ന്യൂഡൽഹി: മുഖ്യമന്ത്രിയുടെ ക്യാമ്പ് ഓഫീസിൽ നിന്ന് ഇറക്കി വിട്ടുവെന്ന ആരോപണവുമായി ഡൽഹി മുഖ്യമന്ത്രി അതിഷി. പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ തന്റെ സാധനങ്ങൾ ഇവിടെ നിന്നും ഒഴിപ്പിച്ചെന്നും അതിഷി ആരോപിച്ചു. രണ്ട് ദിവസം മുമ്പാണ് അതിഷി ക്യാമ്പ് ഓഫീസായി പ്രവർത്തിക്കുന്ന ഔദ്യോഗിക വസതിയിലേക്ക് താമസം മാറ്റിയത്.
ഡൽഹി സിവിൽ ലൈൻസിലെ ഫ്‌ളാഗ് സ്റ്റാഫ് റോഡിലാണ് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതി. അരവിന്ദ് കേജ്രിവാൾ മുഖ്യമന്ത്രി പദം ഒഴിഞ്ഞെങ്കിലും വസതി ഔദ്യോഗികമായി കൈമാറിയിട്ടില്ലെന്നാണ് പിഡബ്ല്യുഡി ഉദ്യോഗസ്ഥരുടെ ന്യായീകരണം. വീട് ഔദ്യോഗികമായി കൈമാറുന്നതിന് മുമ്പേ അതിഷി അവിടെ സാധനങ്ങളുമായി കയറുകയായിരുന്നുവെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. എബി 17 വസതി അതിഷിക്ക് കഴിഞ്ഞ വർഷം മന്ത്രിയെന്ന നിലയിൽ അനുവദിച്ചിരുന്നു. അത് നിലനിൽക്കെയാണ് പ്രോട്ടോകോൾ മറികടന്ന് പുതിയ വീട്ടിലേക്ക് അതിഷി കടന്നുകയറിയതെന്നും ഉദ്യോഗസ്ഥർ ആരോപിച്ചു.
TAGS: NATIONAL | ATISHI
SUMMARY: CM office says Atishi’s belongings forcefully removed from official residence on LG’s order
തിരുവനന്തപുരം: വീട്ടമ്മയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ച കേസില്‍ പ്രതിക്ക് 12 വർഷം തടവ്. തിരുവനന്തപുരം പട്ടം സ്വദേശി അരുണ്‍ ദേവിനെയാണ്…
തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ 16-ാം സമ്മേളനം ജനുവരി 20 മുതല്‍ വിളിച്ചു ചേര്‍ക്കാന്‍ മന്ത്രിസഭാ യോഗം ഗവര്‍ണറോട് ശുപാര്‍…
മുംബൈ: നിർബന്ധിത മതപരിവർത്തനം ആരോപിച്ചു മഹാരാഷ്ട്രയില്‍ അറസ്റ്റിലായ സിഎസ്‌ഐ വൈദികനും കുടുംബത്തിനും കോടതി ജാമ്യം അനുവദിച്ചു. തിരുവനന്തപുരം അമരവിള സ്വദേശിയായ…
ജായ്പൂര്‍: രാജസ്ഥാനില്‍ സ്‌ഫോടക വസ്തുക്കള്‍ നിറച്ച കാർ പിടികൂടി. ടോങ്ക് ജില്ലയിലാണ് സംഭവം. യൂറിയ വളത്തിന്റെ ചാക്കില്‍ ഒളിപ്പിച്ച നിലയില്‍…
കോട്ടയം: അതിരമ്പുഴയില്‍ ഓടിക്കൊണ്ടിരുന്ന സ്കൂട്ടറിനു തീ പിടിച്ചു സ്കൂട്ടർ യാത്രികരായ യുവാക്കള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. അതിരമ്പുഴ സെന്റ്മേരിസ് ഫൊറൊനാ പള്ളി…
കൊല്ലം: കൊല്ലത്ത് നീന്തല്‍ കുളത്തില്‍ ഉണ്ടായ അപകടത്തെ തുടർന്ന് മസ്തിഷ്ക മരണം സംഭവിച്ച യുവഡോക്ടറുടെ അവയവങ്ങള്‍ ദാനം ചെയ്യും. ഉമയനല്ലൂർ…