Categories: TOP NEWSWORLD

ഏഷ്യയിലെ ആദ്യ എം പോക്സ് കേസ് തായ്‍ലാൻഡിൽ സ്ഥിരീകരിച്ചു

ബാങ്കോക്ക്: തായ്ലാൻഡിലും എംപോക്സ് (Mpox) സ്ഥിരീകരിച്ചു. കഴിഞ്ഞയാഴ്ച ആഫ്രിക്കയിൽ നിന്നെത്തിയ യൂറോപ്യൻ സ്വദേശിക്കാണ് രോ​ഗം കണ്ടെത്തിയത്. ഏതുവകഭേദമാണ് പിടിപെട്ടിരിക്കുന്നത് എന്ന് കണ്ടെത്താൻ ശാസ്ത്രീയ പരിശോധന ആരംഭിച്ചതായി തായ്ലാൻഡ് ആരോ​ഗ്യമന്ത്രാലയം അറിയിച്ചു. എംപോക്സിന്റെ Clade 1 വകഭേദത്തിനുള്ള ചികിത്സയാണ് ഇപ്പോൾ രോ​ഗിക്ക് നൽകുന്നതെന്ന് അധികൃതർ അറിയിച്ചു. രോ​ഗിയുമായി സമ്പർക്കം പുലർത്തിയ 43 പേരെ ഐസോലേറ്റ് ചെയ്ത് നിരീക്ഷിക്കുന്നുണ്ട്.

ഏഷ്യയിലെ ആദ്യത്തേയും ആഫ്രിക്കയ്ക്ക് പുറത്ത് രണ്ടാമത്തേയും എം പോക്സ് കേസാണിത്.  66കാരനാണ് രോഗം സ്ഥിരീകരിച്ചത്. ആഗസ്റ്റ് 14നാണ് ഇദ്ദേഹം ബാങ്കോക്കിൽ എത്തിയത്. തൊട്ടടുത്ത ദിവസം തന്നെ രോഗലക്ഷണം കാണിച്ചുതുടങ്ങിയതായി തായ്‌ലൻഡിലെ ഡിസീസ് കൺട്രോൾ ഡിപ്പാർട്ട്‌മെൻ്റ് അറിയിച്ചു.

കഴിഞ്ഞ വർഷം ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ (ഡിആർസി) പൊട്ടിപ്പുറപ്പെട്ട എം പോക്സ് ബാധിച്ച് ഇതുവരെ 450 പേരെങ്കിലും മരിച്ചതായാണ് കണക്കുകൾ. അതിനുശേഷം ബുറുണ്ടി, കെനിയ, റുവാണ്ട, ഉഗാണ്ട തുടങ്ങിയ സമീപരാജ്യങ്ങളിലേക്കും ഇത് ബാധിച്ചു. ഇപ്പോൾ ഡിആർസിയുടെ കിഴക്ക് ഭാഗത്ത് ക്ലേഡ് 1 ബി എന്ന് വിളിക്കപ്പെടുന്ന എംപോക്‌സിൻ്റെ കൂടുതൽ ആശങ്കാജനകമായ വകഭേദം കണ്ടെത്തിയിട്ടുണ്ട്. ഇത് അതിർത്തിയിലും അയൽ രാജ്യങ്ങളിലും വ്യാപിച്ചു കൊണ്ടിരിക്കുകയാണെന്നാണ് റിപ്പോർട്ടുകൾ.

ലൈംഗികത, ത്വക്ക്-ചർമ്മ സമ്പർക്കം, മറ്റൊരാളുമായി അടുത്ത് സംസാരിക്കുകയോ ശ്വസിക്കുകയോ പോലുള്ള അടുത്ത സമ്പർക്കം എന്നിവയിലൂടെയാണ് എം പോക്സ് പകരുന്നത്.
<br>
TAGS : MONKEYPOX | THAILAND
SUMMARY : Asia’s first M-pox case confirmed in Thailand

Savre Digital

Recent Posts

തിരുവനന്തപുരത്ത് ഐടി ജീവനക്കാരിയെ ഹോസ്റ്റല്‍ മുറിയില്‍ കയറി പീഡിപ്പിച്ചു

തിരുവനന്തപുരം: കഴക്കൂട്ടത്ത് ഐടി ജീവനക്കാരിയെ ഹോസ്റ്റല്‍ മുറിയില്‍ കയറി പീഡിപ്പിച്ചു. ടെക്നോപാര്‍ക്കിലെ ഐടി കമ്പനി ജീവനക്കാരിയായ യുവതിയെയാണ് ഹോസ്റ്റല്‍ മുറിയില്‍…

2 hours ago

മൊസാംബിക്കില്‍ ബോട്ട് മുങ്ങി; 3 ഇന്ത്യക്കാര്‍ മരിച്ചു, മലയാളിയടക്കം അഞ്ച് പേരെ കാണാനില്ല

ഡല്‍ഹി: മൊസാംബിക്കില്‍ ബോട്ട് മുങ്ങിയുണ്ടായ അപകടത്തില്‍ 3 ഇന്ത്യക്കാർ മരിച്ചു. മലയാളിയടക്കം 5 പേരെ കാണാതായി. രണ്ട് പേരുടെ നില…

3 hours ago

ആലുവയില്‍ നിന്ന് കാണാതായ കുട്ടിയെ കണ്ടെത്തി

കൊച്ചി: ആലുവയില്‍ നിന്ന് കാണാതായ കുട്ടിയെ കണ്ടെത്തി. ആലുവ ചെങ്ങമനാട് ദേശം സ്വദേശിയായ പതിനാല് വയസുകാരനെയാണ് കണ്ടെത്തിയത്. വിദ്യാധിരാജ വിദ്യാഭവനിലെ…

3 hours ago

സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചു. തിരുവനന്തപുരം പോത്തന്‍കോട് വാവറ അമ്ബലം സ്വദേശിയായ വയോധികയ്ക്കാണ് രോഗം സ്ഥിരീകരിച്ചത്.…

4 hours ago

ദുല്‍ഖര്‍ സല്‍മാന്‍റെ ലാൻഡ് റോവര്‍ ഡിഫെൻഡര്‍ ഉപാധികളോടെ വിട്ടുനല്‍കി

കൊച്ചി: ഓപ്പറേഷന്‍ നുംഖോറിന്റെ ഭാഗമായി കസ്റ്റംസ് പിടിച്ചെടുത്ത വാഹനം നടന്‍ ദുല്‍ഖര്‍ സല്‍മാന് വിട്ടു നല്‍കി. ദുല്‍ഖറിന്റെ അപേക്ഷ പരിഗണിച്ച്‌…

5 hours ago

ശബരിമല നട തുറന്നു; സ്വര്‍ണപ്പാളികള്‍ ദ്വാരപാലകശില്പങ്ങളില്‍ സ്ഥാപിച്ചു

പത്തനംതിട്ട: തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു. ഇന്ന് വൈകിട്ടോടെയാണ് ശബരിമല നട തുറന്നത്. ശബരിമലയിലെ സ്വര്‍ണക്കൊള്ള വിവാദങ്ങള്‍ക്കിടെയാണ് മാസ…

6 hours ago