നിയമസഭാ തിരഞ്ഞെടുപ്പ്; ആദ്യഘട്ട സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച്‌ ബിജെപി

ന്യൂഡല്‍ഹി: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥികളുടെ ആദ്യ പട്ടിക പുറത്തുവിട്ട് ബിജെപി. 47 പേരാണ് ആദ്യ പട്ടികയിലുള്ളത്. സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ നേമത്ത് ജനവിധി തേടും. കേന്ദ്രമന്ത്രി ജോർജ് കുര്യൻ കാഞ്ഞിരപ്പള്ളിയില്‍ മത്സരിക്കും. മുൻ കേന്ദ്രമന്ത്രി വി. മുരളീധരൻ കഴക്കൂട്ടത്ത് സ്ഥാനാർഥിയാകും.

മുൻ സംസ്ഥാന അധ്യക്ഷൻമാരായ കെ. സുരേന്ദ്രൻ മഞ്ചേശ്വരത്തും പി.കെ. കൃഷ്ണദാസ് കാട്ടാക്കടയിലും സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ ശോഭ സുരേന്ദ്രൻ പാലക്കാടും അനൂപ് ആന്റണി തിരുവല്ലയിലുമാണ് സ്ഥാനാർഥികളാകുന്നത്. മുൻ ഡിജിപി ആർ. ശ്രീലേഖ വട്ടിയൂർക്കാവില്‍ മത്സരിക്കും. പൂഞ്ഞാറില്‍ പി.സി. ജോർജും പാലായില്‍ ഷോണ്‍ ജോർജും തൃശൂരില്‍ പദ്മജ വേണുഗോപാലും ഷൊർണ്ണൂരില്‍ ശങ്കു ടി. ദാസും കോഴിക്കോട് നോർത്തില്‍ മഹിളാ മോർച്ച സംസ്ഥാന അധ്യക്ഷ രമ്യ ഹരിദാസും ഹരിപ്പാട് സന്ദീപ് വചസ്പതിയും ജനവിധി തേടും.

ഒറ്റപ്പാലത്ത് സംവിധായകൻ മേജർ രവിയാണ് സ്ഥാനാർഥി. മലമ്പുഴയില്‍ സംസ്ഥാന വൈസ് പ്രസിഡന്റ് സി. കൃഷ്ണകുമാർ വീണ്ടും മത്സരിക്കും. സിപിഎം വിട്ടെത്തി മുൻ എംഎല്‍എ എസ്. രാജേന്ദ്രൻ ദേവികുളത്ത് ജനവിധി തേടും. കോണ്‍ഗ്രസ് വിട്ടെത്തി ആർ. രശ്മി കൊട്ടാരക്കരയില്‍ മത്സരിക്കും. സിപിഐ വിട്ടെത്തിയ കെ. അജിത്താണ് വൈക്കത്തെ സ്ഥാനാർഥി.

മറ്റ് സ്ഥാനാർഥികള്‍

ഉദുമ-മനുലാല്‍ മേലോത്ത്, കാഞ്ഞങ്ങാട്-എം. ബല്‍രാജ്, പയ്യന്നൂർ-എ.പി. ഗംഗാധരൻ, അഴീക്കോട്-കെ.കെ. വിനോദ് കുമാർ, കണ്ണൂർ-സി. രഘുനാഥ്, മാനന്തവാടി-പി. ശ്യാം രാജ്, സുല്‍ത്താൻബത്തേരി-എ.എസ്. കവിത, വടകര-കെ. ദിലീപ്, കുറ്റ്യാടി-രമാദാസ് മണലേരി, നാദാപുരം-സി.പി. വിപിൻ ചന്ദ്രൻ, കൊയിലാണ്ടി-സി.ആർ. പ്രഫുല്‍ കൃഷ്ണൻ, പേരാമ്പ്ര-കെ. മോഹനൻ മാസ്റ്റർ.

