Monday, April 20, 2026
34.7 C
Bengaluru

ഉദ്യാനനഗരിയിൽ ചിറകറ്റു വീഴുന്ന ചിത്രശലഭങ്ങൾ

▪️ ടോമി ജെ ആലുങ്കൽ

ഹൃദയഭേദകമായ കാഴ്ചയാണ് ദിനേന ബെംഗളൂരു മലയാളികൾക്ക് നേരിടേണ്ടിവരുന്നത്. കേരളത്തിൽ നിന്നും പഠിക്കാനും, ജോലിക്കുമായി ബെംഗളൂരുവിലേക്ക് വരുന്ന യുവത മരണപ്പെടുന്ന വാർത്തകൾ, ഏവരുടെയും കണ്ണും കാതും മരവിപ്പിക്കുന്നു. കൾച്ചറൽ സിറ്റി ഓഫ് ബെംഗളൂരു എന്നറിയപ്പെടുന്ന ചിക്കബാനവരയിൽ ഏകദേശം 3 കിലോമീറ്ററിനുള്ളിൽ ഒരു മെഡിക്കൽ കോളേജും രണ്ട് എഞ്ചിനീയറിംഗ് കോളേജുകളും ഉൾപ്പെടെ 15 കോളേജുകൾ നിലവിലുണ്ട്. ഈ ഏരിയയിൽ കഴിഞ്ഞ 22 വർഷമായി സ്ഥിര താമസക്കാരനായ ഞാൻ 30 ൽ അധികം കുട്ടികളുടെ ഗാർഡിയൻ ആയിട്ടുള്ള നേരനുഭവത്തിന്റെ വെളിച്ചത്തിലാണ് ഈ കുറിപ്പ് എഴുതുന്നത്.

റോഡ്‌ ആക്‌സിഡന്റായും, ട്രെയിൻ തട്ടിയുള്ള മരണവും, ആത്മഹത്യകളും, ലഹരിക്കേസുകളിൽപ്പെട്ട് ജയിലിലാക്കുന്നതുമായ സംഭവങ്ങൾ സർവ്വ സാധാരണമാണ്. എന്ത് കൊണ്ട് നമ്മുടെ യുവജനങ്ങൾ, (മലയാളികൾ) മാത്രം ഈ ദുരന്തങ്ങളിൽപ്പെടുന്നു എന്നത് ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

കേരളത്തിലെ ജീവിത സാഹചര്യങ്ങളിൽ വന്ന മാറ്റങ്ങളും കുട്ടികൾക്ക് കൊടുക്കുന്ന അമിത സ്വാതന്ത്ര്യവും, സാമ്പത്തിക പിന്തുണയും. ബാല്യകൗമാര ജീവിത ഘട്ടങ്ങളിൽ ലഭിക്കാതെ പോകുന്ന അച്ചടക്കം, ആത്മ സംയമനം, പ്രശ്നങ്ങളെ നേരിടാനുള്ള പക്വതക്കുറവ്, പരാജയങ്ങൾ നേരിടാനുള്ള ശക്തിയില്ലായ്മ തുടങ്ങീ നിരവധിയായ കാരണങ്ങളാണ് ഇതിനു പിന്നിലെന്നു നമ്മുക്ക് കണ്ടെത്താൻ കഴിയും. 

കൈവിട്ടുപോകുന്ന കൗമാരങ്ങളെ വേണ്ടത്ര ശ്രദ്ധയോടെ കൈകാര്യം ചെയ്യാൻ നമ്മുടെ വിദ്യാഭ്യാസ, മത സാംസ്‌കാരിക രാഷ്രീയ നേതൃത്വം മുൻഗണന കൊടുക്കേണ്ടത്തുണ്ട്.

കേരളത്തിലെ പല വിദ്യാഭ്യാസ സ്ഥാപനങ്ങളും ഒഴിഞ്ഞു കിടക്കുമ്പോൾ കർണാടക-തമിഴ് നാട് തുടങ്ങിയ സംസ്ഥാനങ്ങളിലേക്ക് കുട്ടികളെ ഡിഗ്രി പഠനത്തിനായി അയക്കുന്ന രക്ഷിതാക്കളുടെ അറിവില്ലായ്മ തന്നെയാണ് ഈ വിപത്തിന് പ്രധാന കാരണം.

