അസമിലെ നഗോവൻ ജില്ലയില്‍ 14 വയസ്സുള്ള പെണ്‍കുട്ടിയെ മൂന്ന് പേർ ചേർന്ന് കൂട്ടബലാത്സംഗം ചെയ്ത കേസിലെ പ്രതി കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ കുളത്തില്‍ വീണ് മരിച്ചു. കേസിലെ പ്രതിയെന്ന് പോലീസ് ആരോപിക്കുന്ന താഫസുല്‍ ഇസ്‍ലാമാണ് കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ കുളത്തില്‍ വീണ് മരിച്ചത്.
കഴിഞ്ഞ ദിവസമാണ് അസമിലെ നാഗോണ്‍ ജില്ലയില്‍ 14കാരി കൂട്ടബലാത്സംഗത്തിനിരയായത്. തെളിവെടുപ്പിനായി കൊണ്ട് വന്നപ്പോള്‍ താഫസുല്‍ ഇസ്‍ലാം കുളത്തിലേക്ക് ചാടുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. രണ്ട് മണിക്കൂർ നേരത്തെ തിരച്ചിലിനൊടുവിലാണ് ഇസ്‍ലാമിന്റെ മൃതദേഹം കണ്ടെത്തിയതെന്നും പോലീസ് അറിയിച്ചു. നാഗോണില്‍ പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ മൂന്ന് പേരില്‍ ഒരാള്‍ താഫസുല്‍ ഇസ്‍ലാമാണെന്നാണ് പോലീസ് പറയുന്നത്.
TAGS : GANG RAPE | ACCUSED | DEAD
SUMMARY : Assam gang rape case; The main accused who escaped from police custody fell into a pond and died
കണ്ണൂർ: കെഎസ്‍യു കണ്ണൂർ ജില്ലാ പ്രസിഡന്റ് എം സി അതുലിനെതിരെ കേസ്. ലൈംഗിക ഉദ്ദേശത്തോടെ ശരീരത്തില്‍ സ്പർശിച്ചെന്ന യുവതിയുടെ പരാതിയിലാണ്…
തിരുവനന്തപുരം: ട്രിവാന്‍ഡ്രം ക്ലബിന് മുന്നില്‍ നടന്‍ മണിയന്‍പിള്ള രാജുവിന്റെ കാര്‍ അപകടത്തില്‍പ്പെടുമ്പോള്‍ നടന്‍ മദ്യപിച്ചിരുന്നില്ലെന്ന് പരിശോധന ഫലം. കമിക്കല്‍ ലാബില്‍…
തിരുവനന്തപുരം: സംസ്ഥാനത്ത് മിൽമ പാലിന്റെ വില ഉടൻ വർധിപ്പിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. പാലിന്റെ വില വർധിപ്പിക്കണമെന്ന് സർക്കാരിനോട് വീണ്ടും ആവശ്യപ്പെടുമെന്ന് മിൽമ…
ബെംഗളൂരു: ബെംഗളൂരുവിൽ ബെസ്കോം വൈദ്യുതിനിരക്ക് വർധിപ്പിച്ചു. മേയ് ഒന്നു മുതൽ യൂണിറ്റിന് 56 പൈസ കൂടും. കഴിഞ്ഞവർഷം ബെസ്കോമിനുണ്ടായ 2,068…
ബെംഗളൂരു: ചിക്കമഗളൂരു കലാസയിലെ മരസാനിഗെയില്‍ കാട്ടുപോത്തിന്റെ ആക്രമണത്തിൽ തോട്ടം തൊഴിലാളി മരിച്ചു. ഹൊരനാട് സ്വദേശി ചേതനാണ് (30) മരിച്ചത്. കലസയിലെ…
ബെംഗളൂരു: നായർ സേവാ സംഘ് കർണാടക ആർടി നഗർ കരയോഗം സംഘടിപ്പിക്കുന്ന വിഷു വർണങ്ങൾ വസന്തനഗർ അംബേദ്കർ ഭവനിൽ ഇന്നു…