പാലക്കാട്: തീവണ്ടിയില്‍ യാത്രചെയ്യുകയായിരുന്ന വയോധികയുടെ മാലപൊട്ടിച്ച് തീവണ്ടിയില്‍നിന്ന് ചാടിയ യുവാവിന് ഗുരുതര പരുക്കേറ്റു. അസം ഫാക്കിരാഗ്രാം സ്വദേശി റോഫിക്കുല്‍ റഹ്മാനാണ് (31) പരിക്കേറ്റത്. മംഗലാപുരത്തുനിന്ന് ചെന്നൈയിലേക്ക് പോകുകയായിരുന്ന എഗ്മോര്‍ എക്‌സ്പ്രസില്‍നിന്നാണ് ഇയാള്‍ ചാടിയത്. റെയില്‍വേ പോലീസാണ് ഇയാളെ കണ്ടെത്തി ആശുപത്രിയിലെത്തിച്ചത്.
ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം. തലശ്ശേരിയില്‍നിന്ന് കോയമ്പത്തൂരിലേക്ക് പോകുകയായിരുന്ന മൂന്നുസ്ത്രീകള്‍ സ്ലീപ്പര്‍ കമ്പാര്‍ട്ട്‌മെന്റില്‍ യാത്രചെയ്യുന്നതിനിടെയാണ് യുവാവ് ഇതില്‍ ഒരാളുടെ മാലപൊട്ടിച്ചത്. സ്ത്രീകള്‍ ബഹളംവെച്ചതോടെ ഇയാള്‍ ഓടി. തുടര്‍ന്ന്, തീവണ്ടിയില്‍നിന്ന് ചാടി. കഞ്ചിക്കോടിനും വാളയാറിനുമിടയില്‍ തീവണ്ടിയെത്തിയപ്പോഴായിരുന്നു സംഭവം.ഇതിനിടെ, യാത്രക്കാരിലൊരാള്‍ തീവണ്ടിയിലെ ചങ്ങല വലിച്ചു.
തുടര്‍ന്ന്, റെയില്‍വേ പോലീസ് എത്തിയപ്പോഴാണ് മാല പിടിച്ചുപറിച്ച സംഭവമറിഞ്ഞത്. ഉടനെ അവര്‍ പ്രതിയെ തിരഞ്ഞെങ്കിലും കണ്ടില്ല. നാലുമണി കഴിഞ്ഞാണ് ഇയാളെ ചുള്ളിമടയ്ക്കുസമീപം കാടിനോട് ചേര്‍ന്ന സ്ഥലത്തുനിന്ന് കണ്ടെത്തിയത്.ഗുരുതരമായി പരിക്കേറ്റ പ്രതിയെ പോലീസ് ജില്ലാ ആശുപത്രിയിലെത്തിച്ചു. ഇവിടെനിന്ന് തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കും മാറ്റി. തലയ്ക്കും ഇടതുകൈയ്ക്കും ഗുരുതര പരിക്കുണ്ടെന്നാണ് വിവരം. നിലവില്‍ പോലീസിന്റെ കാവലിലാണ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്. മലപ്പുറത്തെ ഒരു ക്വാറിയില്‍ ജീവനക്കാരനാണ് റോഫിക്കുല്‍ റഹ്മാന്‍.
SUMMARY: Assam native seriously injured after breaking elderly woman’s necklace and jumping off train
തിരുവനന്തപുരം: ശബരിമലയിലെ സ്വർണമോഷണ കേസില്‍ അന്വേഷണം ദേവസ്വം ബോർഡ് അംഗങ്ങളിലേക്കും. കട്ടിളയിലെ സ്വർണാപഹരണം സംബന്ധിച്ച രണ്ടാം കേസിലെ എഫ്.ഐ.ആറിലാണ് ദേവസ്വം…
കൊച്ചി: കോതമംഗലത്ത് 23കാരി ആത്മഹത്യ ചെയ്ത സംഭവത്തിലെ നിര്‍ബന്ധിത മതപരിവര്‍ത്തന ആരോപണം തള്ളി പോലീസ്. യുവതിയുടെ കാമുകനായിരുന്ന റമീസ് ബന്ധത്തില്‍…
തിരുവനന്തപുരം: അട്ടക്കുളങ്ങര വനിതാ ജയില്‍ മാറ്റുന്നു. പൂജപ്പുരയിലെ പ്രത്യേക ബ്ലോക്കിലേക്കാണ് മാറ്റുന്നത്. ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങി. വനിതാ തടവുകാരെ പൂജപ്പുരയിലെ…
കൊച്ചി: ഓപ്പറേഷൻ നുംഖോറില്‍ പിടിച്ചെടുത്ത വാഹനം വിട്ടുകിട്ടാനായി ദുല്‍ഖർ സല്‍മാൻ ഉടൻ കസ്റ്റംസിന് അപേക്ഷ നല്‍കും. ഹൈക്കോടതി അനുമതി നല്‍കിയതിന്‍റെ…
ബെംഗളൂരു: ആളിലാത്ത വീട്ടില്‍ നിന്നും 47 ലക്ഷം രൂപയുടെ സ്വര്‍ണം മോഷ്ടിച്ച് അതില്‍ ഒരു ഭാഗം കാമുകിക്ക് നല്‍കിയ കേസില്‍…
കാലിഫോര്‍ണിയ: ഗോഡ്ഫാദറിലെ കേ ആഡംസിനെ അവിസ്മരണീയമാക്കിയ പ്രതിഭയും ഓസ്‌കര്‍ ജേതാവുമായ ഡയാന്‍ കീറ്റണ്‍ (79) അന്തരിച്ചു. കാലിഫോര്‍ണിയയില്‍വെച്ചായിരുന്നു മരണമെന്ന് കുടുംബവക്താവ്…