ബെംഗളൂരുവില്‍ പഠിച്ചാൽ ഇംഗ്ലീഷ് പരിജ്ഞാനവും ലോക പരിചയവും കിട്ടുമെന്ന മിഥ്യാധാരണ. മക്കൾ അങ്ങ് ബാംഗ്ലൂരിലാ എന്ന് പറയുമ്പോൾ മാതാപിതാക്കൾക്കുണ്ടാകുന്ന ആത്മനിർവൃതി അല്ലെങ്കിൽ വില കുറഞ്ഞ പൊങ്ങച്ചം ഒക്കെ ആവാം ഇതിന് പ്രേരിപ്പിക്കുന്നത്. എന്നാൽ വാസ്തത്തിൽ ഈ പ്രവാസ വിദ്യാഭ്യാസം കൊണ്ട് ഒരു നേട്ടവും കുട്ടികൾക്ക് ലഭിക്കുന്നില്ല എന്നതാണ് സത്യം.

18 ഉം 19 ഉം വയസ്സ് വരെ നാട്ടിൻ പുറങ്ങളിലെ സ്കൂളിൽ മാതാപിതാക്കളോടൊപ്പം വളർന്ന മക്കൾ പുറത്തേക്കു കടക്കുമ്പോൾ കിട്ടുന്ന സ്വാതന്ത്ര്യത്തെ ദുരുപയോഗം ചെയ്യുന്നത് തടയാൻ കെൽപ്പില്ലാതെ പകച്ചു നിൽക്കുന്ന മാതാപിതാക്കൾ. മക്കളെ കണ്ണുമടച്ചു വിശ്വസിക്കുന്ന അവർ ഏതെങ്കിലും ഒരു ഏജന്റ് മുഖേന കോളജുകളിൽ അഡ്മിഷൻ വാങ്ങി കുട്ടികളെ എവിടെയെങ്കിലും ചേര്‍ത്ത് മടങ്ങിപ്പോകുന്നു. തുടർന്ന് അവരെ വേണ്ടരീതിയിൽ ശ്രദ്ധിക്കാനോ, അവരെ ചേർത്ത് പിടിക്കാനോ, ശ്രദ്ധിക്കാൻ പോലും പറ്റാത്ത രക്ഷിതാക്കൾ തന്നെയാണ് ഇതു തിരിച്ചറിയവണ്ടത്. എല്ലാ നഗരങ്ങളിലും സജീവമായി പ്രവർത്തിക്കുന്ന മലയാളി സംഘടനകളും, മത സ്ഥാപനങ്ങളും അവരുടെ തന്നെ ബന്ധുക്കളും അയൽക്കാരും ഒക്കെയും ഉണ്ടായിരിക്കെ ഒരു റഫവറൻസുപോലും ഇല്ലാതെ ആരോടും അന്വേഷിക്കാതെ ചില വ്യാജ എജന്റുമാരുറെ വാക്കുകൾ കേട്ടു കുട്ടികളെ ഇവിടേക്കു അയക്കുന്ന മാതാപിതാക്കളുടെ ഉത്തരവാദിത്വമില്ലായ്‌മ മാത്രമാണ് ഈ ദുരവസ്ഥ ക്കു കാരണം.

പഠനത്തിനായി വന്ന് പരാജയവും ഇയർ ബാക്കുമായി മാതാപിതാക്കളെ തെറ്റിദ്ധരിപ്പിച്ചു അവിടെത്തന്നെ തുടരുന്ന കുട്ടികൾ തന്നെയാണ് ചെലവിനുള്ള തുക കണ്ടെത്തുവാനായി മറ്റു കുട്ടികളെ ട്രാപ്പിൽ പെടുത്താനും ലഹരി മയക്കുമരുന്ന് മറ്റു അനാശസസ്യ പ്രവർത്തികളിലേക്ക് സഹപാഠികളെ കൊണ്ടെത്തിക്കുകയും ചെയ്യുന്നത്.

