ARTICLES

ഉദ്യാനനഗരിയിൽ ചിറകറ്റു വീഴുന്ന ചിത്രശലഭങ്ങൾ

▪️ ടോമി ജെ ആലുങ്കൽ

ഹൃദയഭേദകമായ കാഴ്ചയാണ് ദിനേന ബെംഗളൂരു മലയാളികൾക്ക് നേരിടേണ്ടിവരുന്നത്. കേരളത്തിൽ നിന്നും പഠിക്കാനും, ജോലിക്കുമായി ബെംഗളൂരുവിലേക്ക് വരുന്ന യുവത മരണപ്പെടുന്ന വാർത്തകൾ, ഏവരുടെയും കണ്ണും കാതും മരവിപ്പിക്കുന്നു. കൾച്ചറൽ സിറ്റി ഓഫ് ബെംഗളൂരു എന്നറിയപ്പെടുന്ന ചിക്കബാനവരയിൽ ഏകദേശം 3 കിലോമീറ്ററിനുള്ളിൽ ഒരു മെഡിക്കൽ കോളേജും രണ്ട് എഞ്ചിനീയറിംഗ് കോളേജുകളും ഉൾപ്പെടെ 15 കോളേജുകൾ നിലവിലുണ്ട്. ഈ ഏരിയയിൽ കഴിഞ്ഞ 22 വർഷമായി സ്ഥിര താമസക്കാരനായ ഞാൻ 30 ൽ അധികം കുട്ടികളുടെ ഗാർഡിയൻ ആയിട്ടുള്ള നേരനുഭവത്തിന്റെ വെളിച്ചത്തിലാണ് ഈ കുറിപ്പ് എഴുതുന്നത്.

റോഡ്‌ ആക്‌സിഡന്റായും, ട്രെയിൻ തട്ടിയുള്ള മരണവും, ആത്മഹത്യകളും, ലഹരിക്കേസുകളിൽപ്പെട്ട് ജയിലിലാക്കുന്നതുമായ സംഭവങ്ങൾ സർവ്വ സാധാരണമാണ്. എന്ത് കൊണ്ട് നമ്മുടെ യുവജനങ്ങൾ, (മലയാളികൾ) മാത്രം ഈ ദുരന്തങ്ങളിൽപ്പെടുന്നു എന്നത് ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

കേരളത്തിലെ ജീവിത സാഹചര്യങ്ങളിൽ വന്ന മാറ്റങ്ങളും കുട്ടികൾക്ക് കൊടുക്കുന്ന അമിത സ്വാതന്ത്ര്യവും, സാമ്പത്തിക പിന്തുണയും. ബാല്യകൗമാര ജീവിത ഘട്ടങ്ങളിൽ ലഭിക്കാതെ പോകുന്ന അച്ചടക്കം, ആത്മ സംയമനം, പ്രശ്നങ്ങളെ നേരിടാനുള്ള പക്വതക്കുറവ്, പരാജയങ്ങൾ നേരിടാനുള്ള ശക്തിയില്ലായ്മ തുടങ്ങീ നിരവധിയായ കാരണങ്ങളാണ് ഇതിനു പിന്നിലെന്നു നമ്മുക്ക് കണ്ടെത്താൻ കഴിയും. 

കൈവിട്ടുപോകുന്ന കൗമാരങ്ങളെ വേണ്ടത്ര ശ്രദ്ധയോടെ കൈകാര്യം ചെയ്യാൻ നമ്മുടെ വിദ്യാഭ്യാസ, മത സാംസ്‌കാരിക രാഷ്രീയ നേതൃത്വം മുൻഗണന കൊടുക്കേണ്ടത്തുണ്ട്.

കേരളത്തിലെ പല വിദ്യാഭ്യാസ സ്ഥാപനങ്ങളും ഒഴിഞ്ഞു കിടക്കുമ്പോൾ കർണാടക-തമിഴ് നാട് തുടങ്ങിയ സംസ്ഥാനങ്ങളിലേക്ക് കുട്ടികളെ ഡിഗ്രി പഠനത്തിനായി അയക്കുന്ന രക്ഷിതാക്കളുടെ അറിവില്ലായ്മ തന്നെയാണ് ഈ വിപത്തിന് പ്രധാന കാരണം.

ബെംഗളൂരുവില്‍ പഠിച്ചാൽ ഇംഗ്ലീഷ് പരിജ്ഞാനവും ലോക പരിചയവും കിട്ടുമെന്ന മിഥ്യാധാരണ. മക്കൾ അങ്ങ് ബാംഗ്ലൂരിലാ എന്ന് പറയുമ്പോൾ മാതാപിതാക്കൾക്കുണ്ടാകുന്ന ആത്മനിർവൃതി അല്ലെങ്കിൽ വില കുറഞ്ഞ പൊങ്ങച്ചം ഒക്കെ ആവാം ഇതിന് പ്രേരിപ്പിക്കുന്നത്. എന്നാൽ വാസ്തത്തിൽ ഈ പ്രവാസ വിദ്യാഭ്യാസം കൊണ്ട് ഒരു നേട്ടവും കുട്ടികൾക്ക് ലഭിക്കുന്നില്ല എന്നതാണ് സത്യം.

