Categories: TOP NEWSWORLD

ക്രിസ്‌മസ് തലേന്ന് ഛിന്നഗ്രഹം ഭൂമിക്കരികിലെത്തും; മുന്നറിയിപ്പുമായി നാസ

വിമാനത്തിന്‍റെ വലിപ്പമുള്ള ഛിന്നഗ്രഹം ക്രിസ്‌മസ് തലേന്ന് അതിവേഗതയില്‍ ഭൂമിക്കരികിലൂടെ കടന്നുപോകും എന്ന മുന്നറിയിപ്പുമായി നാസ. 120 അടി വ്യാസമാണ് ഈ ബഹിരാകാശ പാറക്കഷണത്തിന് വലിപ്പം കണക്കാക്കുന്നത്. 26-ാം തിയതി മറ്റൊരു ഛിന്നഗ്രഹവും ഭൂമിക്ക് അരികിലെത്തും.

ഡിസംബര്‍ 24-ാം തിയതി 2024 എക്സ്‌എന്‍1 എന്ന് പേരുള്ള ഛിന്നഗ്രഹം ഭൂമിയുടെ സമീപത്തുകൂടെ കടന്നുപോകും. എന്നാല്‍ ഭൂമിക്ക് യാതൊരു ഭീഷണിയും ഈ ഛിന്നഗ്രഹം സൃഷ്ടിക്കില്ല എന്നാണ് നാസയുടെ അനുമാനം. ഭൂമിക്ക് ഏറ്റവും അടുത്തുകൂടെ കടന്നുപോകുമ്പോള്‍ പോലും 4,480,000 മൈല്‍ അകലമുണ്ടാകും എന്നത് ആശ്വാസം പകരുന്ന വാര്‍ത്തയാണ്.

എങ്കിലും സഞ്ചാരപഥത്തിലെ നേരിയ വ്യത്യാസം കൊണ്ടുപോലും 2024 എക്സ്‌എന്‍1 ഭൂമിക്ക് പ്രശ്നങ്ങള്‍ സ‍ൃഷ്ടിച്ചേക്കാം എന്നതിനാല്‍ നാസയുടെ ജെറ്റ് പ്രൊപല്‍ഷ്യന്‍ ലബോററ്ററി സൂക്ഷ്‌മമായി ഈ ഛിന്നഗ്രഹത്തെ നിരീക്ഷിച്ചുവരികയാണ്. രണ്ട് ദിവസങ്ങള്‍ക്ക് ശേഷം ഡിസംബര്‍ 26നും വിമാനത്തിന്‍റെ വലിപ്പമുള്ള ഒരു ഛിന്നഗ്രഹം ഭൂമിക്ക് അരികിലെത്തുന്നുണ്ട്. 2024 വൈഎച്ച്‌ എന്നാണ് ഇതിന്‍റെ പേര്.

എന്നാല്‍ 2024 വൈഎച്ചും ഭൂമിയെ നോവിക്കാതെ കടന്നുപോകും. ഭൂമിക്കരികിലൂടെ കടന്നുപോകുമ്പോൾ ഈ ഛിന്നഗ്രഹം 2,270,000 മൈല്‍ എന്ന ഏറെ സുരക്ഷിതമായ അകലത്തിലായിരിക്കും. ക്ഷീരപഥത്തിലെ ഭൂമിക്ക് അരികിലൂടെ കടന്നുപോകുന്ന എല്ലാ ഛിന്നഗ്രഹങ്ങളും നമുക്ക് ഭീഷണിയാവില്ല.

ഭൂമിക്ക് 75 ലക്ഷം കിലോമീറ്റര്‍ അടുത്തെത്തുന്നതും കുറഞ്ഞത് 150 മീറ്ററെങ്കിലും വലിപ്പമുള്ള ഛിന്നഗ്രഹങ്ങളേ ഭൂമിക്ക് എതെങ്കിലും തരത്തില്‍ ഭീഷണി സൃഷ്ടിക്കാന്‍ സാധ്യതയുള്ളൂ. ഇതില്‍തന്നെ അപൂര്‍വ ഛിന്നഗ്രഹങ്ങളെ ഭൂമിയുടെ അന്തരീക്ഷം ഭേദിച്ച്‌ പതിക്കാറുള്ളൂ. മിക്കവയും ഭൗമാന്തരീക്ഷത്തില്‍ വച്ചുതന്നെ കത്തിയമരാനാണ് സാധ്യത കൂടുതല്‍.

