LATEST NEWS

ഓസ്‌കര്‍ ജേതാവ് നടി ഡയാന്‍ കീറ്റണ്‍ അന്തരിച്ചു

കാലിഫോര്‍ണിയ: ഗോഡ്ഫാദറിലെ കേ ആഡംസിനെ അവിസ്മരണീയമാക്കിയ പ്രതിഭയും ഓസ്‌കര്‍ ജേതാവുമായ ഡയാന്‍ കീറ്റണ്‍ (79) അന്തരിച്ചു. കാലിഫോര്‍ണിയയില്‍വെച്ചായിരുന്നു മരണമെന്ന് കുടുംബവക്താവ് പറഞ്ഞു. സ്വകാര്യതമാനിച്ച് മരണകാരണം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ കുടുംബം പുറത്തുവിട്ടിട്ടില്ല. 1977-ല്‍ പുറത്തിറങ്ങിയ ‘ആനിഹാള്‍’ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് ഓസ്‌കര്‍ പുരസ്‌കാരം ലഭിച്ചത്.

1972ല്‍ അല്‍ പാച്ചിനോയ്ക്കൊപ്പം ‘ഗോഡ്ഫാദര്‍’ എന്ന ചിത്രത്തില്‍ കേ ആഡംസ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതായിരുന്നു അവരുടെ കരിയറിലെ വലിയ വഴിത്തിരിവ്. ഈ വേഷം അവരെ താരപദവിയിലേക്ക് ഉയര്‍ത്തി. ചിത്രത്തിന്റെ രണ്ട് തുടര്‍ഭാഗങ്ങളിലും അവര്‍ അതേ കഥാപാത്രത്തെ അവതരിപ്പിച്ചു.

അഞ്ച് പതിറ്റാണ്ട് നീണ്ട അഭിനയ ജീവിതത്തില്‍, ‘ദി ഫസ്റ്റ് വൈവ്‌സ് ക്ലബ്’, ‘സംതിംഗ്‌സ് ഗോട്ട ഗിവ്’, ‘ബുക്ക് ക്ലബ്’ തുടങ്ങിയ ഹിറ്റ് ചിത്രങ്ങള്‍ കീറ്റണ്‍ സമ്മാനിച്ചു. ഹോളിവുഡിലെ ഏറ്റവും കൂടുതല്‍ ആരാധകരുള്ള അഭിനേത്രികളില്‍ ഒരാളാള്‍കൂടിയാണ് കീറ്റണ്‍.
SUMMARY: Oscar-winning actress Diane Keaton dies

WEB DESK

Recent Posts

പ്രശസ്ത ഫ്രഞ്ച് നടി നതാലി ബായേ അന്തരിച്ചു

പാരീസ്: പ്രശസ്ത ഫ്രഞ്ച് നടി നതാലി ബായേ (77) അന്തരിച്ചു. മസ്തിഷ്കത്തിലെ ന്യൂറോണുകളെ ബാധിക്കുന്ന രോഗാവസ്ഥമൂലം ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്.…

1 hour ago

പാരച്യൂട്ടിൽനിന്ന് വീണ് രണ്ടു സൈനികര്‍ക്ക് പരുക്ക്

ബെംഗളൂരു: ബല്ലാരിയിൽ പാരച്യൂട്ട് പരിശീലനത്തിനിടെ 50 അടി ഉയരത്തിൽ നിന്ന് വീണ് രണ്ടു സൈനികര്‍ക്ക് പരുക്ക്. ബല്ലാരിയുടെ പ്രാന്തപ്രദേശത്തുള്ള പി.ഡി…

1 hour ago

പ്രധാനമന്ത്രിയുടെ അഭിസംബോധന പെരുമാറ്റച്ചട്ട ലംഘനം; തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകി അനിൽ അക്കര

തൃശ്ശൂർ: തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം പ്രധാനമന്ത്രി നരേന്ദ്ര മോദി ലംഘിച്ചെന്ന് പരാതി. വനിതാ സംവരണ ബില്ലുമായി ബന്ധപ്പെട്ട് ശനിയാഴ്ച രാത്രി പ്രധാനമന്ത്രി…

2 hours ago

തൃശൂരില്‍ എട്ട് വയസുകാരൻ പാമ്പ് കടിയേറ്റ് മരിച്ചു, സഹോദരൻ ഗുരുതരാവസ്ഥയില്‍

തൃശൂർ: തൃശൂർ കോടാലിയില്‍ എട്ട് വയസ്സുകാരൻ പാമ്പ് കടിയേറ്റു മരിച്ചു. ആല്‍ജോ ആണ് മരിച്ചത്. ആല്‍ജോയുടെ സഹോദരൻ അനോജിനും പാമ്പ്…

2 hours ago

നിതിൻ രാജിന്റെ മരണം; ലോണ്‍ ആപ്പ് ഭീഷണി മൂലമെന്ന് കോളജ് മാനേജ്മെന്‍റ്

കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ ആത്മഹത്യയിലേക്ക് നയിച്ചത് ലോണ്‍ ആപ്പുകളില്‍ നിന്നുള്ള ഭീഷണിയാണെന്ന് കോളേജ് മാനേജ്‌മെന്റ്.…

3 hours ago

‘എന്റെ കണ്ണൂരും തോരാത്ത കണ്ണീരും’

ഓർമ്മ കുറിപ്പുകൾ   ◼️ അഡ്വ. സത്യൻ പുത്തൂര്‍ അധ്യായം അഞ്ച് മൃതിയുടെ തിരനോട്ടം   മുന്നാം ക്ലാസിലുള്ളപ്പോഴായിരുന്നു വടക്കേൽ സുജയുടെ…

4 hours ago