അബുജ: നെെജീരിയയിൽ തോക്കുധാരികള്‍ നത്തിയ ആക്രമണത്തിൽ 46 പേർ കൊല്ലപ്പെട്ടു. മൂന്ന് ഗ്രാമങ്ങളിലായി നടന്ന ആക്രമണത്തിൽ നിരവധിയാളുകളെ തട്ടിക്കൊണ്ടു പോയതായും പോലീസ് പറഞ്ഞു. മധ്യ- വടക്കൻ നൈജീരിയൻ നൈജർ സംസ്ഥാനത്തെ ബോർഗു പ്രദേശത്തുള്ള തുംഗ-മകേരി, കോൺകോസോ, പിസ്സ എന്നിവിടങ്ങളിലായിരുന്നു ആക്രമണമുണ്ടായത്.
തുംഗ-മാക്കേരിയിലെ ആക്രമണത്തിൽ ആറ് പേർ മരിച്ചുവെന്ന് നൈജർ സംസ്ഥാന പോലീസ് വക്താവ് വാസിയു അബിയോഡൻ പറഞ്ഞു. തട്ടിക്കൊണ്ടുപോയവരുടെ എണ്ണം വ്യക്തമല്ലെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി. കോൺകോസോ ഗ്രാമത്തിൽ മാത്രം 38 മൃതദേഹങ്ങൾ വെടിയേറ്റും കഴുത്തറുത്ത നിലയിലും കണ്ടെത്തിയതായാണ് വിവരം. ഗ്രാമത്തിലെ വീടുകളും അക്രമികൾ തീയിട്ടിരുന്നു. ഇൗ മേഖലയിൽ ഐഎസിന്റെയും അക്രമിസംഘങ്ങളുടെയും സ്വാധീനം വർധിച്ചു വരുന്നതിനിടെയാണ് വീണ്ടും ആക്രമണം ഉണ്ടായത്.
SUMMARY: Attack in Nigeria: 46 people killed, many kidnapped
വാഷിംഗ്ടൺ: ഇസ്രയേലും ലെബനനും തമ്മിലുള്ള സംഘർഷത്തിന് താൽക്കാലിക വിരാമം. ലെബനൻ പ്രസിഡന്റ് ജോസഫ് ഔനും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും…
ബെംഗളൂരു: സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ കൈരളീ കലാ സമിതിയുടെ കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനമായ കൈരളീ നിലയം സെൻട്രൽ സ്കൂളിന്…
അഞ്ചൽ: കരാട്ടെ ക്ലാസിലെ പരിശീലനത്തിനിടെ ദേഹാസ്വാസ്ഥ്യം ഉണ്ടായതിന് പിന്നാലെ പതിനൊന്ന് വയസുകാരി കുഴഞ്ഞുവീണ് മരിച്ചു. കൊല്ലം വാളകം തെക്കേ അമ്പലക്കര പുത്തൻവിള…
തിരുവനന്തപുരം: സംസ്ഥാനത്ത് തുടരുന്ന കഠിനമായ ചൂടിനിടയിൽ ആശ്വാസവാർത്തയുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. വരും മണിക്കൂറുകളിൽ എറണാകുളം, പാലക്കാട്, മലപ്പുറം, കണ്ണൂർ,…
കണ്ണൂര്‍: അഞ്ചരക്കണ്ടി സ്വകാര്യ ഡെന്‍റൽ കോളജ് വിദ്യാര്‍ഥി നിതിൻ രാജിന്‍റെ മരണത്തിൽ ആരോപണ വിധേയനായ അനാട്ടമി വിഭാഗം പ്രൊഫസർ എം…
തിരുവനന്തപുരം: കെഎസ്‌ഇബി കരാര്‍ ജീവനക്കാരന്‍ ജോലി ചെയ്യവെ കുഴഞ്ഞുവീണു മരിച്ചു. തിരുവനന്തപുരം അമ്പൂരി സ്വദേശി സന്തോഷ് (40) ആണ് മരിച്ചത്.…