തിരുവനന്തപുരം: കഴിഞ്ഞ 24 മണിക്കൂറില്‍ സംസ്ഥാനത്ത് രേഖപ്പെടുത്തിയത് ഏറ്റവും ഉയര്‍ന്ന അള്‍ട്രാവയലറ്റ് സൂചികയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇടുക്കിയിലെ മൂന്നാര്‍ മേഖലയിലാണ് ഏറ്റവും കൂടുതല്‍ അള്‍ട്രാവയലറ്റ് സൂചിക രേഖപ്പെടുത്തിയത്. 11 ആണ് ഇവിടത്തെ സൂചിക. അപകടകരമായ സാഹചര്യമായതിനാൽ ജില്ലയില്‍ ചുവപ്പ് മുന്നറിയിപ്പ് നല്‍കി.
തിരുവനന്തപുരത്തെ വിളപ്പില്‍ശാലയിലാണ് ഏറ്റവും കുറവ് അള്‍ട്രാവയലറ്റ് സൂചിക രേഖപ്പെടുത്തിയത്- മൂന്ന്. വിവിധയിടങ്ങളില്‍ രേഖപ്പെടുത്തിയ അള്‍ട്രാവയലറ്റ് സൂചികയുടെ അടിസ്ഥാനത്തില്‍ അതീവ ഗുരുതര, ജാഗ്രതാ മുന്നറിയിപ്പുകളും പുറപ്പെടുവിച്ചിട്ടുണ്ട്.ആലപ്പുഴയിൽ ഒൻപതും പാലക്കാട്, മലപ്പുറം ജില്ലകളിൽ എട്ടുമാണ് സൂചിക. ഇവിടങ്ങളിൽ ഓറഞ്ച് മുന്നറിയിപ്പാണ്.
ആറിനും ഏഴിനുമിടയില്‍ സൂചിക രേഖപ്പെടുത്തിയ ഇടങ്ങളില്‍ മഞ്ഞ ജാഗ്രതയാണ് നല്‍കിയിട്ടുള്ളത്. കൊല്ലത്തെ കൊട്ടാരക്കര, കോട്ടയത്തെ ചങ്ങനാശ്ശേരി തുടങ്ങിയ സ്ഥലങ്ങളില്‍ സൂചിക ഏഴാണ്. എറണാകുളത്തെ കളമശ്ശേരി, തൃശൂരിലെ ഒല്ലൂര്‍, കോഴിക്കോട്ടെ ബേപ്പൂര്‍, വയനാട്ടിലെ മാനന്തവാടി തുടങ്ങിയിടങ്ങളില്‍ ആറാണ് സൂചിക. കണ്ണൂരിലെ ധര്‍മടം, കാസറഗോഡ് ജില്ലയിലെ ഉദുമ എന്നിവിടങ്ങളില്‍ അഞ്ചാണ് അള്‍ട്രാ വയലറ്റ് സൂചിക. ഇത് സാരമുള്ളതല്ല.
ശ്രദ്ധിക്കുക
പകൽസമയം വെയിലേൽക്കുന്നത് ഒഴിവാക്കണം. തുടര്‍ച്ചയായി കൂടുതല്‍ സമയം അള്‍ട്രാവയലറ്റ് രശ്മികള്‍ ശരീരത്തില്‍ ഏല്‍ക്കുന്നത് സൂര്യാതപത്തിനും ത്വക്ക് രോഗങ്ങള്‍ക്കും നേത്രരോഗങ്ങള്‍ക്കും മറ്റ് ആരോഗ്യ പ്രശ്നങ്ങള്‍ക്കും കാരണമായേക്കാം. പൊതുജനങ്ങള്‍ സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പില്‍ പറയുന്നു. പകല്‍ പത്ത് മുതല്‍ വൈകിട്ട് മൂന്ന് വരെയുള്ള സമയങ്ങളിലാണ് ഉയര്‍ന്ന അള്‍ട്രാവയലറ്റ് സൂചിക രേഖപ്പെടുത്തപ്പെടുന്നത്. ഈ സമയങ്ങളില്‍ കൂടുതല്‍ നേരം ശരീരത്തില്‍ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്നത് പരമാവധി ഒഴിവാക്കുക. പുറം ജോലികളില്‍ ഏര്‍പ്പെടുന്നവര്‍, രോഗപ്രതിരോധശേഷി കുറഞ്ഞ വിഭാഗങ്ങള്‍ തുടങ്ങിയവര്‍ പ്രത്യേകം ജാഗ്രത പാലിക്കണം.
<BR>
TAGS : TEMPERATURE | HEATWAVE
SUMMARY : As the UV index is high; Red alert in Idukki
തിരുവനന്തപുരം: ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് ഹോട്ടലുടമയ്ക്ക് ദാരുണാന്ത്യം. നെടുമങ്ങാട് മാണിക്യപുരത്താണ് സംഭവം. ഹോട്ടലുടമയായ വിജയനാണ് മരിച്ചത്. ഇന്ന് രാവിലെ പതിനൊന്നുമണിയോടെയാണ്…
ബെംഗളൂരു: എം,ഡി.എം.എ വിതരണ ശൃംഖല തലവനടക്കം നാല് പേര്‍ മംഗളൂരുവില്‍ അറസ്റ്റിലായി. ഉഡുപ്പി ഉദ്യാവര സാമ്പിഗെ നഗർ സ്വദേശി ദേവരാജ്…
തൃശൂർ: തൃശ്ശൂരില്‍ കൃഷിയിടത്തില്‍ പൊട്ടി വീണ വൈദ്യുതി കമ്പിയില്‍ നിന്ന് ഷോക്കേറ്റ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. ഒപ്പം ഉണ്ടായിരുന്ന ഭര്‍ത്താവിനും ഷോക്കേറ്റു.…
തിരുവനന്തപുരം: അമ്മ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മെമ്മറി കാർഡ് വിവാദത്തില്‍ സൈബർ ആക്രമണം നേരിടുന്നെന്ന് കാട്ടി പരാതി നല്‍കി കുക്കു പരമേശ്വരൻ.…
ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലുണ്ടായ മിന്നല്‍ പ്രളയത്തില്‍ കുടുങ്ങിയ 28 മലയാളികളെ എയർ ലിഫ്റ്റ് ചെയ്‌തതായി കേന്ദ്ര മന്ത്രി ജോർജ് കുര്യൻ. ഇവരെ…
തിരുവനന്തപുരം: കേരളത്തിൽ സ്വര്‍ണ വിലയില്‍ വന്‍ കുതിപ്പ്. എക്കാലത്തേയും ഉയര്‍ന്ന വിലയില്‍ നിന്നും കടന്ന് സ്വര്‍ണം മുന്നോട്ട് കുതിക്കുകയാണ്. ഒരു…