കോഴിക്കോട്: കോഴിക്കോട് കളൻതോടില്‍ എടിഎം കവർച്ചാ ശ്രമം. എസ്ബിഐ എടിഎം ഗ്യാസ് കട്ടർ ഉപയോഗിച്ച് പൊട്ടിച്ച് പണം കവരാൻ ശ്രമിച്ച ഇതര സംസ്ഥാന തൊഴിലാളി പിടിയിലായി. പുലർച്ചെ 2.30 നാണ് സംഭവം. നൈറ്റ് പട്രോളിങ് സംഘത്തിൻ്റെ ശ്രദ്ധയിൽപ്പെട്ടതാണ് പ്രതി പിടിയിലാകാൻ കാരണമായത്. അസം സ്വദേശി ബാവുല്‍ ആണ് പിടിയിലായത്.
എടിഎം ഷട്ടർ പാതിനിലയിൽ തുറന്ന നിലയിൽ ശ്രദ്ധയിൽപ്പെട്ടതോടെ സംശയം തോന്നി പരിശോധിച്ചപ്പോഴാണ് കവർച്ചാ ശ്രമം കണ്ടെത്തിയത്. എടിഎമ്മിന്റെ സമീപമെത്തിയ പോലീസ് ഷട്ടറിൽ മുട്ടിയപ്പോൾ അകത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു. അതിശക്തമായി ഷട്ടറിൽ മുട്ടിയപ്പോൾ ലോക്ക് തുറന്ന് പ്രതി പുറത്തേക്ക് വരികയായിരുന്നു. കഴിഞ്ഞ ഒമ്പത് മാസമായി കേരളത്തിൽ താമസിച്ചുവരികയാണ് പ്രതി. അതേസമയം എടിഎമ്മില്‍ നിന്നും പണം നഷ്ടപ്പെട്ടിട്ടില്ലെന്നാണ് പ്രാഥമിക നിഗമനം.
SUMMARY: ATM robbery attempt; Interstate worker arrested
ന്യൂഡൽഹി: ബാങ്കിൽനി നിന്ന് ചെക്കുകൾ മണിക്കൂറുകൾക്കുള്ളിൽ മാറിയെടുക്കാൻ കഴിയുന്ന റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ പുതിയ ചട്ടം നിലവിൽവന്നു. വേഗത്തിൽ…
കൊച്ചി: മറുനാടൻ മലയാളി ചാനല്‍ ഉടമ ഷാജൻ സ്കറിയക്കെതിരെ കേസ്. സ്ത്രീത്വത്തെ അപമാനിച്ചതിനാണ് ഷാജൻ സ്കറിയക്കെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം…
തിരുവനന്തപുരം: കേരളത്തില്‍ അഞ്ച് പുതിയ ദേശീയപാതകള്‍ കൂടി ഉടൻ യാഥാർത്ഥ്യമാകുമെന്ന് പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് അറിയിച്ചു. കൂടുതല്‍…
പത്തനംതിട്ട: സംസ്ഥാനത്ത് വീണ്ടും പേ വിഷബാധയേറ്റ് മരണം. 65 കാരിയായ പത്തനംതിട്ട സ്വദേശിനി കളർനില്‍ക്കുന്നതില്‍ കൃഷ്ണമ്മയാണ് മരിച്ചത്. കോട്ടയം മെഡിക്കല്‍…
തിരുവനന്തപുരം: കേരളത്തിൽ സ്വര്‍ണ വില ഇന്ന് പുതിയ റെക്കോഡില്‍. ഗ്രാം വില 80 രൂപ വര്‍ധിച്ച് 10,945 രൂപയും പവന്‍…
കൊച്ചി: ആലുവയില്‍ നാല് വയസുകാരിയെ പുഴയില്‍ എറിഞ്ഞ് കൊലപ്പെടുത്തിയ സംഭവത്തില്‍ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു. കുട്ടിയുടെ അമ്മ മാത്രമാണ് കേസിലെ…