ബെംഗളൂരു നഗരത്തിൽ മലയാളികൾക്കുള്ള സ്വീകാര്യര്യതയും സൽപേരും ഇന്ന് നഷ്ടപ്പെട്ടിരിക്കുന്നു എന്നതാണ് അടുത്തിടെ ഉണ്ടായ ചില സംഭവങ്ങളുടെ പശ്ചാത്താലത്തില്‍ ഞാന്‍ നോക്കികാണുന്നത്.

എമർജൻസി ഹെല്പ് ഡസ്ക‌് മിഷനിലൂടെ കർണാടകയിലെ സംഘടനാ സാംസ്കാരിക പ്രവർത്തകരെ ഏകോപിപ്പിച്ചുകൊണ്ട് നോർക്ക റൂട്സിന്റെ സഹകരണത്തോടെ ഈ ദുരവസ്ഥക്ക് മാറ്റം വരുത്താനുള്ള ഒരു ശ്രമം നടക്കുന്നുണ്ട്. ഈ ഒരു ലക്ഷ്യത്തിനു വേണ്ടി പൂർണ്ണമായും നിലകൊള്ളുന്ന ആൻ്റി ഡോട്ട് ഫൗണ്ടേഷൻ എന്ന പേരിൽ ഒരു ഓൾ ഇന്ത്യ പ്ലാറ്റഫോം രൂപീകരിക്കപ്പെട്ടിട്ടുണ്ട്. ഏതൊരു അത്യാവശ്യ സമയത്തും ആശ്രയിക്കാവുന്ന സാംസ്കാരിക മത സംഘടനകളും, സന്നദ്ധ പ്രവർത്തകരും വിളിപ്പുറത്തു ഉണ്ടായിരിക്കെ കൺമുൻപിൽ ദിവസവും നടക്കുന്ന ദാരുണ സംഭവങ്ങൾ ഏറെ വേദനാജനകമാണ്.

കേരള ജനസംഖ്യയുടെ 40%വും മടങ്ങിവരുന്ന പ്രവാസികളിൽ ഭൂരിഭാഗവും വിദ്യാഭ്യാസത്തിനും, ജോലിക്കും, സ്ഥിരതാമസത്തിനുമായി തിരഞ്ഞെടുക്കുന്ന ഉദ്യാനനഗരി, മലയാളി യുവത്വത്തിന്റെ പട്ടടയായി മാറുന്ന സാഹചര്യം മാറ്റിയെടുക്കാനുള്ള ക്രിയാത്മകവും സമയബന്ധിതവുമായ പ്രവർത്തനങ്ങൾക്ക് നാം ഒരുമിച്ചു നില്‍ക്കേണ്ട സമയമാണിപ്പോള്‍.

(മലയാളം മിഷൻ കർണാടക കൺവീനറാണ് ലേഖകന്‍)

Follow on WhatsApp and Telegram
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Trending News

വാല്‍പ്പാറ ദുരന്തത്തിന് കാരണമായത് ഡ്രൈവറുടെ പരിചയക്കുറവ്; അമിതമായി ബ്രേക്ക് ഉപയോഗിച്ചെന്ന് ആര്‍ടിഒ

മലപ്പുറം: വാല്‍പ്പാറയില്‍ ഒമ്പത് മലയാളികളുടെ മരണത്തിനിടയാക്കിയ അപകടമുണ്ടായത് ഡ്രൈവറുടെ പരിചയക്കുറവ് മൂലമെന്ന്...

തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷന്‍ സെമിനാര്‍ 26 ന്

ബെംഗളൂരു: തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷന്‍ പ്രതിമാസ സെമിനാർ ഏപ്രിൽ 26 ന്...

ലോണ്‍ ആപ്പ് സംഘത്തിന്‍റെ ഭീഷണി; കാണാതായ യുവാവിനെ കണ്ടെത്തി

കോഴിക്കോട്: ലോണ്‍ ആപ്പ് ഭീഷണിക്ക് പിന്നാലെ കാണാതായ കോഴിക്കോട് ആയഞ്ചേരി സ്വദേശി...

ജമ്മു കശ്മീരില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞു 21 മരണം; നിരവധി പേര്‍ക്ക് പരുക്ക്

ശ്രീനഗർ: ജമ്മു കശ്മീരിലെ ഉധംപൂര്‍ ജില്ലയില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം....

