ഡൽഹി: ആം ആദ്മി പാര്‍ട്ടി നേതാവും മന്ത്രിയുമായ അതിഷി മര്‍ലേന ദില്ലി മുഖ്യമന്ത്രിയാകും. മുഖ്യമന്ത്രി സ്ഥാനം രാജിവെയ്ക്കുമെന്ന അരവിന്ദ് കെജ്രിവാള് പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ആം ആദ്മി പാര്‍ട്ടിയുടെ എംഎല്‍എമാരുടെ നിര്‍ണായക യോഗത്തില്‍ അതിഷി മര്‍ലേനയെ മുഖ്യമന്ത്രിയായി പ്രഖ്യാപിക്കാൻ തീരുമാനിച്ചത്. ഡല്‍ഹിക്ക് മൂന്നാമത്തെ വനിത മുഖ്യമന്ത്രിയെയാണ് ലഭിക്കുന്നത്.
കെജ്രിവാളാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് അതിഷിയുടെ പേര് നിർദേശിച്ചത്. കെജ്രിവാള് ഇന്ന് വൈകീട്ടോടെ ലെഫ്. ഗവർണറെ കണ്ട് രാജിക്കത്ത് സമർപ്പിക്കും. അതിഷിയെ പുതിയ മുഖ്യമന്ത്രിയായി എഎപി ഉടൻ ഔദ്യോഗികമായി പ്രഖ്യാപിക്കും. തിഹാർ ജയിലില്‍നിന്ന് മടങ്ങിയെത്തിയതിന് തൊട്ടുപിന്നാലെയാണ് കെജ്രിവാള് രാജി പ്രഖ്യാപനം നടത്തിയത്.
രാജിവെക്കുകയാണെന്നും ജനങ്ങളുടെ അഗ്നിപരീക്ഷയില്‍ ജയിച്ചശേഷം മാത്രം മുഖ്യമന്ത്രിക്കസേര മതിയെന്നുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. സർക്കാരിന്റെ കാലാവധി തീരാൻ അഞ്ചുമാസം ബാക്കിനില്‍ക്കെയാണ് അപ്രതീക്ഷിത നീക്കം. മുതിര്‍ന്ന നേതാവ് മനീഷ് സിസോദിയ അടക്കമുള്ള നേതാക്കള്‍ അതിഷിയെ പിന്തുണച്ചിരുന്നു.
TAGS : ATISHI | DELHI | CHIEF MINISTER
SUMMARY : Atishi Marlena Chief Minister of Delhi
കൊച്ചി: അന്തര്‍ സംസ്ഥാന ടൂറിസ്റ്റ് ബസുകള്‍ നാളെ മുതല്‍ പണിമുടക്കും. തമിഴ്നാട് കര്‍ണാടക സംസ്ഥാനങ്ങളുടെ നികുതി പിരിവില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക്.…
തിരുവനന്തപുരം: സംസ്ഥാനത്ത് തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിന്റെ (എസ്.ഐ.ആർ) ആദ്യഘട്ടമായ എന്യുമറേഷൻ ഫോം വിതരണം നവംബർ 25നുള്ളിൽ പൂർത്തിയാക്കുമെന്ന് മുഖ്യ…
ബെംഗളൂരു: ആശുപത്രിയില്‍ ചികിത്സക്കിടെ ഡോക്ടർമാർ മരിച്ചതായി വിധിയെഴുതിയ യുവാവ് സംസ്കാര ചടങ്ങിനിടെ ശ്വസിച്ചു. ഉടന്‍ തന്നെ ബന്ധുക്കള്‍ മറ്റൊരു ആശുപത്രിയിൽ…
ബെംഗളൂരു: അഞ്ച് ദിവസം പ്രായമുള്ള ഒരു ആൺകുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ദൊഡ്ഡബല്ലാപുര താലൂക്കിലെ ഹഡോണഹള്ളിക്കും തിരുമഗൊണ്ടനഹള്ളിക്കും ഇടയിലുള്ള ആളൊഴിഞ്ഞ സ്ഥലത്താണ്…
ടോക്യോ: ജപ്പാനിലെ വടക്കന്‍ തീരമേഖലയായ ഇവാതെയില്‍ വന്‍ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 6.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായത്. പ്രാദേശിക സമയം…
ബെംഗളൂരു: ലോകമെമ്പാടുമുള്ള മലയാളികള്‍ സംസ്കാരവും ഭാഷയും അടുത്ത തലമുറയിലേക്ക് പകര്‍ന്നു നല്‍കണമെന്നും മലയാളികള്‍ സ്വത്വബോധമുള്ളവരാകണമെന്നും കവി മുരുകന് കാട്ടാക്കട അഭിപ്രായപ്പെട്ടു.…