ഭോപ്പാല്‍: ഏഷ്യയിലെ ഏറ്റവും പ്രായമേറിയ ആന വത്സല ചെരിഞ്ഞു. ആന്തരിക അവയങ്ങള്‍ തകരാറിലായതിനെത്തുടര്‍ന്ന് നിരീക്ഷണത്തിലായിരുന്നു ആന. പന്ന ടൈഗര്‍ റിസര്‍വിലാണ് ഉണ്ടായിരുന്നത്. കേരളത്തില്‍ നിന്നാണ് വത്സല മധ്യപ്രദേശിലെ പന്ന കടുവ സംരക്ഷണ കേന്ദ്രത്തിലേയ്ക്ക് വര്‍ഷങ്ങള്‍ക്ക് മുമ്പ് എത്തിയത്.
പന്നയിലെ ഏറ്റവും പ്രായം കൂടിയതും എല്ലാവര്‍ക്കും പ്രിയപ്പെട്ടതുമായ ആന ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലായിരുന്നു. വനം ജീവനക്കാരുടേയും വന്യജീവി സ്‌നേഹികളുടേയും ഇടയില്‍ ‘ഡാഡി മാ’ എന്നും ‘നാനി മാ’ എന്നും വിളിപ്പേരുണ്ടായിരുന്ന ആനയ്ക്ക് 100ന് മുകളില്‍ പ്രായമുണ്ടായിരുന്നു.
കേരളത്തിലെ നിലമ്പൂരിലാണ് വത്സലയുടെ ജനനം. ആദ്യ കാലങ്ങളില്‍ തടി പിടിക്കാനാണ് വത്സലയെ ഉപയോഗിച്ചിരുന്നത്. 1971ല്‍ മധ്യപ്രദേശിലെ ഹോഷംഗാബാദിലേയ്ക്ക് കൊണ്ടു വരികയും പിന്നീട് 1993ല്‍ പന്ന ടൈഗര്‍ റിസര്‍വിലേയ്ക്ക് മാറ്റുകയുമായിരുന്നു. വിനോദ സഞ്ചാരികളുടെ പ്രിയപ്പെട്ട ആനയായിരുന്നു വത്സല.
SUMMARY: Asia’s oldest elephant dies
കൊച്ചി: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ലൈംഗിക ആരോപണം ഉന്നയിച്ച ട്രാൻസ് വുമൺ അവന്തികയ്‌ക്കെതിരെ വിമർശനവുമായി ട്രാൻസ്‌ജെൻഡർ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി അന്ന.…
ബെംഗളൂരു: ധര്‍മ്മസ്ഥലയില്‍ മൃതദേഹങ്ങള്‍ കൂട്ടത്തോടെ സംസ്‌കരിച്ചതായി ആരോപിക്കപ്പെടുന്ന കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) രാഷ്ട്രീയ ഹിന്ദു ജാഗരണ്‍…
ബെംഗളൂരു: ട്രാവൽ ഏജൻസി ജീവനക്കാരനെ ആക്രമിച്ച കേസില്‍ മൂന്ന് പേര്‍ അറസ്റ്റില്‍. കലാസിപാളയ ബിഎംടിസി ബസ് സ്റ്റാൻഡിന് സമീപമാണ് സംഭവം. ബീഹാർ…
ജമ്മു: ജമ്മുവിലെ ദോഡയിൽ ഉണ്ടായ മേഘവിസ്ഫോടനത്തിൽ 10 പേർ മരിച്ചതായി റിപോർട്ട്. തുടർച്ചയായ മൂന്ന് ദിവസത്തെ കനത്ത മഴ ജമ്മു…
ബെംഗളൂരു: അകാലത്തിൽ അന്തരിച്ച ചെറുകഥാകൃത്ത് ഇ.പി. സുഷമയുടെ സ്മരണാർത്ഥം, കുന്ദലഹള്ളി കേരളസമാജം മലയാള ചെറുകഥാമത്സരം സംഘടിപ്പിക്കുന്നു. മത്സരത്തിനായുള്ള കഥകൾ സമർപ്പിക്കേണ്ട…
പാലക്കാട്: ഷൊർണൂരില്‍ തെരുവുനായ ആക്രമണം. സ്കൂള്‍ വിദ്യാർഥിക്ക് തെരുവുനായയുടെ കടിയേറ്റു. ഇതര സംസ്ഥാന തൊഴിലാളികളായ മുഹമ്മദ് സാജിത്, വഷിമ ദമ്പതികളുടെ…