WORLD

കാലിഫോർണിയയിൽ കുടുംബ സംഗമത്തിനിടെ കൂട്ട വെടിവെപ്പ്; നാലുപേർ കൊല്ലപ്പെട്ടു

കാലിഫോർണിയ: കാലിഫോർണിയയിലെ ഒരു കുടുബ പരിപാടിയിൽ വെടിവയ്പ്പ്. നാല് പേർ കൊല്ലപ്പെട്ടതായും 10 പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്. സ്റ്റോക്ക്ടണിലെ ഒരു സത്കാര പരിപാടിയിലായിരുന്നു ആക്രമണം. ഒരു കുഞ്ഞിന്റെ പിറന്നാൾ ആഘോഷവുമായി ബന്ധപ്പെട്ടാണ് കുടുംബാംഗങ്ങൾ ഒത്തുകൂടിയത്. ആക്രമിയെ പിടികൂടാൻ സാധിച്ചിട്ടില്ല. കൊല്ലപ്പെട്ടവരിൽ കുട്ടികളുമുണ്ടെന്നാണ് പുറത്തുവരുന്ന വിവരം.

പാർക്കിങ് പ്രദേശത്തിന് സമീപമുള്ള ഹാളിലാണ് വെടിവയ്പ്പ് നടന്നത്. ആസൂത്രിതമായ ആക്രമണമാകാമെന്ന് അധികൃതർ പറഞ്ഞു. ആരൊക്കെയാണ് കൊല്ലപ്പെട്ടതെന്ന് അധികൃതർ വ്യക്തമാക്കിയിട്ടില്ല. സംഭവത്തിൽ ഡിറ്റക്ടീവുകൾ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പരിക്കേറ്റ നിരവധി പേരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.


SUMMARY: Mass shooting at family reunion in California; four killed

NEWS DESK

Recent Posts

കുഞ്ഞിന്റെ ഡയപ്പര്‍ കത്തിക്കാനുള്ള ശ്രമത്തിനിടെ തീപിടിച്ചു; പൊള്ളലേറ്റ് ചികിത്സയിലായിരുന്ന 26കാരി മരിച്ചു

കോട്ടയം: പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. ളാക്കാട്ടൂര്‍ ആനക്കല്ലുങ്കലില്‍ ജോമോള്‍ സെബാസ്റ്റ്യന്‍ (26) ആണ് മരിച്ചത്. കുഞ്ഞിന്റെ ഡയപ്പര്‍ കത്തിക്കാനായി…

20 minutes ago

ശബരിമല സന്നിധാനത്തിന് മുകളിലൂടെ ഹെലികോപ്ടര്‍, അതീവ സുരക്ഷാ മേഖലയിലൂടെ താഴ്ന്ന് പറന്നു; അന്വേഷണത്തിന് നിര്‍ദേശം

പത്തനംതിട്ട: ശബരിമല സന്നിധാനത്ത് ക്ഷേത്രത്തിന്റെ മുകളിലൂടെ ഹെലികോപ്റ്റര്‍ പറന്നു. വ്യാഴാഴ്ച രാവിലെ 11 മണിയോടെയാണ് കോസ്റ്റ് ഗാഡിന്റെ ഹെലികോപ്റ്റര്‍ സന്നിധാനത്ത്…

51 minutes ago

സ്വർണ വിലയില്‍ ഇടിവ്

തിരുവനന്തപുരം: കേരളത്തിൽ സ്വർണ വിലയില്‍ ഇടിവ്. 22കാരറ്റ് സ്വർണത്തിന് ഇന്നലത്തെ വിലയില്‍ നിന്ന് ഇന്നേക്ക് ഗ്രാമിന് 130 രൂപയാണ് കുറഞ്ഞിരിക്കുന്നത്.…

2 hours ago

ക്ഷേത്രോത്സവത്തിന് നൃത്തം അവതരിപ്പിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം; വീട്ടമ്മ കുഴഞ്ഞുവീണു മരിച്ചു

കോഴിക്കോട്: കോഴിക്കോട് പെരുമണ്ണ പയ്യടി മേത്തല്‍ ചിറക്കല്‍ ഭവഗതി ക്ഷേത്രത്തിലെ ഉത്സവ ചടങ്ങിനിടെ നൃത്തം അവതരിപ്പിച്ച വീട്ടമ്മ ദേഹാസ്വാസ്ഥ്യം വന്ന്…

3 hours ago

ടി.സി.എ​സ്. വേ​ൾ​ഡ് 10 കെ മാരത്തൺ ഞായറാഴ്ച

ബെംഗളൂരു: ടിസിഎസ് 10 കെ മാരത്തണ്‍ ഞായറാഴ്ച ബെംഗളൂരുവില്‍ നടക്കും. എംജി റോഡ് മനേക്ഷാ പരേഡ് ഗ്രൗണ്ടില്‍ നിന്നു രാവിലെ…

3 hours ago

മെറ്റയിൽ വീണ്ടും പിരിച്ചുവിടൽ; പത്ത് ശതമാനം ജീവനക്കാർക്ക് ജോലി നഷ്ടമാകും

മെൻലോ പാർക്ക്: ഫേസ്ബുക്കിന്റെയും ഇൻസ്റ്റാഗ്രാമിന്റെയും മാതൃകമ്പനിയായ മെറ്റയിൽ വീണ്ടും പിരിച്ചുവിടൽ. ആദ്യഘട്ട പിരിച്ചുവിടലില്‍ ജീവനക്കാരുടെ എണ്ണത്തില്‍ 10 ശതമാനത്തെ ബാധിച്ചേക്കാമെന്നാണ്…

3 hours ago