18 ഉം 19 ഉം വയസ്സ് വരെ നാട്ടിൻ പുറങ്ങളിലെ സ്കൂളിൽ മാതാപിതാക്കളോടൊപ്പം വളർന്ന മക്കൾ പുറത്തേക്കു കടക്കുമ്പോൾ കിട്ടുന്ന സ്വാതന്ത്ര്യത്തെ ദുരുപയോഗം ചെയ്യുന്നത് തടയാൻ കെൽപ്പില്ലാതെ പകച്ചു നിൽക്കുന്ന മാതാപിതാക്കൾ. മക്കളെ കണ്ണുമടച്ചു വിശ്വസിക്കുന്ന അവർ ഏതെങ്കിലും ഒരു ഏജന്റ് മുഖേന കോളജുകളിൽ അഡ്മിഷൻ വാങ്ങി കുട്ടികളെ എവിടെയെങ്കിലും ചേര്‍ത്ത് മടങ്ങിപ്പോകുന്നു. തുടർന്ന് അവരെ വേണ്ടരീതിയിൽ ശ്രദ്ധിക്കാനോ, അവരെ ചേർത്ത് പിടിക്കാനോ, ശ്രദ്ധിക്കാൻ പോലും പറ്റാത്ത രക്ഷിതാക്കൾ തന്നെയാണ് ഇതു തിരിച്ചറിയവണ്ടത്. എല്ലാ നഗരങ്ങളിലും സജീവമായി പ്രവർത്തിക്കുന്ന മലയാളി സംഘടനകളും, മത സ്ഥാപനങ്ങളും അവരുടെ തന്നെ ബന്ധുക്കളും അയൽക്കാരും ഒക്കെയും ഉണ്ടായിരിക്കെ ഒരു റഫവറൻസുപോലും ഇല്ലാതെ ആരോടും അന്വേഷിക്കാതെ ചില വ്യാജ എജന്റുമാരുറെ വാക്കുകൾ കേട്ടു കുട്ടികളെ ഇവിടേക്കു അയക്കുന്ന മാതാപിതാക്കളുടെ ഉത്തരവാദിത്വമില്ലായ്‌മ മാത്രമാണ് ഈ ദുരവസ്ഥ ക്കു കാരണം.

പഠനത്തിനായി വന്ന് പരാജയവും ഇയർ ബാക്കുമായി മാതാപിതാക്കളെ തെറ്റിദ്ധരിപ്പിച്ചു അവിടെത്തന്നെ തുടരുന്ന കുട്ടികൾ തന്നെയാണ് ചെലവിനുള്ള തുക കണ്ടെത്തുവാനായി മറ്റു കുട്ടികളെ ട്രാപ്പിൽ പെടുത്താനും ലഹരി മയക്കുമരുന്ന് മറ്റു അനാശസസ്യ പ്രവർത്തികളിലേക്ക് സഹപാഠികളെ കൊണ്ടെത്തിക്കുകയും ചെയ്യുന്നത്.

ബെംഗളൂരു നഗരത്തിൽ മലയാളികൾക്കുള്ള സ്വീകാര്യര്യതയും സൽപേരും ഇന്ന് നഷ്ടപ്പെട്ടിരിക്കുന്നു എന്നതാണ് അടുത്തിടെ ഉണ്ടായ ചില സംഭവങ്ങളുടെ പശ്ചാത്താലത്തില്‍ ഞാന്‍ നോക്കികാണുന്നത്.

എമർജൻസി ഹെല്പ് ഡസ്ക‌് മിഷനിലൂടെ കർണാടകയിലെ സംഘടനാ സാംസ്കാരിക പ്രവർത്തകരെ ഏകോപിപ്പിച്ചുകൊണ്ട് നോർക്ക റൂട്സിന്റെ സഹകരണത്തോടെ ഈ ദുരവസ്ഥക്ക് മാറ്റം വരുത്താനുള്ള ഒരു ശ്രമം നടക്കുന്നുണ്ട്. ഈ ഒരു ലക്ഷ്യത്തിനു വേണ്ടി പൂർണ്ണമായും നിലകൊള്ളുന്ന ആൻ്റി ഡോട്ട് ഫൗണ്ടേഷൻ എന്ന പേരിൽ ഒരു ഓൾ ഇന്ത്യ പ്ലാറ്റഫോം രൂപീകരിക്കപ്പെട്ടിട്ടുണ്ട്. ഏതൊരു അത്യാവശ്യ സമയത്തും ആശ്രയിക്കാവുന്ന സാംസ്കാരിക മത സംഘടനകളും, സന്നദ്ധ പ്രവർത്തകരും വിളിപ്പുറത്തു ഉണ്ടായിരിക്കെ കൺമുൻപിൽ ദിവസവും നടക്കുന്ന ദാരുണ സംഭവങ്ങൾ ഏറെ വേദനാജനകമാണ്.

