ബെംഗളൂരു: ലോകത്തിലെ ഏറ്റവും ഉയരം കൂടിയ യുദ്ധഭൂമിയായ സിയാച്ചിൻ ഹിമാനിയിൽ വനിതാ ഓഫീസറായി നിയമിതയായി മൈസൂരു സ്വദേശിനിയായ ആർമി ക്യാപ്റ്റൻ സി. ടി.സുപ്രീത.
മൈസൂരു വല്ലഭായ് നഗറിൽ താമസിക്കുന്ന സുപ്രീത ജെഎസ്എസ് കോളേജിൽ നിന്നാണ് എൽഎൽബി പഠനം പൂർത്തിയാക്കിയത്. ഹുൻസൂർ, എച്ച്.ഡി. കോട്ടെ, കെ.ആർ. നഗർ, മൈസൂരു എന്നിവിടങ്ങളിലാണ് സ്കൂൾ വിദ്യാഭ്യാസം. നാഷണൽ കേഡറ്റ് കോർപ്‌സ് (എൻസിസി) എയർ വിംഗിൽ സി സർട്ടിഫിക്കറ്റും പൂർത്തിയാക്കി. അഖിലേന്ത്യാ വായു സൈനിക് ക്യാമ്പിൽ കർണാടകയെ പ്രതിനിധീകരിച്ച് 2016ൽ ന്യൂഡൽഹിയിൽ നടന്ന റിപ്പബ്ലിക് ദിന പരേഡിലും പങ്കെടുത്തിട്ടുണ്ട്.
തലക്കാട്ടിലെ പോലീസ് സബ് ഇൻസ്‌പെക്ടർ തിരുമലേഷിൻ്റെയും വീട്ടമ്മയായ നിർമലയുടെയും മകളാണ്. 2021ലാണ് ലെഫ്റ്റനൻ്റായി കമ്മീഷൻ ചെയ്തത്. അനന്ത്‌നാഗ്, ജബൽപുർ, ലേ തുടങ്ങിയ തന്ത്രപ്രധാനമായ സ്ഥലങ്ങളിൽ നേരത്തെ നിയമിതയായിട്ടുണ്ട്.
TAGS: KARNATAKA | SIACHIN | ARMY
SUMMARY: Army Captain from Mysuru is first woman officer to be posted at Siachen
തിരുവനന്തപുരം: കേരളത്തിൽ സ്വര്‍ണ വിലയില്‍ വന്‍ കുതിപ്പ്. എക്കാലത്തേയും ഉയര്‍ന്ന വിലയില്‍ നിന്നും കടന്ന് സ്വര്‍ണം മുന്നോട്ട് കുതിക്കുകയാണ്. ഒരു…
ബെംഗളൂരു: തിരുവനന്തപുരം ബാലരാമപുരം സ്വദേശി എം.സി. അയ്യപ്പൻ (64) ബെംഗളൂരുവില്‍ അന്തരിച്ചു. ബി. നാരായണപുരയിലായിരുന്നു താമസം. ഗരുഡാചാർപാളയത്തെ ലക്ഷ്മി ഷീറ്റ്…
കോഴിക്കോട്: ബാലുശ്ശേരിയില്‍ ടിപ്പര്‍ ലോറി ഇടിച്ച് ബെെക്ക് യാത്രക്കാരായ രണ്ടു യുവാക്കള്‍ക്ക് ദാരുണാന്ത്യം. ബാലുശ്ശേരി തുരുത്തിയാട് സ്വദേശികളായ സജിന്‍ലാല്‍ (31)…
ആലപ്പുഴ: ചേര്‍ത്തലയിലെ നാലു സ്ത്രീകളുടെ തിരോധാനക്കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പള്ളിപ്പുറം സ്വദേശിയും കുറ്റാരോപിതനുമായ സെബാസ്റ്റ്യന്റെ കാറില്‍ നിന്ന് കത്തിയും…
ബെംഗളൂരു: ചിക്കമഗളൂരുവിലെ ഭദ്ര കടുവ സംരക്ഷണ കേന്ദ്രത്തിൽ കടുവയെ ചത്ത നിലയിൽ കണ്ടെത്തി. ലാക്കവള്ളി വനമേഖലയിലാണ് സംഭവം. പതിവു പട്രോളിങ്ങിനിടെയാണ്…
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇടുക്കി, തൃശൂർ മലപ്പുറം, വയനാട്,…