ബാലുശേരി-സി.പി. സതീശൻ, എലത്തൂർ-ടി. ദേവദാസ്, കോഴിക്കോട് സൗത്ത്- ടി. റെനീഷ്, ബേപ്പുർ-കെ.പി. പ്രകാശ് ബാബു, കുന്നമംഗലം-വി.കെ. സജീവൻ, ചേലക്കര-കെ. ബാലകൃഷ്ണൻ, മണലൂർ-കെ.കെ. അനീഷ്കുമാർ, ഇരിങ്ങാലക്കുട-സന്തോഷ് ചെറാകുളം, അമ്പലപ്പുഴ-അരുണ്‍ അനിരുദ്ധൻ, ചെങ്ങന്നൂർ-എം.വി. ഗോപകുമാർ, കരുനാഗപ്പള്ളി-വി.എസ്. ജിതിൻ ദേവ്, കുന്നത്തൂർ-രാജി പ്രസാദ്.

ചാത്തന്നൂർ-ബി.ബി. ഗോപകുമാർ, ആറ്റിങ്ങല്‍-പി. സുധീർ, നെടുമങ്ങാട്-യുവരാജ് ഗോകുല്‍, പാറശാല-ഗിരീഷ് നെയ്യാർ.

SUMMARY: Assembly elections; BJP announces first phase candidates

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ബെംഗളൂരുവിലെ മേല്‍പ്പാലങ്ങളില്‍ ഇനി മുതല്‍ ഇരുചക്ര വാഹനങ്ങൾക്ക് വിലക്ക്; പുതിയ ട്രാഫിക് നിയമങ്ങൾ സെപ്റ്റംബർ 4 മുതൽ  

ബെംഗളൂരു: നഗരത്തിലെ പ്രധാന എലിവേറ്റഡ് പാതകളിൽ പുതിയ ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു....

യൂത്ത് കോൺഗ്രസ് നേതാവ് പ്രതിയായ എംഡിഎംഎ കേസിൽ യുവതിയും ആഫ്രിക്കൻ പൗരനും അറസ്റ്റിൽ

കാസറഗോഡ്‌: യൂത്ത് കോൺഗ്രസ് നേതാവ് പ്രതിയായ കാസറഗോഡ്‌ കാലിക്കടവ് ചന്തേര എം.ഡി.എം.എ...

ഡെലിവറി ജീവനക്കാരനെ കൊള്ളയടിച്ചു; മൂന്ന് പേർ അറസ്റ്റിൽ

ബെംഗളൂരു: ഗുബ്ബലാല മെയിൻ റോഡിന് സമീപം പലചരക്ക് വിതരണ ജീവനക്കാരനെ ഭീഷണിപ്പെടുത്തി...

ബാബുസാപാളയ സെൻറ് ജോസഫ് ഇടവകയില്‍ ഓണാഘോഷം

ബെംഗളൂരു: ബാബുസാപാളയ സെൻറ് ജോസഫ് ഇടവക മലയാളം മിഷൻ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ...

കേരളസമാജം പൂക്കള മത്സരം സംഘടിപ്പിച്ചു 

ബെംഗളൂരു: ബാംഗ്ലൂര്‍ കേരളസമാജം ഓണാഘോഷങ്ങളുടെ ഭാഗമായി ഇന്ദിരാനഗര്‍ കൈരളീ നികേതന്‍ ഓഡിറ്റോറിയത്തില്‍...

ആലിക്കുട്ടി ഉസ്താദ് അനുസ്മരണവും പ്രാർത്ഥനാ സംഗമവും

ബെംഗളൂരു: ബെംഗളൂരു ജില്ലാ എസ്‌കെഎസ്എസ്എഫ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സമസ്ത കേരള ജംയിയ്യത്തുല്‍...

ആർ സി പുരം മഹല്ല് മീലാദ് സംഗമം

ബെംഗളൂരു: പൊതു സമൂഹത്തില്‍ സ്‌നേഹവും കാരുണ്യവും സഹിഷ്ണുതയും സൗഹാര്‍ദ്ധവും വളര്‍ത്തുന്നതില്‍ പ്രവാചകന്‍...

ട്രെയിന്‍ തട്ടി മുത്തശ്ശിയും രണ്ട് പേരക്കുട്ടികളും മരിച്ചു; അപകടം ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെ

ബെംഗളൂരു: ബെംഗളൂരു റൂറൽ ജില്ലയിലെ ദൊഡ്ഡബല്ലാപ്പുരില്‍ റെയില്‍വേ ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെ ട്രെയിന്‍...

Related Articles

Popular Categories