ഭക്ഷണം വിളമ്പുന്നതിനെച്ചൊല്ലി തര്‍ക്കം: അനന്തരവന്റെ അടിയേറ്റ് അമ്മാവൻ മരിച്ചു

പാലക്കാട്: ഭക്ഷണം വിളമ്പുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തിനിടെ അനന്തരവന്റെ അടിയേറ്റ് അമ്മാവൻ മരിച്ചു....

Topics

ബെംഗളൂരുവിൽ ബെസ്കോം വൈദ്യുതിനിരക്ക് വർധിപ്പിച്ചു

ബെംഗളൂരു: ബെംഗളൂരുവിൽ ബെസ്കോം വൈദ്യുതിനിരക്ക് വർധിപ്പിച്ചു.  മേയ് ഒന്നു മുതൽ യൂണിറ്റിന്...

ബെംഗളൂരുവില്‍ 11 മേൽപാലങ്ങള്‍ കൂടി; 13,262 കോടിയുടെ പദ്ധതിക്ക് മന്ത്രിസഭാ അനുമതി

ബെംഗളൂരു: ബെംഗളൂരുവിലെ ഗതാഗതക്കുരുക്ക് ലഘൂകരിക്കുന്നതിന് ഏറെ സഹായകരമാകുന്ന 11 എലിവേറ്റഡ് ഇടനാഴികള്‍ക്ക്...

ബെംഗളൂരുവിൽ മകളെ കൊലപ്പെടുത്തി വീട്ടമ്മ ജീവനൊടുക്കി; സംഭവത്തില്‍ ദുരൂഹതയെന്ന് യുവതിയുടെ സഹോദരൻ

ബെംഗളൂരു: ബെംഗളൂരു വൈറ്റ്ഫീൽഡിലെ ഇമ്മഡിഹള്ളിയില്‍ വീട്ടമ്മ തന്റെ 13കാരിയായ മകളെ കൊലപ്പെടുത്തിയ...

‘പാപ്പ ബുക്ക’; ബെംഗളൂരു പ്രദർശനം ഏപ്രിൽ 19ന്

ബെംഗളൂരു: അന്തർദേശീയ ശ്രദ്ധ നേടിയ 'പാപ്പാ ബുക്ക' ബെംഗളൂരുവിൽ പ്രദർശിപ്പിക്കുന്നു. ഏപ്രിൽ...

വാഹനാപകടം; കന്നഡ നടൻ ഹരീഷ് കൊല്ലപ്പെട്ടു

ബെംഗളൂരു: വാഹനാപകടത്തിൽ കന്നഡ ചലച്ചിത്ര-ടെലിവിഷൻ നടൻ ഹരീഷ് (40)  ഹരീഷ് (40)...

ബെംഗളൂരു-മുംബൈ റൂട്ടിൽ വന്ദേഭാരത് സ്ലീപ്പറിന് അനുമതി

ബെംഗളൂരു: ബെംഗളൂരുവിനെയും മുംബൈയെയും ബന്ധിപ്പിക്കുന്ന വന്ദേഭാരത് സ്ലീപ്പർ സർവീസിന് റെയിൽവേ അനുമതി...

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; പീനിയ മേൽപാലം നാളെ മുതൽ 17 വരെ പൂർണമായി അടച്ചിടും

ബെംഗളൂരു: ബെംഗളൂരു-തുമക്കൂരു ദേശീയപാതയിലെ പീനിയ മേൽപാലം ബലപ്പെടുത്തുന്ന പ്രവൃത്തികളുടെ ഭാഗമായുള്ള അവസാനവട്ട...

ശ്രീനന്ദയുടെ മരണകാരണം തലയുടെ വലത് ഭാഗത്തേറ്റ ഗുരുതര പരുക്ക്; പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

ബെംഗളൂരു: ചിക്കമഗളൂരുവിൽ വിനോദസഞ്ചാരത്തിനിടെ മരിച്ച ശ്രീനന്ദയുടെ പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്...

Related News

Popular Categories

You cannot copy content of this page