപ്പാട് കരുവാറ്റ സ്വദേശി കെ.സി. വിജയകുമാർ (വേണു -63)...

‘ഇ.ഡിക്ക് സൂപ്പർ പോലീസ് ആകാനാവില്ല’; കർണാടക ഹൈക്കോടതി

ബെംഗളൂരു: എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് രാജ്യത്തെ എല്ലാ കുറ്റകൃത്യങ്ങളും അന്വേഷിക്കാൻ അധികാരമുള്ള ഒരു...

പാർക്കിങ്ങിനെ ചൊല്ലി തർക്കം; ഐടി കമ്പനി മേധാവിയെ വെടിവെച്ചുകൊന്നു

ഫരീദാബാദ്: കാർ പാർക്കിങ്ങിനെച്ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് പ്രമുഖ ഐടി കമ്പനി മേധാവിയായ...

ബൈയപ്പനഹള്ളി–ഹൊസൂർ റെയിൽപാത ഇരട്ടിപ്പിക്കൽ: വൈദ്യുതീകരണ ജോലികൾ പുരോഗമിക്കുന്നു

ബെംഗളൂരു: ബെംഗളൂരു–ഹൊസൂർ റെയിൽപാതയിലെ ഗതാഗതശേഷി വർധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന ബൈയപ്പനഹള്ളി–ഹൊസൂർ പാത...

വരൾച്ച; കൃഷിനാശം നേരിട്ട കർഷകർക്ക് 5,000 രൂപ ധനസഹായം; ആദ്യ ഗഡു വിതരണം തുടങ്ങി

ബെംഗളൂരു: കർണാടകയിൽ വരൾച്ചയെ തുടർന്ന് കൃഷിനാശം നേരിട്ട കർഷകർക്ക് പ്രഖ്യാപിച്ച 5,000...

കേരളസമാജം ബെംഗളൂരു സൗത്ത് വെസ്റ്റ് ഓണാഘോഷം നാളെ

ബെംഗളൂരു: കേരളസമാജം ബെംഗളൂരു സൗത്ത് വെസ്റ്റിൻ്റെ ഓണാഘോഷപരിപാടിയായ "പൊന്നോണം 2026" ഞായറാഴ്ച...

Related Articles

Popular Categories