TAGS : NASA
SUMMARY : Asteroid will approach Earth on Christmas Eve; NASA with warning

Savre Digital

Recent Posts

‘അവർക്ക് മാനസിക പ്രയാസമുണ്ടാക്കിയതിൽ ഖേദിക്കുന്നു’; ഗൗരി കിഷനോട് മാപ്പ് പറഞ്ഞ് യൂട്യൂബർ കാർത്തിക്

ചെന്നൈ: നടി ഗൗരി കിഷനെ അധിക്ഷേപിച്ച സംഭവത്തിൽ മാപ്പ് പറഞ്ഞ് യൂട്യൂബർ കാർത്തിക്. നടിയെ അധിക്ഷേപിക്കണമെന്ന് ഉദ്ദേശിച്ചിട്ടില്ലെന്നും അവർക്ക് മാനസിക…

6 hours ago

യുഡിഎഫ് കൗണ്‍സിലര്‍ ബിജെപിയില്‍ ചേര്‍ന്നു

കൊച്ചി: കൊച്ചി കോര്‍പറേഷനിലെ യുഡിഎഫ് കൗണ്‍സിലര്‍ സുനിത ഡിക്‌സണ്‍ ബിജെപിയില്‍ ചേര്‍ന്നു. ആര്‍എസ്പി സ്ഥാനാര്‍ഥിയായാണ് ഇവര്‍ കഴിഞ്ഞ തവണ നഗരസഭയിലേക്ക്…

7 hours ago

പോപ്പുലർ ഫ്രണ്ടിന്റെ 67 കോടി രൂപയുടെ സ്വത്തുക്കൾ കൂടി കണ്ടുകെട്ടി

തിരുവനന്തപുരം: പോപ്പുലര്‍ ഫ്രണ്ടിന്റെയും എസ്ഡിപിഐയുടെയും കൈവശമുണ്ടായിരുന്ന 67 കോടി രൂപയുടെ സ്വത്ത് കണ്ടുകെട്ടി ഇ.ഡി. 2002ലെ പിഎംഎൽഎ നിയമപ്രകാരമാണ് നടപടി.…

7 hours ago

തിരുസ്വരൂപം അനാവരണം ചെയ്തു; മദര്‍ ഏലിശ്വയെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചു

കൊച്ചി: മദർ ഏലിശ്വ ഇനി വാഴ്ത്തപ്പെട്ടവള്‍. വിശ്വാസി സമൂഹത്തെ സാക്ഷിയാക്കി ദേശീയ മരിയൻ തീർത്ഥാടന കേന്ദ്രമായ വല്ലാർപാടം ബസിലിക്കയില്‍ നടന്ന…

7 hours ago

യൂട‍്യൂബ് വിഡിയോയിലൂടെ സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസ്; ഷാജൻ സ്കറിയയ്ക്ക് മുൻകൂര്‍ ജാമ‍്യം

കൊച്ചി: സ്ത്രീത്വത്തെ അപമാനിച്ച്‌ യൂട്യൂബ് വീഡിയോ പോസ്റ്റ് ചെയ്തെന്ന യുവതിയുടെ പരാതിയിലെടുത്ത കേസില്‍ യൂട്യൂബർ എഡിറ്റർ ഷാജൻ സ്കറിയക്ക് മുൻകൂർ…

8 hours ago

പ്രശ്നോത്തരി മത്സരം

ബെംഗളൂരു: കുന്ദലഹള്ളി കേരളസമാജം പ്രശ്നോത്തരി മത്സരം സംഘടിപ്പിക്കുന്നു. ഡിസംബർ 14 ന് ബിഇഎംഎല്‍ ലേഔട്ടിലുള്ള സമാജം ആസ്ഥാനത്തുവെച്ചായിരിക്കും മത്സരം. കേരളത്തിന്റെ…

8 hours ago