ഡല്‍ഹി മദ്യനയ അഴിമതി കേസില്‍ ജയില്‍ മോചിതനായ ശേഷം മുഖ്യമന്ത്രി പദം രാജിവച്ച അരവിന്ദ് കെജ്രിവാൾ ഔദ്യോഗിക വസതി ഒഴിഞ്ഞു. മാതാപിതാക്കളെയും ഭാര്യയെയും രണ്ട് മക്കളെയും കൂട്ടി കാറിലാണ് അദ്ദേഹം മടങ്ങിയത്. പാർട്ടി അംഗം അശോക് മിത്തലിൻ്റെ മാണ്ഡി ഹൗസിന് സമീപമുള്ള 5 ഫിറോസ്ഷാ റോഡിലുള്ള വസതിയിലേക്കായിരുന്നു മാറ്റം.
പഞ്ചാബില്‍ നിന്നുള്ള രാജ്യസഭാ എംപിയാണ് മിത്തല്‍. ഡല്‍ഹിയുടെ സെൻട്രല്‍ വിലാസത്തില്‍ ബംഗ്ലാവ് അനുവദിക്കുകയായിരുന്നു. ഫെബ്രുവരിയില്‍ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഡല്‍ഹിയിലെ ജനങ്ങളില്‍ നിന്ന് സത്യസന്ധതയുടെ സർട്ടിഫിക്കറ്റ് ലഭിച്ചതിന് ശേഷം മാത്രമേ താൻ വീണ്ടും മുഖ്യമന്ത്രിയാകൂ എന്ന് പറഞ്ഞ് കഴിഞ്ഞ മാസം കെജ്രിവാൾ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചിരുന്നു. വ്യാഴാഴ്ച ആരംഭിക്കുന്ന നവരാത്രി കാലത്ത് മുഖ്യമന്ത്രിയുടെ വസതി ഒഴിയുമെന്ന് അദ്ദേഹം നേരത്തെ പറഞ്ഞിരുന്നു.
TAGS : ARAVIND KEJIRIWAL | DELHI
SUMMARY : Arvind Kejriwal has vacated his official residence
കൊല്ലം: കൊല്ലം കൊട്ടിയത്ത് രോഗിയുമായി പോയ ആംബുലൻസ് തടഞ്ഞു നിർത്തി ഡ്രൈവറെ മർദിച്ച രണ്ട് പ്രതികള്‍ പിടിയില്‍. രോഗിയുമായി പോയ…
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ഐസിയുവില്‍ നിന്ന് പ്രതി ചാടിപ്പോയി. കൊല്ലം ഈസ്റ്റ് പോലീസ് പിടികൂടിയ പ്രതി രാജീവാണ് ഇന്ന്…
തിരുവനന്തപുരം: കഴിഞ്ഞ മൂന്ന് ദിവസത്തെ ഇടവേളയ്ക്കുശേഷം സംസ്ഥാനത്തെ സ്വർണവിലയില്‍ ഇന്ന് വൻവർധനവ്. പവന് 880 രൂപ കൂടി 90,360 രൂപയും…
ഡൽഹി: ഡൽഹിയില്‍ വായുമലിനീകരണം രൂക്ഷമായി തുടരുന്നു. 35 നഗരങ്ങളിലും 300 നു മുകളിലാണ് വായു ഗുണ നിലവാരതോത്. വായു മലിനീകരണം…
തിരുവനന്തപുരം: റെയിൽവേയുടെ ക്രിസ്മസ് അവധിക്കാല സ്പെഷ്യൽ ട്രെയിൻ ഡിസംബർ 20ന് തിരുവനന്തപുരത്തു നിന്ന് പുറപ്പെടും. ഇന്ത്യൻ റെയിൽവേയുടെ ഭാരത് ഗൗരവ്…
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പ് പ്രഖ്യാപനം ഇന്ന്. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർ ഉച്ചയ്ക്ക് 12 മണിക്ക് വാർത്താ സമ്മേളനം വിളിച്ചു. 1199…