കേരള ജനസംഖ്യയുടെ 40%വും മടങ്ങിവരുന്ന പ്രവാസികളിൽ ഭൂരിഭാഗവും വിദ്യാഭ്യാസത്തിനും, ജോലിക്കും, സ്ഥിരതാമസത്തിനുമായി തിരഞ്ഞെടുക്കുന്ന ഉദ്യാനനഗരി, മലയാളി യുവത്വത്തിന്റെ പട്ടടയായി മാറുന്ന സാഹചര്യം മാറ്റിയെടുക്കാനുള്ള ക്രിയാത്മകവും സമയബന്ധിതവുമായ പ്രവർത്തനങ്ങൾക്ക് നാം ഒരുമിച്ചു നില്‍ക്കേണ്ട സമയമാണിപ്പോള്‍.

(മലയാളം മിഷൻ കർണാടക കൺവീനറാണ് ലേഖകന്‍)

NEWS DESK

Recent Posts

നാഗ്പൂരിൽ ജനവാസമേഖലയിൽ പുലി ആക്രമണം; ഏഴു പേർക്ക് പരുക്ക്

നാ​ഗ്പൂ​ര്‍: മ​ഹാ​രാ​ഷ്ട്ര​യി​ലെ നാ​ഗ്പൂ​രി​ൽ നാ​ട്ടി​ലി​റ​ങ്ങി​ ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ച്ച പു​ലി ഏ​ഴ് പേ​രെ ആ​ക്ര​മി​ച്ചു. ഇ​തി​ൽ ഒ​രാ​ളു​ടെ നി​ല ഗു​രു​ത​ര​മാ​ണ്. പു​ലി​യെ 10…

5 minutes ago

രാഹുൽ മാ​ങ്കൂ​ട്ട​ത്തി​ലി​ന് മു​ൻ​കൂ​ർ ജാ​മ്യം കി​ട്ടി​യ​ത് പ്രോ​സി​ക്യൂ​ഷ​ന്‍റെ ക​ഴി​വു​കേ​ട്: കെ. മുരളീധരൻ

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിന് മുന്‍കൂര്‍ ജാമ്യം ലഭിച്ചത് പ്രോസിക്യൂഷന്റെ കഴിവുകേടെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. കോണ്‍ഗ്രസ് ആ ചാപ്റ്റര്‍ ക്ലോസ്…

20 minutes ago

കൂത്തുപറമ്പില്‍ വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചു

കണ്ണൂര്‍: കണ്ണൂര്‍ കൂത്തുപറമ്പ് നീര്‍വേലിയില്‍ വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചു. തലശേരി സ്വദേശി അനിരുദ്ധാണ് മരിച്ചത്. ഇരുമ്പ്…

26 minutes ago

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ നാളെ വോട്ട് ചെയ്യാനായി പാലക്കാട് എത്തുമെന്ന് സൂചന

പാലക്കാട്: രണ്ട് ബലാത്സംഗക്കേസുകളില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എ. ഒളിവിലിരിക്കെ നാളെ വോട്ട് ചെയ്യാനായി പാലക്കാട് എത്തുമെന്നാണ് സൂചന. രണ്ടാമത്തെ…

1 hour ago

സന്ദീപ് വാര്യര്‍ക്ക് താത്കാലിക ആശ്വാസം; പോലീസ് റിപ്പോര്‍ട്ട് കിട്ടും വരെ അറസ്റ്റില്ല

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്കെതിരെ പീഡന പരാതി നല്‍കിയ യുവതിക്കെതിരെ സൈബ‍ർ അധിക്ഷേപം നടത്തിയ കെപിസിസി ജനറല്‍ സെക്രട്ടറി സന്ദീപ്…

2 hours ago

മലയാളി വിദ്യാർഥിയെ ബെംഗളൂരുവില്‍ താമസ സ്ഥലത്ത് മരിച്ചനിലയിൽ കണ്ടെത്തി

ബെംഗളൂരു: മലയാളി വിദ്യാർഥിയെ ബെംഗളൂരുവില്‍ താമസ സ്ഥലത്ത് മരിച്ചനിലയിൽ കണ്ടെത്തി.കോഴിക്കോട് വടകര വൈക്കിലിശ്ശേരി ശിവദം ഭവനത്തിൽ മുരളീധരൻ-സുമതി ദമ്പതികളുടെ മകന്‍…

2 hours ago