ന്യൂഡൽഹി: 77-ാം റിപബ്ലിക്ക് ദിനത്തിന്റെ ഭാഗമായി 70 സൈനികർക്ക് ധീരതയ്‌ക്കുള്ള അവാർഡുകൾ പ്രഖ്യാപിച്ചു. ഇതിൽ ആറ് പേർക്ക് മരണാനന്തര ബഹുമതിയായാണ് അവാർഡ് നൽകുന്നത്. ആക്‌സിയം 4 വിക്ഷേപണ ദൗത്യത്തിന്റെ ഭാഗമായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തിയ ആദ്യ ഇന്ത്യക്കാരനായ വ്യോമസേനാ ഗ്രൂപ്പ് ക്യാപ്‌റ്റൻ ശുഭാംശു ശുക്ല സമാധാനകാലത്തെ പരമോന്നത ധീരതാപുരസ്‌കാരമായ അശോകചക്രയ്‌ക്ക് അർഹനായി. 2025 ജൂൺ 25-ന് സ്‌പേസ്എക്‌സിന്റെ ഡ്രാഗൺ ബഹിരാകാശ പേടകം ‘ഗ്രേസ്’ വഴിയാണ് ശുഭാംശു ശുക്ല ബഹിരാകശത്തെത്തിയത്. 18 ദിവസമാണ് അദ്ദേഹം ബഹിരാകാശ നിലയത്തിൽ തങ്ങിയത്. മലയാളായ ഗഗൻയാൻ ഗ്രൂപ്പ് ക്യാപ്റ്റൻ പ്രശാന്ത് ബാലകൃഷ്ണനടക്കം മൂന്ന് പേർക്ക് കീർത്തിചക്രയും ലഭിച്ചു.
ഇതിനുപുറമേ 13 ശൗര്യചക്ര, ധീരതയ്‌ക്ക് 44 സേനാമെഡലും നാവികസേനയിലുള്ളവർക്ക് ആറ് മെഡലും വ്യോമസേനയിലുള്ളവർക്ക് രണ്ട് മെഡലും പ്രഖ്യാപിച്ചു. ലെഫ്. കമാണ്ടർമാരായ കെ ദിൽന, എ രൂപ (നാവികസേന), അസി. കമാണ്ടന്റ് വിപിൻ വിത്സൺ (ആഭ്യന്തരമന്ത്രാലയം) തുടങ്ങിയവർക്ക് ശൗര്യചക്ര പുരസ്‌കാരങ്ങൾ ലഭിച്ചു.
SUMMARY: Ashok Chakra for Shubhamshu Shukla; Kirti Chakra for Prashanth Balakrishnan
മുംബൈ: പിന്നണി ഗാനരംഗത്തുനിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ബോളിവുഡിലെ യുവഗായകരിൽ ഏറ്റവും ശ്രദ്ധേയനായ അരിജിത് സിങ്. പുതിയ പാട്ടുകൾ പാടില്ലെന്ന് ഇൻസ്റ്റാഗ്രാം…
ബെംഗളൂരു: സംസ്ഥാനത്ത് വീണ്ടും ജ്വല്ലറി കവർച്ച. വിജയപുര ഹലസങ്കി ഭീമാതിരയിലുള്ള മഹാദ്രുദ്ര കാഞ്ചഗർ എന്ന വ്യക്തിയുടെ ഉടമസ്ഥതയിലുള്ള ഭൂമിക ജ്വല്ലറിയിൽ…
ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പിൽ എംപിമാർ മത്സരിക്കേണ്ടന്ന് കോണ്‍ഗ്രസില്‍ തീരുമാനം. നയരൂപീകരണ സമിതിയുടേതാണ് തീരുമാനം. എന്നാൽ ഹൈക്കമാൻഡാകും ഇതിൽ അന്തിമ തീരുമാനം…
പനാജി: പതിനാറു വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് സോഷ്യല്‍ മീഡിയ നിരോധനം ഏര്‍പ്പെടുത്താന്‍ ഒരുങ്ങി ഗോവ. ആസ്‌ട്രേലിയ ഈ ആശയം നടപ്പിലാക്കിയതാണെന്നും സംസ്ഥാനത്തും…
ബെംഗളൂരു: നമ്മ മെട്രോ യാത്രക്കാർക്ക് സന്തോഷ വാർത്ത. ബെംഗളൂരുവിലെ ഒമ്പത് മെട്രോ സ്റ്റേഷനുകളിൽ സൗജന്യ സൈക്കിൾ പാർക്കിങ് സൗകര്യം ഏര്‍പ്പെടുത്തി.…
ബെംഗളൂരു: കർണാടക നായർ സർവീസ് സൊസൈറ്റിയുടെ എംഎംഇടി ഇംഗ്ലീഷ് പ്രൈമറി ആന്‍റ് ഹൈസ്കൂൾ പൂർവ വിദ്യാർഥി സംഘടനയുടെ ആദ്യ യോഗം…